- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ പിന്തുണച്ചു ഹിസ്ബുല്ല സംഖ്യത്തിന് മുന്നേറ്റം; 67 സീറ്റുകൾ നേടിയെന്ന് അനൗദ്യോഗിക കണക്ക്; ഒപത് വഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്
ഇറാൻ പിന്തുണച്ചു ഹിസ്ബുല്ല സംഖ്യത്തിന് മുന്നേറ്റം; 67 സീറ്റുകൾ നേടിയെന്ന് അനൗദ്യോഗിക കണക്ക്; ഒപത് വഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ബെയ്റൂട്ട്; ഇറാന്റെ പിന്തുണയോടെ ലബനൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹിസ്ബുല്ല സഖ്യം പകുതിയിലേറെ സീറ്റുകൾ നേടി. 128 അംഗ പാർലമെന്റിൽ 67 സീറ്റുകൾ ഹിസ്ബുല്ല സഖ്യം നേടിയെന്നാണു അനൗദ്യോഗിക കണക്ക്. ഇതുവരെയും ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നിട്ടില്ല. കടുത്ത ഇസ്രയേൽ വിരുദ്ധ ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ വിജയം മേഖലയിൽ ഇറാന്റെ സ്വാധീനം വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. രാഷ്ട്രീയ അസ്ഥിരത മൂലം 2013 മുതൽ നിരവധി തവണ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. തിരഞ്ഞെടുപ്പിൽ പാശ്ചാത്യ പിന്തുണയുള്ള പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ കക്ഷി ഫ്യൂച്ചർ മൂവ്‌മെന്റിനു വലിയ തിരിച്ചടി നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരാനാണു സാധ്യത. 2012 മുതൽ സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അസദിന്റെ സൈന്യത്തിനൊപ്പം ചേർന്ന് ഇവർ യുദ്ധം ചെയ്യുന്നുണ്ട്. ലബനനിലെ നിയമപ്രകാരം ആകെ മണ്ഡലങ്ങ
ഇറാൻ പിന്തുണച്ചു ഹിസ്ബുല്ല സംഖ്യത്തിന് മുന്നേറ്റം; 67 സീറ്റുകൾ നേടിയെന്ന്
അനൗദ്യോഗിക കണക്ക്; ഒപത് വഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്
ബെയ്റൂട്ട്; ഇറാന്റെ പിന്തുണയോടെ ലബനൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹിസ്ബുല്ല സഖ്യം പകുതിയിലേറെ സീറ്റുകൾ നേടി. 128 അംഗ പാർലമെന്റിൽ 67 സീറ്റുകൾ ഹിസ്ബുല്ല സഖ്യം നേടിയെന്നാണു അനൗദ്യോഗിക കണക്ക്. ഇതുവരെയും ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നിട്ടില്ല. കടുത്ത ഇസ്രയേൽ വിരുദ്ധ ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ വിജയം മേഖലയിൽ ഇറാന്റെ സ്വാധീനം വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. രാഷ്ട്രീയ അസ്ഥിരത മൂലം 2013 മുതൽ നിരവധി തവണ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. തിരഞ്ഞെടുപ്പിൽ പാശ്ചാത്യ പിന്തുണയുള്ള പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ കക്ഷി ഫ്യൂച്ചർ മൂവ്‌മെന്റിനു വലിയ തിരിച്ചടി നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരാനാണു സാധ്യത. 2012 മുതൽ സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അസദിന്റെ സൈന്യത്തിനൊപ്പം ചേർന്ന് ഇവർ യുദ്ധം ചെയ്യുന്നുണ്ട്.
ലബനനിലെ നിയമപ്രകാരം ആകെ മണ്ഡലങ്ങളിൽ പകുതി വീതം (64) മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കു സംവരണം ചെയ്തിരിട്ടുണ്ട്. പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ സ്ഥാനങ്ങൾ യഥാക്രമം ക്രൈസ്തവ, സുന്നി മുസ്ലിം, ഷിയ വിഭാഗങ്ങൾക്കു ലഭിക്കും. പ്രധാന കക്ഷികൾക്കെല്ലാം പ്രാതിനിധ്യമുള്ള ദേശീയ സർക്കാരാകും വീണ്ടും അധികാരത്തിലെത്തുക. ഇക്കാരണത്താൽ ഹരീരിക്ക് പ്രധാനമന്ത്രിയായി തുടരാനായേക്കും
ഹിസ്ബുല്ലയ്ക്കു പതിമൂന്നോളം സീറ്റുകൾ മാത്രമാണു ലഭിച്ചതെങ്കിലും സഖ്യകക്ഷികൾ മുന്നേറി. ഹരീരിയുടെ ശക്തികേന്ദ്രങ്ങളായ ബെയ്‌റൂട്ട്, ട്രിപോളി, സിദോൻ എന്നിവിടങ്ങളിലും ഹിസ്ബുല്ലയുടെ പിന്തുണയുള്ള സുന്നി പാർട്ടികൾ നേട്ടമുണ്ടാക്കി.
ഹിസ്ബുല്ല സഖ്യത്തിനു മേധാവിത്വമുള്ള സർക്കാരാണു വരുന്നതെങ്കിൽ ലബനനോടുള്ള പാശ്ചാത്യ സമീപനത്തിൽ മാറ്റം വന്നേക്കും. വിദേശസഹായത്തെ ആശ്രയിക്കുന്ന ലബനൻ ഭരണകൂടത്തിനു നിലവിൽ യുഎസിന്റെ സൈനിക പിന്തുണയുണ്ട്. ഹിസ്ബുല്ലയ്ക്ക് രാഷ്ട്രീയാധികാരം ലഭിച്ചാൽ, ഇസ്രയേലുമായുള്ള സൈനിക സംഘർഷമാണു മറ്റൊരു ഭീഷണി.