- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഡോക്ടർ; മുംബൈക്കാരനായ ആശോകിന്റെ മകൻ; സാമൂഹ്യക്ഷേമ മന്ത്രിയിൽ നിന്ന് ചാടിക്കയറുന്നത് പ്രധാനമന്ത്രി പദത്തിലേക്ക്; അയർലണ്ടിൽ അധികാര കസേര സ്വന്തമാക്കുന്നത് ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ
ഡബ്ലിൻ: സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ അയർലൻഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. മുംബൈയിൽനിന്ന് അയർലൻഡിലേക്കു കുടിയേറിയ അശോക് വരാദ്ക്കറിന്റെയും അയർലൻഡുകാരിയായ മിറിയാമിന്റെയും മകനാണ് ഇദ്ദേഹം. അയർലൻഡിലെ ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ ഫൈൻ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത് . എതിരാളിയായ സൈമൺ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ചാണ് ലിയോ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് . അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിച്ചതോടെയാണ് ലിയോ വരാദ്ക്കർ പ്രധാനമന്ത്രിയാകുന്നത്. നിലവിൽ അയർലൻഡിലെ സാമൂഹ്യക്ഷേമകാര്യ മന്ത്രിയാണ് വരാദ്ക്കർ. നിലവിലെ കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാർട്ടിയാണ് ഫൈൻഗെയിൽ. തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് ലിയോ വരാദ്ക്കർ. അയർലൻഡ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പിൽ ആദ്യമായാണ് സ്വവർഗ
ഡബ്ലിൻ: സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ അയർലൻഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. മുംബൈയിൽനിന്ന് അയർലൻഡിലേക്കു കുടിയേറിയ അശോക് വരാദ്ക്കറിന്റെയും അയർലൻഡുകാരിയായ മിറിയാമിന്റെയും മകനാണ് ഇദ്ദേഹം.
അയർലൻഡിലെ ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ ഫൈൻ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത് . എതിരാളിയായ സൈമൺ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ചാണ് ലിയോ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് .
അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിച്ചതോടെയാണ് ലിയോ വരാദ്ക്കർ പ്രധാനമന്ത്രിയാകുന്നത്. നിലവിൽ അയർലൻഡിലെ സാമൂഹ്യക്ഷേമകാര്യ മന്ത്രിയാണ് വരാദ്ക്കർ. നിലവിലെ കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാർട്ടിയാണ് ഫൈൻഗെയിൽ. തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് ലിയോ വരാദ്ക്കർ. അയർലൻഡ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പിൽ ആദ്യമായാണ് സ്വവർഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച ഒരു വ്യക്തി മത്സരിച്ചത്.
അയർലൻഡ് പ്രധാനമന്ത്രിയായിരുന്ന ഏൻഡാ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് ലിയോ വരാദ്കർ അയർലൻഡ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള മൽസരരംഗത്തേക്കെത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നതോടെ, ഈ പദവിയിലെത്തുന്ന ആദ്യ സ്വവർഗാനുരാഗിയായും ലിയോ വരാദ്ക്കർ മാറും. 38കാരനാണ് വരാദ്ക്കർ. ഫൈൻ ഗെയിൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കെത്തുന്ന പതിനൊന്നാമത്തെ നേതാവുമാണ് ഇദ്ദേഹം.
ജനവിധിയിലൂടെ സ്വവർഗവിവാഹത്തിന് നിയമസാധുത നൽകിയ ആദ്യത്തെ രാജ്യമാണ് അയർലൻഡ്. 2015ലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് വരാദ്ക്കർ പ്രഖ്യാപിച്ചത്. 2007ൽ പാർലമെന്റിലെത്തുന്നതുവരെ ഒരു സാധാരണ ഡോക്ടർ മാത്രമായിരുന്നു വരാദ്കർ. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. പിന്നീട് പാർട്ടിയുടെ തലപ്പത്തും എത്തി. ഇതാണ് പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുക്കിയത്.