കോഴിക്കോട്: ക്യാപ്സൂൾ പ്രചാരണം വഴി ആടിനെ പട്ടിയാക്കാൻ മിടുക്കരാണ് സിപിഎമ്മുകാർ എന്നാണ് പൊതുവെ സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനം. എന്നാൽ എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റോടെ അമ്പേ കിളിപോയ അവസ്ഥയിലാണ് സിപിഎം ന്യായീകരണത്തൊഴിലാളികൾ. ദേശഭിമാനിയടക്കം നിരന്തരം സെൽഫ്ഗോളാണ് ബിനീഷ് വിഷയത്തിൽ അടിച്ചത്. ഇന്നലെ ഇറങ്ങിയ ദേശാഭിമാനിയിൽ പറയുന്നത് ബിനീഷിനെ അറസ്റ്റ് ചെയ്തത് പണം കടം കൊടുത്തതിനെന്നാണ്. 'മയക്കുമരുന്നുകേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് അഞ്ചുവർഷം മുമ്പ് പണം കടം നൽകിയ കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ബംഗലൂരു സിവിൽ കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാല് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. '- എന്നാണ് വാർത്ത. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമശിക്കപ്പെട്ടു.

അതുപോലെ ശിവശങ്കർ അറസ്റ്റിലായ ദിവസം സിപിഐ മുഖപത്രമായ ജനയുഗം നടത്തിയ കള്ളക്കളിയും സോഷ്യൽ മീഡിയയിൽ ഏറെ വിമർശിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്ന വാചകത്തിൽ 'മുഖ്യമന്ത്രിയുടെ' എന്ന ഭാഗം മായിച്ച് കളഞ്ഞ് അവിടെ ഒരു ഗ്യാപ്പുമായാണ് ജനയുഗത്തിന്റെ ഒന്നാം പേജ് ഇറങ്ങിയത്. പത്രം പ്രസ്സിലേക്ക് പോയിക്കഴിഞ്ഞ ശേഷം പ്ലേറ്റിൽ അവസാന നിമിഷം മുഖ്യമന്ത്രി എന്ന വാക്ക് മായ്ച്ചു കളഞ്ഞതാണെന്ന് വ്യക്തം.

ദേശാഭിമാനിയാവട്ടെ മുൻ ഐടി സെക്രട്ടറിയാണെന്ന് മാത്രമാണ് കൊടുത്തത്. ഇതും സമൂഹമാധ്യമങ്ങളിൽ വല്ലാതെ പരിഹസിക്കപ്പെട്ടു. ബനീഷിനെ കേസിൽ  കുടുക്കിയ പ്രമുഖന്റെ പേര് വെളിപ്പെടുത്തുമ്പോൾ ഏഷ്യാനെറ്റിന് പൊള്ളുമെന്നാണ് ്ഏറ്റവും ഒടുവിലായി സിപിഎം നേതാവ് ഷംസീർ പറഞ്ഞത്.

നേതാക്കളെ കിട്ടാത്തതിന് മക്കളെ ആക്രമിക്കയാണെന്നാണ് സൈബർ സഖാക്കൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ടഇഎംഎസിനെ കിട്ടിയില്ല മകൻ ശ്രീധരനെ ആക്രമിച്ചു. നായനാരെ കിട്ടിയില്ല മകൻ കൃഷ്ണകുമാറിനെ ആക്രമിച്ചു, വിഎസിനെ കിട്ടിയില്ല മകൻ അരുൺ കുമാറിനെ ആക്രമിച്ചു, പിണറായിയെ കിട്ടിയില്ല മകൾ വീണയെ ആക്രമിച്ചു, കോടിയേരിയെ കിട്ടിയില്ല മകനെ ആക്രമിക്കുന്നുവെന്നാണ്' ഇപ്പോഴുള്ള ഒരു സൈബർ ന്യായീകരണം.

