- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീനാ സണ്ണിയുടെ പരാതിയിൽ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്; നഗരസഭയിലെ ശുചീകരണ തൊഴിലാളി രണ്ടാം പ്രതി; മുഖ്യമന്ത്രിക്ക് പാലാ മുൻസിപ്പൽ ചെയർമാൻ നൽകിയ പരാതി ഫലം കണ്ടു
കോട്ടയം : തന്നെ വാട്സ് അപ്പിൽ അപമാനിച്ച സംഭവത്തിൽ പാലാ നഗരസഭാധ്യക്ഷ ലീന സണ്ണി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അന്വേഷണത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അന്വേഷണം ത്വരിതമാക്കാൻ എഡിജിപി സന്ധ്യക്ക് നിർദ്ദേശം നൽകി. ലീന സണ്ണി നാട്ടിൽ മടങ്ങിയെത്തുന്നതിന് മുമ്പു തന്നെ പൊലീസ് നടപടിയുമായി. സംഭവത്തിൽ ബിജെപി കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. പാലാ തെക്കേക്കര കൗൺസിലറായ ബിനുപുളിക്കകണ്ടത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ശുചീകരണത്തൊഴിലാളിയായ നഗസഭാ ജീവനക്കാരൻ രണ്ടാം പ്രതിയാണ്. ബിനു പുളക്കക്കണ്ടത്തിന്റെ ശുപാർശയിലാണ് കഴിഞ്ഞ ശബരില സീസണിൽ ശുചീകരണത്തൊഴിലാളി ജോലിക്ക് കയറിയത്. ഇയാളുടെ ഭാര്യയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് വാട്സ് അപ്പ് സന്ദേശം പോയത്. തന്റെ മൊബൈൽ മോഷണം പോയി എന്നാണ് ഇയാൾ പൊലീസിൽ പറഞ്ഞത്.എന്നാൽ പൊലീസ ് അത് വിശ്വസിക്കുന്നില്ല. കേരളാ കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായ ലീന സണ്ണി ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മാർക്കറ്റ് കോംപ്ളെക്സിലെ മുറികളുടെ പുനർ വിന്യാസവുമാ
കോട്ടയം : തന്നെ വാട്സ് അപ്പിൽ അപമാനിച്ച സംഭവത്തിൽ പാലാ നഗരസഭാധ്യക്ഷ ലീന സണ്ണി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അന്വേഷണത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അന്വേഷണം ത്വരിതമാക്കാൻ എഡിജിപി സന്ധ്യക്ക് നിർദ്ദേശം നൽകി. ലീന സണ്ണി നാട്ടിൽ മടങ്ങിയെത്തുന്നതിന് മുമ്പു തന്നെ പൊലീസ് നടപടിയുമായി.
സംഭവത്തിൽ ബിജെപി കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തു. പാലാ തെക്കേക്കര കൗൺസിലറായ ബിനുപുളിക്കകണ്ടത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ശുചീകരണത്തൊഴിലാളിയായ നഗസഭാ ജീവനക്കാരൻ രണ്ടാം പ്രതിയാണ്. ബിനു പുളക്കക്കണ്ടത്തിന്റെ ശുപാർശയിലാണ് കഴിഞ്ഞ ശബരില സീസണിൽ ശുചീകരണത്തൊഴിലാളി ജോലിക്ക് കയറിയത്. ഇയാളുടെ ഭാര്യയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് വാട്സ് അപ്പ് സന്ദേശം പോയത്. തന്റെ മൊബൈൽ മോഷണം പോയി എന്നാണ് ഇയാൾ പൊലീസിൽ പറഞ്ഞത്.എന്നാൽ പൊലീസ ് അത് വിശ്വസിക്കുന്നില്ല.
കേരളാ കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായ ലീന സണ്ണി ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മാർക്കറ്റ് കോംപ്ളെക്സിലെ മുറികളുടെ പുനർ വിന്യാസവുമായി ബന്ധപ്പെട്ട് തീർത്തും മോശമായ ഭാഷയിലാണ് ലീന സണ്ണിയെയും അതേ പാർട്ടിയിലെ മറ്റൊരു കൗൺസിലറെയും ചേർത്ത് അശ്ളീല ചുവയുള്ള സന്ദേശം പ്രചരിച്ചത്. ഇത് പാലായിൽ വ്യാപകമായതോടെ പാലാ പൊലീസിൽ പരാതി നൽകി. സൈബർ അന്വേഷണത്തിൽ ശുചീകരണത്തൊഴിലാളിയുടെ സിം ഉപയോഗിച്ചാണ് ഇത് ചെയ്തതെന്ന് മനസിലാക്കി.
എന്നാൽ ആ സിം കാർഡ് ഉപയോഗിക്കുന്നത് ആരാണെന്ന തലത്തിലെത്തിയപ്പോൾ പൊലീസ് മൗനത്തിലായി. പൊലീസിലെ ചില സ്വാധീനം ഉപയോഗിച്ച് ഈ ഘട്ടത്തിൽ അന്വേഷണം മരവിപ്പിക്കുകയാണെന്നാണ് കേരളാ കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്. ബിജെപി കൗൺസിലർക്കൊപ്പം കേരളാ കോൺഗ്രസ് എമ്മിലെ ഒരു കൗൺസിലറുടെ കൂടി മനസറിവുള്ളതായാണ് പാർട്ടിയുടെ സംശയം. അത് പുറത്തു
കൊണ്ടുവരാനാണ് പൊലീസ് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം പാർട്ടി നടത്തിയത്.
നേരത്തെയും ഇത്തരത്തിലുള്ള അപവാദപ്രചരണം നടന്നിരുന്നുവെന്നാണ് ലീന സണ്ണി പറയുന്നത്. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരായ നീക്കം എന്ന നിലയിലാണ് താൻ ഈ കേസ് കാണുന്നതെന്ന് ലീന മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ല.