- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിക്കെണി പ്രവർത്തന സജ്ജമാകുന്നില്ലെന്ന് യുഡിഎഫ്; പ്രതിഷേധ സമരവുമായി രംഗത്ത്
കോതമംഗലം: പുലി കെണി പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രധിഷേധവുമായി യുഡിഎഫ് രംഗത്ത്. കഴിഞ്ഞ 5 ദിവസത്തിൽ 4 ദിവസവും പുലി ഇറങ്ങിയ കോട്ടപ്പടി പ്ലാമുടിയിൽ അണ് യു ഡി എഫ് പ്രധിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാനം ചെയ്തു. 5 ദിവസം മുമ്പ് ഇവിടെ പുലി ഇറങ്ങിയതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇ വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ പുലി എത്തിയ വിടുകളുടെ സമീപം കുട് സ്ഥാപിച്ചിരുന്നു .എന്നാൽ പുലിയെ അകർഷിക്കുന്നതിനായി ഇരയെ ഇടുകയൊ കുട് തുറന്ന് വെക്കുകയൊ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് യു ഡി എഫ് പുലി കെണി പ്രവർത്തനസജ്ജമാക്കണമെന്നും. പുലിയെ പിടികുടി ജനങ്ങളുടെ ഭിതി അകറ്റണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാരത്തിൽ അനുകൂല നിക്കം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
എം കെ വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ കെ സുരേഷ്, ഡി കൊര, എബി കല്ലുങ്കൽ, എം കെ സന്തോഷ്, എം ർ ഭാസ്‌കരൻ, കെ ജെ ബിജു,എം കെ സിജോ എന്നിവർ പ്രസംഗിച്ചു. കാട്ടനകൂട്ടത്തിന്റെ ശല്യം വ്യാപകമായ പ്രദേശത്ത് പുലി എത്തിയതോടെ ജീവിതം കൂടുതൽ ദുസഖമായിരിക്കു കയാണെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ലേഖകന്.