- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പിന്റെ കത്തെഴുതൽ മത്സരം
തിരുവനന്തപുരം: തപാൽ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി കത്തെഴുതൽ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി മൂന്നിന് രാവിലെ 10 മണി മുതൽ 11 മണിവരെയാണ് മത്സരം. '45 വർഷം പ്രായമായ നിങ്ങൾക്കയക്കുന്ന കത്ത്' എന്നതാണ് വിഷയം. 2016 മാർച്ച് 31 ന് 15 വയസ്സ് കവിയാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പ
തിരുവനന്തപുരം: തപാൽ വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി കത്തെഴുതൽ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി മൂന്നിന് രാവിലെ 10 മണി മുതൽ 11 മണിവരെയാണ് മത്സരം. '45 വർഷം പ്രായമായ നിങ്ങൾക്കയക്കുന്ന കത്ത്' എന്നതാണ് വിഷയം. 2016 മാർച്ച് 31 ന് 15 വയസ്സ് കവിയാത്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ഭാഷകളിലോ മത്സരത്തിൽ പങ്കെടുക്കാം. കത്തിന്റെ രൂപത്തിൽ 1000 വാക്കുകളിൽ കവിയാതെ ഉപന്യസിക്കണം.
കേരള സർക്കിളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകൾക്ക് തങ്ങളുടെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര്യമായി മത്സരം സംഘടിപ്പിക്കാനവസരമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ പേര്, രക്ഷിതാവിന്റ പേര്, വിലാസം, പഠിക്കുന്ന സ്‌കൂളിന്റെ വിലാസം, ജനനത്തീയതി, ഏത് കേന്ദ്രത്തിലാണ് മത്സരിക്കാൻ താൽപര്യം, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ രണ്ട് അപേക്ഷയും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സ്‌കൂൾ അധികൃതർ നൽകുന്ന വയസ്സുതെളിയിക്കുന്ന സാക്ഷ്യപത്രവും സഹിതം ഈ മാസം 21 നകം (ഡിസംബർ 21) ലഭിക്കത്തക്കവിധം താഴെപറയുന്നവയിൽ ഏതെങ്കിലും ഒരു വിലാസത്തിലേക്ക് അയക്കണം. 1) അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ്), ഓഫീസ് ഓഫ് ദ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം-695033. 2) പോസ്റ്റ് മാസ്റ്റർ ജനറൽ, സെൻട്രൽ റീജ്യൺ, കൊച്ചി: 682020. 3) പോസ്റ്റ് മാസ്റ്റർ ജനറൽ, നോർത്തേൺ റീജ്യൺ, കോഴിക്കോട്-673011. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0471-2304133യ0471-2560759. അപേക്ഷാ ഫോമിന്റെ മുകൾവശത്ത് 45th CPU Letter writing competition for young people എന്ന് രേഖപ്പെടുത്തണം.