- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരഭാരം കുറച്ച് കിടിലിൻ മേക്ക് ഓവറുമായി ലെന; നടിയുടെ വൈറലാകുന്ന ഫോട്ടോഷൂട്ട് അമ്മ വേഷങ്ങൾ മാറ്റി നായികയാവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമോ?
മടങ്ങിവരവിൽ പുതുനിര നായകന്മാരുടെ അമ്മ വേഷത്തിലെത്തി മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് ലെന.സിനിമയിൽ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തിൽ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും. എന്നാലിപ്പോൾ നടിയുടെ വൈറലാകുന്ന വീഡിയോ കണ്ടാൽ അമ്മ വേഷങ്ങൾ വിട്ട് നടി നായികയാവാനുള്ള തയ്യാറെടുപ്പിലാണോ എന്ന് തോന്നിപ്പോകും. ഇത്രയും ലുക്കിൽ, വ്യത്യസ്ഥമായി ലെനയെ ഇതുവരെ കണ്ടിട്ടില്ല. ക്യാമറയ്ക്ക് മുന്നിൽ കിടിലൻ മേക്കോവറിലാണ് ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് ശരീരഭാരം ഏഴ് കിലോ കുറച്ചാണ് ലെന ഫോട്ടോഷൂട്ടിനെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരു മാസം കൊണ്ട് ഏഴ് കിലോ ശരീരഭാരം കുറച്ച കാര്യം ലെന വെളിപ്പെടുത്തിയത്. ക്രീം ലൈഫിന് വേണ്ടിയാണ് ലെനയുടെ ഈ കിടിലൻ ഫോട്ടോഷൂട്ട് തയ്യാറാക്കിയത്. ഫോട്ടോ ഗ്രഫി മേഖലയിൽ തനത് പ്രാവീണ്യം തെളിയിച്ച മഹാദേവൻ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഉണ്ണി പിഎസാണ് ലെനയെ വ്യത്യസ്ത ലുക്ക
മടങ്ങിവരവിൽ പുതുനിര നായകന്മാരുടെ അമ്മ വേഷത്തിലെത്തി മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് ലെന.സിനിമയിൽ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തിൽ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും. എന്നാലിപ്പോൾ നടിയുടെ വൈറലാകുന്ന വീഡിയോ കണ്ടാൽ അമ്മ വേഷങ്ങൾ വിട്ട് നടി നായികയാവാനുള്ള തയ്യാറെടുപ്പിലാണോ എന്ന് തോന്നിപ്പോകും.
ഇത്രയും ലുക്കിൽ, വ്യത്യസ്ഥമായി ലെനയെ ഇതുവരെ കണ്ടിട്ടില്ല. ക്യാമറയ്ക്ക് മുന്നിൽ കിടിലൻ മേക്കോവറിലാണ് ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് ശരീരഭാരം ഏഴ് കിലോ കുറച്ചാണ് ലെന ഫോട്ടോഷൂട്ടിനെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരു മാസം കൊണ്ട് ഏഴ് കിലോ ശരീരഭാരം കുറച്ച കാര്യം ലെന വെളിപ്പെടുത്തിയത്.
ക്രീം ലൈഫിന് വേണ്ടിയാണ് ലെനയുടെ ഈ കിടിലൻ ഫോട്ടോഷൂട്ട് തയ്യാറാക്കിയത്. ഫോട്ടോ ഗ്രഫി മേഖലയിൽ തനത് പ്രാവീണ്യം തെളിയിച്ച മഹാദേവൻ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഉണ്ണി പിഎസാണ് ലെനയെ വ്യത്യസ്ത ലുക്കിൽ അണിയിച്ചൊരുക്കിയത്. ശ്രേയ അരവിന്ദാണ് വസ്ത്രങ്ങൾ ഒരുക്കി നൽകിയത്