മുംബൈ: പൂണെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്എഐ) സ്ഥാപക ഡയറക്ടർ പി.കെ. നായർ (86) അന്തരിച്ചു. പൂനയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്.

നാളെ രാവിലെ എട്ടു മുതൽ 11 വരെ മൃതദേഹം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം പൂനയിൽ നടക്കും. 1964ൽ പി.കെ.നായരുടെ നേതൃത്വത്തിലാണ് നാഷണൽ ഫിലിം ആർക്കൈ്‌വ്‌സ് ഓഫ് ഇന്ത്യ രൂപം കൊണ്ടത്. രാജ ഹരിശ്ചന്ദ്ര അടക്കം നിരവധി ചിത്രങ്ങളുടെ പ്രിന്റുകൾ കണ്ടെത്തി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് പി.കെ. നായരായിരുന്നു.

1961ലാണ് നായകർ പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റായി ചേരുന്നത്. 1991ൽ എൻഎഫ്എഐ ഡയറക്ടറായി വിരമിച്ചു. പി.കെ. നായരുടെ ജീവിതവും പ്രവർത്തനങ്ങളും ശിവേന്ദ്രസിങ് ദുംഗാപുർ 'സെല്ലുലോയ്ഡ് മാൻ' എന്ന ഡോക്യുമെന്ററിയിലൂടെ ചിത്രീകരിച്ചിരുന്നു.

ബ്രിട്ടീഷ് ഫിലും ഇൻസ്റ്റിട്യൂട്ടും സൗത്ത് ഏഷ്യൻ സിനിമാ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇൻ ദി ഫീൽഡ് ഓഫ് ഫിലിം പ്രിസർവേഷൻ, സത്യജിത് റേ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.