- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശിനെ കേന്ദ്രമന്ത്രിയാക്കാൻ പ്രകാശാനന്ദയുടെ പേരിൽ വ്യാജ ശുപാർശക്കത്ത് നൽകിയതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ്; ബാർകോഴയിൽ മാണിയെ കുടുക്കിയതിലെ സൂത്രധാരനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസഫ് എം പുതുശ്ശേരി; മെഡിക്കൽ കോഴയ്ക്കൊപ്പം സതീശ് നായരുൾപ്പെട്ട ആദ്യത്തെ ആക്ഷേപവും വീണ്ടും ചൂടുപിടിക്കുന്നു
തിരുവനന്തപുരം: കെഎം മാണിക്കെതിരെ ബാർകോഴ ആരോപണം ഉന്നയിച്ചതിൽ പ്രധാനിയായ മദ്യവ്യവസായി ബിജു രമേശിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്തുനൽകി. മാണിക്കുവേണ്ടി കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിട്ടുള്ളത്. മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സതീശ് നായരുടെ ഇടപെടലുകൾ ഇന്റലിജന്റ്‌സ് ബ്യൂറോ അന്വേഷിച്ചുവരികയാണ്. മുമ്പും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയ ഇടപെടലുകൾ സതീഷ് നായരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും ഐബി അന്വേഷണം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഡൽഹിയിലെ പിആർഒ കൂടിയായ സതീഷ് നായരെ കുറിച്ചുള്ള വിവരങ്ങൾ ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളജ് കോഴത്തുകയായ 5.6 കോടി രൂപയിൽ ഹവാല കമ്മിഷൻ കഴിച്ചു
തിരുവനന്തപുരം: കെഎം മാണിക്കെതിരെ ബാർകോഴ ആരോപണം ഉന്നയിച്ചതിൽ പ്രധാനിയായ മദ്യവ്യവസായി ബിജു രമേശിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്തുനൽകി. മാണിക്കുവേണ്ടി കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിട്ടുള്ളത്.
മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സതീശ് നായരുടെ ഇടപെടലുകൾ ഇന്റലിജന്റ്‌സ് ബ്യൂറോ അന്വേഷിച്ചുവരികയാണ്. മുമ്പും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയ ഇടപെടലുകൾ സതീഷ് നായരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും ഐബി അന്വേഷണം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഡൽഹിയിലെ പിആർഒ കൂടിയായ സതീഷ് നായരെ കുറിച്ചുള്ള വിവരങ്ങൾ ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളജ് കോഴത്തുകയായ 5.6 കോടി രൂപയിൽ ഹവാല കമ്മിഷൻ കഴിച്ചുള്ള അഞ്ചു കോടി രൂപ സതീഷ് നായർ ഡൽഹിയിൽ കൈപ്പറ്റിയതായാണ് ഐബിയുടെ കണ്ടെത്തൽ.
ഇതോടെ സതീഷ് നായരുടെ മുൻകാല ഇടപാടുകളും പ്രധാനമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളുമെല്ലാം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുമ്പ് കേന്ദ്രമന്ത്രിയാകാൻ സതീഷിന് കൂട്ടുപിടിച്ച്, ശിവഗിരി മഠത്തിന്റെ ലെറ്റർപാഡിൽ പ്രകാശാന്ദയുടെ പേരിൽ വ്യാജ കത്ത് പ്രധാനമന്ത്രിക്ക് സമർപ്പിച്ച കാര്യത്തിലും അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നത്.
സതീഷ് നായരുമായി ബന്ധപ്പെട്ട് ഐബി നടത്തുന്ന രണ്ടാമത്തെ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മുമ്പ് അന്വേഷണം നടന്നത് ശിവഗിരി മഠാധിപതി പ്രകാശാനന്ദയ്‌ക്കൊപ്പം ബാർ ഉടമ ബിജു രമേശിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരുക്കിയതുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് ബിജു രമേശിനെ കേന്ദ്രമന്ത്രിയാക്കണം എന്നു കാണിച്ച് സ്വാമിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ കത്തു നൽകിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സതീഷ് നായർക്കെതിരെ പുതിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇപ്പോൾ പഴയ തട്ടിപ്പിന്റെ പിന്നാമ്പുറങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ ജോസഫ് എം പതുശ്ശേരി പ്രധാനമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയതായും ഇത് ഹവാല റാക്കറ്റു വഴി ഡൽഹിയിൽ എത്തിച്ചതായും ഉള്ള ആരോപണത്തിൽ പ്രധാനമന്ത്രി ഐബി വഴി അന്വേഷണം നടത്തുന്നതായി അറിയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ ്‌ജോസഫ് എം പുതുശ്ശേരിയുടെ കത്ത്.
ഈ പുതിയ സംഭവങ്ങൾക്കൊപ്പം കേരളത്തിലെ പ്രമുഖ മദ്യവ്യവസായിയായ ബിജു രമേശിന്റെ തട്ടിപ്പുകളെപ്പറ്റിയും ഞെട്ടിക്കുന്ന പത്ര റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രിയെ വരെ കബളിപ്പിക്കാൻ ഉദ്ദേശിച്ച് ബിജു രമേശ് നടത്തിയ നീക്കങ്ങൾ വളരെ ഗൗരവമായി കാണണം. ശിവഗിരി മഠത്തിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ കത്ത് പ്രധാനമന്ത്രിക്ക് നൽകിയ കാര്യത്തിലും ഉന്നതതല അന്വേഷണം വേണം - ജോസഫ് എം പുതുശ്ശേരി കത്തിൽ ആവശ്യപ്പെടുന്നു.
