- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം വെളിപ്പെടുത്തുന്ന മേൽ വസ്ത്രം അണിഞ്ഞ് ലെബനീസ് പോപ് സ്റ്റാർ ലൈവ് ചാനൽ ഷോയിൽ; അറബ് ലോകത്ത് വൻ പ്രതിഷേധം
ലബനൻ: ലെബനീസ് പോപ് ഗായിക ഹയ്ഫ വെബിയാണ് അറബ് ലോകത്തെ സദാചാര വാദികളുടെ ഇപ്പോഴത്തെ പ്രധാന ഇര. മ്യൂസിക് ടാലന്റ് ഷോ അറബ് സ്റ്റാർ അക്കാദമിയിൽ ഹയ്ഫ അണിഞ്ഞ വസ്ത്രമാണ് അറബ് ലോകത്ത് കനത്ത പ്രതിഷേധത്തിനിടയാക്കിയത്. ശരീരമാകെ വെളിപ്പെടുത്തുന്ന വസ്ത്രമണിഞ്ഞെത്തിയ ഗായിക സർവ അതിരുകളും ലംഘിച്ചുവെന്ന് അറബ് സദാചാര വാദികൾ ആക്രോശിക്കുന്നു. ഇരുപത
ലബനൻ: ലെബനീസ് പോപ് ഗായിക ഹയ്ഫ വെബിയാണ് അറബ് ലോകത്തെ സദാചാര വാദികളുടെ ഇപ്പോഴത്തെ പ്രധാന ഇര. മ്യൂസിക് ടാലന്റ് ഷോ അറബ് സ്റ്റാർ അക്കാദമിയിൽ ഹയ്ഫ അണിഞ്ഞ വസ്ത്രമാണ് അറബ് ലോകത്ത് കനത്ത പ്രതിഷേധത്തിനിടയാക്കിയത്. ശരീരമാകെ വെളിപ്പെടുത്തുന്ന വസ്ത്രമണിഞ്ഞെത്തിയ ഗായിക സർവ അതിരുകളും ലംഘിച്ചുവെന്ന് അറബ് സദാചാര വാദികൾ ആക്രോശിക്കുന്നു.
ഇരുപതുലക്ഷത്തിലേറെപ്പേരാണ് ഹയ്ഫയുടെ വിവാദ ഗാനം തത്സമയം കണ്ടത്. മുമ്പും പ്രകോപനപരമായ വസ്ത്രങ്ങളണിഞ്ഞ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഹയ്ഫ, ഉള്ളിലുള്ളതെല്ലാം കാണുന്ന തരത്തിലുള്ള വേഷത്തിലെത്തുന്നത് ആദ്യമായാണ്. ഹയ്ഫയുടെ ചെയ്തി സംസ്‌കാരത്തോടുള്ള വെല്ലുവിളിയാണെന്ന് സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. കലയ്ക്കും അതിരുകളുണ്ട്. അതെല്ലാം ഹയ്ഫ ലംഘിച്ചുവെന്ന് വിമർശകർ പറയുന്നു.
ഈജിപ്ത്, ജോർദൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽനിന്നാണ് ഹയ്ഫയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. സ്ത്രീകൾ പാദം മുതൽ തലവരെ മറയ്ക്കണമെന്ന് നിഷ്‌കർഷിക്കുന്ന അറബ് ലോകത്ത് ഇത്തരത്തിൽ ശരീരത്തിന്റെ അഴകളകുകൾ വെളിപ്പെടുത്തുന്ന വേഷമണിഞ്ഞ് ഒരു ഗായിക രംഗത്തുവന്നതാണ് ഏവരെയും ചൊടിപ്പിച്ചത്.
ഹയ്ഫയുടെ വേഷവിധാനം കാണികളെ ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായിരുന്നുവെന്ന് ഒരു പ്രേക്ഷക അവകാശപ്പെട്ടു. ഹയ്ഫയെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കണമെന്നുപോലും ചിലർ കമന്റ് ചെയ്തു. എന്നാൽ, ഹയ്ഫയുടെ നാടായ ലെബനനിൽനിന്നുള്ളവർ അവരെ പിന്തുണയ്ക്കാനും തയ്യാറായി. ഇത്തരത്തിലുള്ള വസ്ത്രം സ്ത്രീകൾ അണിഞ്ഞാൽ നമ്മുടെ സംസ്‌കാരം ഇല്ലാതാകുമെന്നാണ് ചിലർ കരുതുന്നതെന്ന് ലൈഫ്‌സ്റ്റൈൽ ബ്ലോഗറായ ഡാന ഖയ്‌രാള പറഞ്ഞു. ആയിരക്കണക്കിന് ആരാധകർ ഹയ്ഫയുടെ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അവർക്കുള്ള പിന്തുണ അറിയിക്കുകയും ചെയ്തു.