- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ 19 മറ്റേണിറ്റി യൂണിറ്റുകളിൽ ഒന്നുപോലും അടച്ചുപൂട്ടില്ലെന്ന് ആരോഗ്യമന്ത്രി; പുതിയ നാഷണൽ മറ്റേണിറ്റി നയം പ്രഖ്യാപിച്ച് ലിയോ വരാദ്ക്കർ
ഡബ്ലിൻ: അടുത്തകാലത്ത് ചില മറ്റേണിറ്റി ആശുപത്രികളിൽ നവജാത ശിശുക്കൾ മരിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ നാഷണൽ മറ്റേണിറ്റി നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ രംഗത്തെത്തി. അതേസമയം നിലവിൽ രാജ്യത്തുള്ള 19 മറ്റേണിറ്റി യൂണിറ്റുകളിൽ ഒന്നു പോലും അടച്ചുപൂട്ടില്ലെന്നും പകരം വലിയ ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചെറിയ
ഡബ്ലിൻ: അടുത്തകാലത്ത് ചില മറ്റേണിറ്റി ആശുപത്രികളിൽ നവജാത ശിശുക്കൾ മരിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ നാഷണൽ മറ്റേണിറ്റി നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ രംഗത്തെത്തി. അതേസമയം നിലവിൽ രാജ്യത്തുള്ള 19 മറ്റേണിറ്റി യൂണിറ്റുകളിൽ ഒന്നു പോലും അടച്ചുപൂട്ടില്ലെന്നും പകരം വലിയ ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചെറിയ ആശുപത്രികൾക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
പോർട്ട്‌ലോയ്‌സ് മിഡ്‌ലാൻഡ് റീജണൽ ആശുപത്രിയിൽ അടുത്ത കാലത്ത് ഏതാനും നവജാത ശിശുക്കൾ മരിക്കുകയും ചെയ്തിരുന്നു. കൂടാതെ 2012-ൽ ഒരു അബോർഷനെ തുടർന്ന് സവിത ഹാലപ്പനാവർ മരിക്കുകയും ചെയ്ത സംഭവത്തിന്റെ വെളിച്ചത്തിലാണ് പുതിയ മറ്റേണിറ്റി നയവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോർട്ട് ലോയ്‌സ് ആശുപത്രി ഡബ്ലിൻ കൂംബെ വിമൻസ് ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇതു സംബന്ധിച്ച് ആശുപത്രികൾ തമ്മിൽ മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പുവച്ചതായും ലിയോ വരാദ്ക്കർ വെളിപ്പെടുത്തി.
മതിയായ സ്റ്റാഫുകളും മറ്റുസൗകര്യങ്ങളുമുള്ള വലിയ ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോൾ ചെറിയ യൂണിറ്റുകൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കും. സേവനത്തിൽ മതിയായ ഗുണവും മേന്മയും ഉറപ്പുവരുത്താനും ഇതുമൂലം കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരത്തിൽ ആശുപത്രികൾ തമ്മിലുള്ള സഹകരണം സാധ്യമാക്കാൻ അടുത്ത പത്തു വർഷത്തേക്ക് 52 മില്യൺ യൂറോയാണ് ചെലവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
തുടക്കമെന്ന നിലയിൽ ഒമ്പതു മില്യൺ യൂറോയുടെ അധിക ചെലവും ഈയിനത്തിൽ വരും.
പുതിയ നയത്തിന്റെ ഭാഗമായി കൺസൾട്ടന്റ് ഒബ്‌സ്ട്രട്രീഷൻ/ ഗൈനക്കോളജിസ്റ്റ് എന്നിവരുടെ എണ്ണം ഒരു വർഷം പത്ത് എന്ന തോതിൽ വർധിപ്പിക്കും. മിഡ് വൈഫുമാരുടെ എണ്ണം വർഷം നൂറിലധികം എന്ന തോതിലും ഉയർത്തും. തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻ, പബ്ലിക് ഹെൽത്ത് നഴ്‌സസ് എന്നിവരേയും നിയമിക്കും.