- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കും; സിപിഎം. നേതാവിന് ഭീഷണിക്കത്ത്; ഭീഷണി വിദ്വേഷ പ്രസംഗം നടത്തിയ അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ
മലപ്പുറം: കേസ് പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കുമെന്ന് സിപിഎം. നേതാവിന് ഭീഷണിക്കത്ത്. സിപിഎം നെടുവ ലോക്കൽ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കോഴിക്കോട് വെള്ളയിൽ പൊലീസിൽ മുജീബ് പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് കേസ്സെടുത്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഭീഷണിക്കത്തെത്തിയത്. പരപ്പനങ്ങാടി സിപിഎം ഓഫീസ് അഡ്രസ്സിൽ കോഴിക്കോട് ബീച്ച് പോസ്റ്റോഫീസിൽ പോസ്റ്റുചെയ്ത കത്താണ് ഇന്ന് എത്തിയത്. ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
'ലീഗിനെതിരെ കൊടുത്ത പരാതി 21 നകം പിൻവലിച്ചില്ലെങ്കിൽ സിപിഐ.എം. ഏരിയ സെക്രട്ടറി മുജീബിന്റെയും ഐ.എൻ.എൽ. സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും കാലുകൾ അടിച്ചു ഓടിക്കും. രാത്രി നടന്നുപോകുമ്പോൾ ഇരുട്ടടി കിട്ടും. സൂക്ഷിച്ചോ... ലീഗിനെതിരെ അനാവശ്യ പരാമർശങ്ങൾ ഉയർത്തിയാൽ തിരിച്ചടിക്കും.. പൊലീസ് നമുക്ക് പുല്ലാണെണെടാ... തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് കാസിം ഇരിക്കൂറും മുജീബും പറഞ്ഞു