അന്ന് പ്രകാശാനന്ദയുടെ പേരിൽ നടന്ന തട്ടിപ്പ്
ശിവഗിരി മഠത്തിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുകയാണെന്ന് അറിയിച്ചാണ് അന്നു പ്രകാശാനന്ദയെ ബിജു രമേശ് ഡൽഹിയിലെത്തിച്ചതെന്നാണ് ആരോപണം. ശിവഗിരി മഠത്തിന്റെ ലെറ്റർ ഹെഡിൽ പ്രകാശാനന്ദയ്ക്കു വേണ്ടി കൂടിക്കാഴ്ചയ്ക്കായി കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയതു സതീഷ് നായരായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ബിജു രമേശിനെ മന്ത്രിയാക്കണമെന്നു പ്രകാശാനന്ദയുടെ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ പ്രകാശാനന്ദ ഉന്നയിക്കാത്ത ആവശ്യം കത്തിൽ ഉണ്ടായതിനെത്തുടർന്നു പ്രധാനമന്ത്രി ഇക്കാര്യം ഐബിയുടെ അന്വേഷണത്തിനു വിട്ടിരുന്നു. ശിവഗിരി മഠത്തിൽ അറിയാതെയാണു സന്ദർശനമെന്നും പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ചാണു കത്തിൽ ഒപ്പിടീച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്കൊപ്പം സതീഷ് നായർ നിൽക്കുന്ന ഫോട്ടോ കാണിച്ചാണു ഇത്തവണ മെഡിക്കൽ കോളജ് അനുമതി കോഴയ്ക്കായി മാനേജ്‌മെന്റുകളെ സമീപിച്ചതെന്നും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഇതാണ് പ്രധാനമന്ത്രിയെ ശരിക്കും ചൊടിപ്പിച്ചിരിക്കുന്നത്.
അന്നത്തെ സംഭവം ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിനെതിരായ ആയുധമാക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ് മാണി വിഭാഗമെന്ന വിവരം മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫ് എം പുതുശ്ശേരി കത്ത് നൽകിയിട്ടുള്ളത്.
ബിജു രമേശിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ കള്ളമാണെന്നും അതിന്റെ തെളിവാണ് സതീശ് നായരുമായുള്ള ബന്ധമെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ മേധാവിയായിരിക്കേയാണ് തെറ്റിദ്ധരിപ്പിക്കുന്ന കത്ത് തയ്യാറാക്കി മോദിയെ കണ്ടത്. ഇതോടെ സ്വാമി ഋതംബരാനന്ദ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.
2015 ജൂൺ 16നാണ് മോദിയെ കണ്ട് പ്രകാശാനന്ദ കത്തു നൽകിയത്. കൂടിക്കാഴ്‌ച്ചയിൽ ബിജു രമേശിനെ മന്ത്രിയാക്കണമെന്ന് ശിവഗിരി മഠം ശുപാർശ ചെയ്യുന്നു എന്ന കത്തും മോദിയയെ കാണിച്ചു. പ്രായാധിക്യമുള്ള സ്വാമിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഋതംബരാനന്ദ ചെയ്തത്. 93 വയസുകഴിഞ്ഞ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത് ശരിയായില്ലെന്നും ഋതംബരാനന്ദ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും ബിജു അവകാശപ്പെട്ടിരുന്നുവെന്നും ഇത് തെറ്റാണെന്നുമായിരുന്നു സ്വാമയുടെ വെളിപ്പെടുത്തൽ.
മഠത്തിന്റെ പേരുപയോഗിച്ച് ബിജു രമേശ് കേന്ദ്രമന്ത്രിയാവാൻ ശ്രമിച്ചെന്നു സ്വാമി ആരോപിച്ചതോടെ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ അന്ന് പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറായി. മഠാധിപതി സ്വാമി പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ച് തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രധാനമന്ത്രിക്ക് കത്ത് നൽകി എന്നതാണ് ഗുരുതരമായ ആരോപണമായിരുന്നു. ഈ ബുദ്ധിക്ക് പിന്നിൽ പ്രവർത്തിച്ചതും സതീശ് നായരായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ കൂടിയായിരുന്നു ഈ സംഭവം. പ്രധാനമന്ത്രിയെ പോലെ അത്യുന്നതനായ ഒരു വ്യക്തിക്ക് മഠം അധികൃതരുടെ കൃത്യമായ അറിവില്ലാതെ വ്യാജകത്തു നൽകി എന്നു പറയുന്നത് ഇന്റലിജന്റ്‌സ് വീഴ്‌ച്ചയായി പോലും കണക്കാക്കിയിരുന്നു. ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജു രമേശിനെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടാനാണ് കെ എം മാണിയുടെ ആലോചന. ഈ ആവശ്യത്തെ വെള്ളാപ്പള്ളിയും പിന്തുണച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.