- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർപോൾ അറസ്റ്റ് ചെയ്തതിന്റെ ഗ്ലാമർ അവിടെ നിൽക്കട്ടെ! ലെസ്ലി ദാനിയലും ഭാര്യയും പുഷ്പം പോലെ ഊരിപ്പോകുമെന്ന് നിയമ വിദഗ്ദ്ധർ; പാസ്പോർട്ട് സഹിതം കണ്ടുകെട്ടിയതോടെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനും സാധ്യത; ദുബായിൽ നിന്ന് കേരളം വരെയെത്തിയ വിമാനക്കൂലിയും പ്രതികൾക്ക് ലാഭം; പോക്കറ്റ് കീറിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക്
പത്തനംതിട്ട: ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തി യുഎഇയിലേക്ക് മുങ്ങുകയും, 10 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്റർപോളിന്റെ പിടിയിലാവുകയും ചെയ്ത ലെസ്ലി ദാനിയൽ, ഭാര്യ ശാന്തൻ സൂസൻ എന്നിവർ പുഷ്പം പോലെ ഊരിപ്പോരുമെന്ന് നിയമവിദഗ്ദ്ധർ. അഞ്ചു പൈസ മുടക്കമില്ലാതെ ദുബായിൽ നിന്ന് കേരളത്തിലെത്താൻ കഴിഞ്ഞ പ്രതികൾക്ക് ഇനി ജാമ്യത്തിലിറങ്ങി ഇവിടെ വിലസി നടക്കാം. പോക്കറ്റ് കീറിയത് ഇവരെ ഡെൽഹിയിൽ നിന്ന് കൊണ്ടുവരാൻ പോയ പൊലീസ് ഉദ്യോഗസ്ഥർക്കാണ്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മാത്രമാണ് ഇവരുടെ പേരിലുള്ളത്. പിന്നെയുള്ളത് കുറെ വണ്ടിച്ചെക്ക് കേസുകളിലും. ലോങ് പെൻഡിങ് വാറണ്ടിൽ മുങ്ങി നടക്കുകയും അവസാനം ഇന്റർപോൾ മുഖേനെ അറസ്റ്റ് ചെയ്യുകയും ചെയ്യേണ്ടി വന്നതിന്റെ നീരസം കോടതി നടപടികളിൽ ഉണ്ടായി കാണുമെന്നും ഇല്ലെങ്കിൽ ഒരു പക്ഷേ, ഇവർക്ക് ജാമ്യം അനുവദിക്കുമായിരുന്നുവെന്നുമാണ് നിയമരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പാസ്പോർട്ട് സഹിതം കണ്ടുകെട്ടിയ സ്ഥിതിക്ക് ഇനി ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനും വിഷമം കാണില്ല. ചുരുക്കിപ്പറഞ്ഞ
പത്തനംതിട്ട: ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തി യുഎഇയിലേക്ക് മുങ്ങുകയും, 10 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്റർപോളിന്റെ പിടിയിലാവുകയും ചെയ്ത ലെസ്ലി ദാനിയൽ, ഭാര്യ ശാന്തൻ സൂസൻ എന്നിവർ പുഷ്പം പോലെ ഊരിപ്പോരുമെന്ന് നിയമവിദഗ്ദ്ധർ. അഞ്ചു പൈസ മുടക്കമില്ലാതെ ദുബായിൽ നിന്ന് കേരളത്തിലെത്താൻ കഴിഞ്ഞ പ്രതികൾക്ക് ഇനി ജാമ്യത്തിലിറങ്ങി ഇവിടെ വിലസി നടക്കാം. പോക്കറ്റ് കീറിയത് ഇവരെ ഡെൽഹിയിൽ നിന്ന് കൊണ്ടുവരാൻ പോയ പൊലീസ് ഉദ്യോഗസ്ഥർക്കാണ്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മാത്രമാണ് ഇവരുടെ പേരിലുള്ളത്.
പിന്നെയുള്ളത് കുറെ വണ്ടിച്ചെക്ക് കേസുകളിലും. ലോങ് പെൻഡിങ് വാറണ്ടിൽ മുങ്ങി നടക്കുകയും അവസാനം ഇന്റർപോൾ മുഖേനെ അറസ്റ്റ് ചെയ്യുകയും ചെയ്യേണ്ടി വന്നതിന്റെ നീരസം കോടതി നടപടികളിൽ ഉണ്ടായി കാണുമെന്നും ഇല്ലെങ്കിൽ ഒരു പക്ഷേ, ഇവർക്ക് ജാമ്യം അനുവദിക്കുമായിരുന്നുവെന്നുമാണ് നിയമരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പാസ്പോർട്ട് സഹിതം കണ്ടുകെട്ടിയ സ്ഥിതിക്ക് ഇനി ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനും വിഷമം കാണില്ല. ചുരുക്കിപ്പറഞ്ഞാൽ അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ പുറത്തിറങ്ങും. ഇത്രയും നാൾ എങ്ങനെ നാട്ടിലേക്ക് വരുമെന്ന കൺഫ്യൂഷനായിരുന്നു പ്രതികൾക്ക്. ഇന്റർപോൾ മുഖേനെ എത്തിയതിനാൽ ഇനി അതിന്റെ ചമ്മലും വേണ്ട.
