- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ബന്ധം വേർപിരിഞ്ഞ് നാലു വർഷം പിന്നിട്ടിട്ടും ആളുകൾക്ക് അറിയേണ്ടത് തന്റെയും അഭിലാഷിന്റെയും ജീവിതത്തെ കുറിച്ച്; ഇനി ഒരു ജീവിത പങ്കാളി ഉണ്ടാവില്ല: സിനിമയിൽ നിർബന്ധിച്ച് ഒന്നും ചെയ്യാൻ ആരും പ്രേരിപ്പിക്കില്ല: നടി ലെന മനസ് തുറക്കുന്നു
നാലു വർഷം മുമ്പാണ് ലെനയും ഭർത്താവ് അഭിലാഷും വേർപിരിയുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ആളുകൾക്ക് ഇപ്പോഴും അറിയേണ്ടത്് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന പറയുന്നു. അഭിലാഷുമായി ഒത്തു പോകാൻ കഴിയാത്തതിനാലാണ് വേർ പിരിഞ്ഞത് എങ്കിലും ഇനി തന്റെ ജീവിതത്തിൽ പങ്കാളി ഉണ്ടാകില്ല എന്നു ലെന പറയുന്നു. സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാതാപിതാക്കൾ പണ്ടെ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിങ് ചെയ്തതും സിനിമയിൽ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമായിരുന്നു എന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ വേണ്ടിയാണ് താൻ വഴക്കുണ്ടാക്കുന്നത്. സിനിമയിൽ നിർബന്ധിച്ച് ഒന്നും ചെയ്യാൻ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അവരെ പിണക്കാതെ മുഖത്തു നോക്കി പറയും. അതാണ് എന്റെ ശീലമെന്നും ലെന പറയുന്നു. ക്ലിനിക്കൽ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാൻ സഹായിച്ചി
നാലു വർഷം മുമ്പാണ് ലെനയും ഭർത്താവ് അഭിലാഷും വേർപിരിയുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ആളുകൾക്ക് ഇപ്പോഴും അറിയേണ്ടത്് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന പറയുന്നു. അഭിലാഷുമായി ഒത്തു പോകാൻ കഴിയാത്തതിനാലാണ് വേർ പിരിഞ്ഞത് എങ്കിലും ഇനി തന്റെ ജീവിതത്തിൽ പങ്കാളി ഉണ്ടാകില്ല എന്നു ലെന പറയുന്നു.
സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാതാപിതാക്കൾ പണ്ടെ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിങ് ചെയ്തതും സിനിമയിൽ അഭിനയിച്ചതും എല്ലാം തന്റെ മാത്രം ഇഷ്ടപ്രകാരമായിരുന്നു എന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ വേണ്ടിയാണ് താൻ വഴക്കുണ്ടാക്കുന്നത്.
സിനിമയിൽ നിർബന്ധിച്ച് ഒന്നും ചെയ്യാൻ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അവരെ പിണക്കാതെ മുഖത്തു നോക്കി പറയും. അതാണ് എന്റെ ശീലമെന്നും ലെന പറയുന്നു. ക്ലിനിക്കൽ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാൻ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്തു കൃത്യമായി അതു ചെയ്യാറുണ്ട് എന്നും ലെന പറഞ്ഞു. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ താൽപ്പര്യം ഇല്ല. പഴയതുതന്നെ കാത്തു സൂക്ഷിക്കുകയാണു ചെയ്യുന്നത്. ബാംഗ്ലൂരിൽ ഫ്ലാറ്റു വാങ്ങിയതിൽ പിന്നെ പലപ്പോഴും അവിടെയാണ്. ബോളിവുഡിൽ അഭിനയിക്കാൻ കഴിഞ്ഞത് അംഗീകാരമായി കാണുന്നു എന്നും ലെന പറഞ്ഞു.