- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെബനീസ് പ്രധാനമന്ത്രിയെ സൗദി തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ലെബനൻ; സൗദിയുടേത് യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുള്ള; ഗൾഫ് പ്രതിസന്ധിക്ക് വീണ്ടും ആഴമേറുന്നു
റിയാദ്: സൗദി അറേബ്യയിലെത്തി അവിടെവെച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും സ്വയം അറസ്റ്റിന് വഴങ്ങുകയും ചെയ്‌ല ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി യഥാർഥത്തിൽ എവിടെയാണ്. ഹരീരിയെ സൗദി തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി ലെബനൻ രംഗത്തെത്തി. സൗദി നടത്തിയിരിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള നേതാവ് സയ്യദ് ഹാസൻ നസ്‌റള്ള പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ, ഗൾഫിലെ പ്രതിസന്ധി പുതിയ രൂപത്തിലേക്ക് വളരുകയാണ്. ശനിയാഴ്ചയാണ് സാദ് ഹരീരി റിയാദിലെത്തിയതും അവിടെ നടത്തിയ പ്രസംഗത്തിനിടെ രാജിവെക്കുകയും ചെയ്തത്. ലെബനീസ് രാഷ്ട്രീയത്തിൽ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള ഇടപെടൽ സൗദി നടത്തിയതിന്റെ ഫലമാണ് ഹരീരിയുടെ രാജിയെന്നാണ് ഹിസ്ബുള്ള തലവന്റെ ആരോപണം. ഹരീരിയെ സുരക്ഷിതനായി ലെബനനിലെത്തിക്കാൻ സൗദി തയ്യാറാകണമെന്നും നസ്‌റള്ള ആവശ്യപ്പെട്ടു. ലെബനനിലെ സർക്കാർ നിയമാനുസൃതമുള്ളതാണെന്നും രാജിവെച്ചിട്ടില്ലെന്നും നസ്‌റള്ള പറഞ്ഞു. ശനിയാഴ്ച രാജി പ്രഖ്യാപനം നടത്തിയ ഹരീരി അന്നേ ദിവസം തന്നെ ലെബനൻ പ്രസിഡന്റ് ഔ
റിയാദ്: സൗദി അറേബ്യയിലെത്തി അവിടെവെച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും സ്വയം അറസ്റ്റിന് വഴങ്ങുകയും ചെയ്‌ല ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി യഥാർഥത്തിൽ എവിടെയാണ്. ഹരീരിയെ സൗദി തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി ലെബനൻ രംഗത്തെത്തി. സൗദി നടത്തിയിരിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള നേതാവ് സയ്യദ് ഹാസൻ നസ്‌റള്ള പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ, ഗൾഫിലെ പ്രതിസന്ധി പുതിയ രൂപത്തിലേക്ക് വളരുകയാണ്.
ശനിയാഴ്ചയാണ് സാദ് ഹരീരി റിയാദിലെത്തിയതും അവിടെ നടത്തിയ പ്രസംഗത്തിനിടെ രാജിവെക്കുകയും ചെയ്തത്. ലെബനീസ് രാഷ്ട്രീയത്തിൽ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള ഇടപെടൽ സൗദി നടത്തിയതിന്റെ ഫലമാണ് ഹരീരിയുടെ രാജിയെന്നാണ് ഹിസ്ബുള്ള തലവന്റെ ആരോപണം. ഹരീരിയെ സുരക്ഷിതനായി ലെബനനിലെത്തിക്കാൻ സൗദി തയ്യാറാകണമെന്നും നസ്‌റള്ള ആവശ്യപ്പെട്ടു. ലെബനനിലെ സർക്കാർ നിയമാനുസൃതമുള്ളതാണെന്നും രാജിവെച്ചിട്ടില്ലെന്നും നസ്‌റള്ള പറഞ്ഞു.
ശനിയാഴ്ച രാജി പ്രഖ്യാപനം നടത്തിയ ഹരീരി അന്നേ ദിവസം തന്നെ ലെബനൻ പ്രസിഡന്റ് ഔണിനെ വിളിച്ച് രാജിക്കാര്യം അറിയിച്ചിരുന്നു. പ്രസിഡന്റ് രാജി നിരസിച്ചെങ്കിലും പിന്നീട് ഹരീരിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിക്കുന്നതിനാൽ അദ്ദേഹത്തിന്റെ ഈയാഴ്ചത്തെ പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല.
ലെബനനെ ദുർബലപ്പെടുത്താനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഹരീരിയുടെ കാണാതാകലെന്ന് നസ്‌റള്ള ആരോപിച്ചു. കഴിഞ്ഞവർഷം ലെബനൻ വീണ്ടും സുസ്ഥിരതയിലേക്ക് തിരിച്ചുവന്നിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും പ്രധാനമന്ത്രിയും പുതിയ സർക്കാരും നിലവിൽ വരികയും ചെയ്തു. ഇതവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് സൗദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ആഭ്യന്തര കാര്യങ്ങളിൽ സൗദി ഇടപെടുന്നതിനെ ശക്തമായി അപലപിക്കുന്നതായും നസ്‌റള്ള പറഞ്ഞു.
ലെബനീസ് പ്രധാനമന്ത്രിക്കുനേരെയുള്ള ഏതതിക്രമത്തെയും ലെബനനുനേരെയുള്ള ആക്രമണമായാകും കാണുകയെന്നും നസ്‌റള്ള മുന്നറിയിപ്പ് നൽകി. ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് സൗദിക്കെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി ഹിസ്്ബുള്ള തലവൻ രംഗത്തെത്തിയത്.
ഹരീരിയുടെ സുനനി ഫ്യൂച്ചർ മൂവ്‌മെന്റ് പാർട്ടിക്ക് സൗദി ഏറെക്കാലമായി പിന്തുണ നൽകുന്നുണ്ട്. എന്നാൽ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനിൽ വർധിച്ചുവരുന്നതിൽ സൗദിക്ക് കടുത്ത അമർഷമുണ്ട്. ഹിസ്ബുള്ളയെ ഒതുക്കുന്നതിൽ ഹരീരി പരാജയപ്പെട്ടതാണ് അദ്ദേഹത്തിന്റെ രാജിവെക്കലിനും തട്ടിക്കൊണ്ടുപോകലിനും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ എതിരാളിയാണെങ്കിലും, ഹരീരിക്ക് പിന്തുണയുമായി ഹിസ്ബുള്ള രംഗത്തിറങ്ങിയിരിക്കുന്നതും ഇതുകൊണ്ടുതന്നെ.