- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദ പരാമർശത്തിൽ ദിലീപ് ഘോഷിനെതിരെ നടപടി; ബംഗാളിൽ പ്രചാരണം നടത്തുന്നതിന് 24 മണിക്കൂർ നേരത്തേക്ക് വിലക്ക്
കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് 24 മണിക്കൂർ നേരത്തേക്ക് ദിലീപ് ഘോഷിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ഏപ്രിൽ 15ന് രാത്രി ഏഴുമുതൽ ഏപ്രിൽ 16 വരെയാണ് വിലക്ക്.
പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ദിലീപ് ഘോഷിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു.
കമ്മിഷന് ബിജെപി അധ്യക്ഷൻ നൽകിയ മറുപടി ശ്രദ്ധാപൂർവം പരിഗണിച്ചെന്ന് വ്യക്തമാക്കിയ കമ്മിഷൻ ദിലീപിന്റെ പരാമർശം അങ്ങേയറ്റം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
Next Story