- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽജി ഗ്രൂപ്പ് മേധാവി അന്തരിച്ചു; കമ്പനിയെ ഇരുപത് വർഷം നയിച്ചു; പിൻഗാമിയായി വളർത്തു മകൻ
സോൾ; ഇന്ത്യയിലുൾപ്പടെ കോടികളുടെ വിറ്റുവരവുള്ള ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എൽജി ഗ്രൂപ്പിന്റെ മേധാവി കൂ ബോൺ മൂ (73) അന്തരിച്ചു.1947 ൽ സ്ഥാപിതമായ എൽജി ഗ്രൂപ്പ്, ആഗോള വ്യവസായശാലയായി വളർത്തിയത് മൂവിന്റെ കഠിന പ്രയത്‌നമാണ്. അദ്ദേഹത്തിന്റെ 20 വർഷത്തെ നേതൃത്വം എൽജിയെ 14800 കോടി ഡോളർ വിറ്റുവരവുള്ള സ്ഥാപനമായി വളർത്തി. പിന്നീട് അങ്ങോട്ട് എൽജി ഗ്രൂപ്പിൽ നിന്നുള്ള പല ഉത്പ്പന്നങ്ങളും വിപണി കീഴടക്കിയിരുന്നു. 1994 ലേതിനെക്കാൾ അഞ്ചിരട്ടി വളർച്ചയാണ് കു ബോൺ മുവിന്റെ നേതൃത്വത്തിൽ കമ്പനി കൈവരിച്ചത്. തന്റെ പിൻഗാമിയായി വളർത്തുമകൻ കൂ ക്വാങ് മോ (40)യെ അദ്ദേഹം നിശ്ചയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. മൂവിന്റെ ഇളയ സഹോദരന്റെ മൂത്ത മകനാണു മോ. മൂവിന്റെ ഏകമകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനെതുടർന്നാണ് മോയെ അദ്ദേഹം ദത്തെടുത്തത്.
സോൾ; ഇന്ത്യയിലുൾപ്പടെ കോടികളുടെ വിറ്റുവരവുള്ള ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എൽജി ഗ്രൂപ്പിന്റെ മേധാവി കൂ ബോൺ മൂ (73) അന്തരിച്ചു.1947 ൽ സ്ഥാപിതമായ എൽജി ഗ്രൂപ്പ്, ആഗോള വ്യവസായശാലയായി വളർത്തിയത് മൂവിന്റെ കഠിന പ്രയത്‌നമാണ്.
അദ്ദേഹത്തിന്റെ 20 വർഷത്തെ നേതൃത്വം എൽജിയെ 14800 കോടി ഡോളർ വിറ്റുവരവുള്ള സ്ഥാപനമായി വളർത്തി. പിന്നീട് അങ്ങോട്ട് എൽജി ഗ്രൂപ്പിൽ നിന്നുള്ള പല ഉത്പ്പന്നങ്ങളും വിപണി കീഴടക്കിയിരുന്നു. 1994 ലേതിനെക്കാൾ അഞ്ചിരട്ടി വളർച്ചയാണ് കു ബോൺ മുവിന്റെ നേതൃത്വത്തിൽ കമ്പനി കൈവരിച്ചത്. തന്റെ പിൻഗാമിയായി വളർത്തുമകൻ കൂ ക്വാങ് മോ (40)യെ അദ്ദേഹം നിശ്ചയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
മൂവിന്റെ ഇളയ സഹോദരന്റെ മൂത്ത മകനാണു മോ. മൂവിന്റെ ഏകമകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനെതുടർന്നാണ് മോയെ അദ്ദേഹം ദത്തെടുത്തത്.
Next Story