- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന; 289 കേസുകളെടുത്തു; മാസ്ക്കും സാനിറ്റൈസറും ഓക്സിമീറ്ററും വില കൂട്ടി വിറ്റതിന് 19 കേസ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 289 കേസുകളെടുത്തു. മാസ്ക്ക്, സാനിറ്റൈസർ, ഒക്സിമീറ്റർ, പി.പി.ഇ കിറ്റ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 19 കേസെടുത്തു.
പാക്കറ്റ് ഉത്പന്നങ്ങളിൽ ആവശ്യമായ അറിയിപ്പുകൾ ഇല്ലാതെ വിൽപന നടത്തിയതിന് 168 കേസുകളും വിവിധ വകുപ്പുകൾ പ്രകാരം 92 കേസുകളും എടുത്തു. 9,33,000 രൂപ ഈടാക്കി. ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story