2007 ൽ വിവിധ സംഭവങ്ങളിലായി 20 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ ഫെഡറൽ ബാങ്ക് മുൻ ജീവനക്കാരനും അഭിഭാഷകനുമായിരുന്ന മൈലപ്രാ കൊടിഞ്ഞിനാൽ ലെസ്ലി ദാനിയേൽ(60), ഭാര്യ ശാന്തൻ (54) എന്നിവരെയാണ് ഇന്റർപോൾ മുഖേനെ ദുബായിൽ നിന്ന് തിങ്കളാഴ്ച നാട്ടിലെത്തിച്ചത്. പത്തനംതിട്ട ഡിവൈ.എസ്‌പി കെ.എ. വിദ്യാധരൻ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 12 വാറണ്ടാണ് പ്രതികൾക്കെതിരേ പത്തനംതിട്ട സി.ജെ.എം കോടതി പുറപ്പെടുവിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം സാമ്പത്തിക തട്ടിപ്പിനും 10 എണ്ണം വണ്ടിച്ചെക്ക് കേസിലുമാണ്.
ജെ.ആർ.ജി. സെക്യൂരിറ്റീസ്, പെനിസുലാർ മോട്ടിലാൽ ഓസ്വാൾ തുടങ്ങിയ കമ്പനികളുടെ ഫ്രാഞ്ചൈസി എടുത്ത് ഷെയർ ബ്രോക്കറായി അടൂർ, കോന്നി, ബംഗളൂരു, ചിറ്റാർ, വടശേരിക്കര, മൈലപ്ര എന്നിവിടങ്ങളിൽ ഓഫീസ് തുറന്നായിരുന്നു ഇയാളുടെ തട്ടിപ്പ്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. ഓഹരി നിക്ഷേപകരോട് സ്വന്തം കമ്പനി അക്കൗണ്ടിൽ ഓഹരി വാങ്ങിത്തരാം എന്ന് വിശ്വസിപ്പിക്കുകയും എന്നാൽ, ഓഹരി നിക്ഷേപം നടത്താതെ സ്വന്തമായി രസീതുകൊടുക്കുകയുമായിരുന്നു. കമ്പനി അക്കൗണ്ട് എന്ന് പറഞ്ഞ് സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ഓഹരി വാങ്ങുകയും പിന്നീട് ഉടമ അറിയാതെ വിൽപ്പന പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. ഇതിന് പുറമേ സ്വന്തം സ്ഥാപനങ്ങളുടെ നടത്തിപ്പിനാണ് എന്ന് വിശ്വസിപ്പിച്ച് പലരുടേയും കൈയിൽ നിന്ന് പണം വായ്പ വാങ്ങുകയും ചെയ്തു.
കുറ്റകൃത്യത്തിന് ശേഷം യുഎഇയിലേക്ക് കടന്ന പ്രതികളെ ഇന്റർപോൾ വഴി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത കേസ് കേരളാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യത്തേതാണെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോ പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് കടക്കുന്നവരെ, ആ രാജ്യവും ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നാട്ടിലെത്തിക്കാമെന്നതിന് തെളിവാണ് ഈ സംഭവമെന്ന് എസ്‌പി പറഞ്ഞു. ഇതിന്റെ നടപടി ക്രമങ്ങൾ അൽപ്പം സങ്കീർണമാണെന്ന് മാത്രം. മിക്ക കേസുകളിലും പ്രതികളെ നാട്ടിലെത്തിക്കാറില്ല.
പകരം രാജ്യത്തെ വിമാനത്താവങ്ങളിലും റെയിൽവേ സ്റ്റേഷനിലും ലുക്ക് ഔട്ട് നോട്ടീസ് പതിക്കുകയാണ് ചെയ്യുന്നത്. ഇവർ വന്നിറങ്ങുമ്പോൾ അറസ്റ്റ് ചെയ്യും. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാർ ഒപ്പിട്ട രാജ്യങ്ങളിൽ നിന്ന് പ്രതികളെ നാട്ടിലെത്തിക്കുന്നതിനുള്ള നോഡൽ ഓഫീസർ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐജി (ക്രൈംസ്)യാണ് നോഡൽ ഓഫീസർ. ഇതിനായി കോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിക്കണം. അതിന് ശേഷം കുറ്റവാളിയെപ്പറ്റിയുള്ള വിവരങ്ങൾ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും പ്രതി ഏത് രാജ്യത്താണോ ഉള്ളത് അവിടുത്തെ ഭാഷയിലേക്കും തർജമ ചെയ്യണം.
അതിന് ശേഷം ചീഫ് സെക്രട്ടറി മുഖേനെ വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കണം. അവിടെ നിന്ന് ബന്ധപ്പെട്ട രാജ്യത്തിന് ഈ വിവരം കൈമാറും. അവിടുത്തെ പൊലീസ് പ്രതിയെ പിടികൂടി ഇന്റർപോളിന് കൈമാറും. അവർ ഡൽഹിയിലെ സിബിഐ യൂണിറ്റിൽ പ്രതിയെ എത്തിക്കുകയാണ് ചെയ്യുന്നത്. ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ മുങ്ങിയ ലെസ്ലി ദാനിയലിനെ നാട്ടിലെത്തിക്കാൻ കുറ്റവാളിയുടെ വിവരങ്ങൾ അറബി ഭാഷയിലും കേരളാ പൊലീസ് തയാറാക്കേണ്ടി വന്നിരുന്നു.