അതിനിടയിൽ ക്യാപസ്യൂളുകളുടെ ചരിത്രത്തിൽ ഏറ്റവും ഭയങ്കരം എന്ന് വിലയിരുത്തപ്പെട്ട ന്യായീകരണം ഉണ്ടായത് മുൻ എംപി എൻ എൻ കൃഷ്ണദാസിന്റെ ഭാഗത്തുനിന്നാണ്. ശിവശങ്കർ സംസ്ഥാന സർക്കാറിന്റെ ഭാഗമല്ലെന്നും, കേന്ദ്ര സർവീസായ ഐഎഎസുകാരൻ ആണെന്നും അതിനാൽ ശിവശങ്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ പരിശീലിപ്പിച്ചവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നായിരുന്നു, കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസ് നയിച്ച ചർച്ചയിൽ, കൃഷ്ണദാസ് വാദിച്ചത്. കൃഷ്ണദാസിന്റെ വാക്കുകൾ
ഇങ്ങനെയാണ്.'ഇന്ന് ഇപ്പോൾ എന്താണ് വിശേഷിച്ച് ഉണ്ടായത്. ഇന്ത്യൻ അഡ്‌മിസ്ട്രേറ്റീവ് സർവീസിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവൺമെന്റിന്റെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിൽ ഞങ്ങൾക്കെന്താണ് പ്രശ്നം. എന്തിനാണ് മുഖമന്ത്രി മുഖ്യമന്ത്രി എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പേഴ്സണൽ മന്ത്രാലയത്തിൽനിന്ന് ചരടുവലിച്ചാണ് ഐഎഎസുകാരെ നാടിന്റെ നനാഭാഗത്തും വിന്യസിക്കുന്നത്. മസൂറി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. അവർ ഇങ്ങനെയാക്കെയാണോ ആളുകളെ ട്രയിൻ ചെയ്ത് അയക്കുന്നത്.

ശിവശങ്കർ ചെയതത് ശിവശങ്കർ അനുഭവിച്ച് കൊള്ളണം. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിന് മാത്രമാണ്. സർക്കാറിന്റെ ഏതെങ്കിലും കൃത്യ നിർവഹണത്തിന്റെ ഭാഗമായി വന്നിട്ടുള്ള പിഴവുകളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും. പാർട്ടിക്ക് ഏറ്റെടുക്കണമെങ്കിൽ പേഴ്സൺ സ്റ്റാഫിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകണം. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഉണ്ടായത് അതാണ്. കാരണം അവരെ നിയമിക്കുന്നത് പാർട്ടികൂടി അറിഞ്ഞിട്ടാണ്.

അതിൽ പാർട്ടിക്കും ഉത്തരവാദിത്വം ഉണ്ട്. അതൊന്നും സർക്കാറിന്റെ ഭാഗത്തേക്ക് കൊണ്ടുവരണ്ട. കാരണം ശിവശങ്കരൻ സർക്കാറിന്റെ ഭാഗമല്ല, അദ്ദേഹം ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമാണ്. മസൂറിയിൽനിന്ന് ട്രയിനിങ്ങ് ചെയ്ത് അയക്കുന്നവർ ഏറ്റോളനം ഇമ്മാതിരി കൊള്ളരുതായ്മകൾ ചെയ്യുന്നവരെ.'-കൃഷണദാസിന്റെ പ്രസംഗം നിമിഷങ്ങൾക്കകം വൈറൽ ആവുകയും ട്രോളന്മാർക്ക് ചാകരയാവുകയും ചെയ്തു. അവസാനം ഇതും മോദിയുടെ കുറ്റമായി എന്നാണ് പലരും പ്രതികരിക്കുന്നുത്. ക്യാപ്സൂളുകളുടെ ചരിത്രത്തിൽ സിപിഎം പുതിയ അധ്യായം കുറിച്ചിരിക്കയാണെന്നാണ് പരിഹാസം