- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ചെറിയ തുക കടമായി വാങ്ങും; കൃത്യസമയത്ത് കൂടുതൽ എന്തെങ്കിലുമൊക്കെ നൽകുകയും ചെയ്യും; വിശ്വാസം നേടിയെടുത്ത് വലിയ തുക കടം വാങ്ങി മുങ്ങി; അടിമാലിയിലെ പാവങ്ങളെ തീരാ ദുരത്തിലാക്കിയ ലിബിന്റെ തട്ടിപ്പ് തന്ത്രങ്ങൾ ഇങ്ങനെ
അടിമാലി: ആദ്യം ചെറിയ തുക കടമായി വാങ്ങും. കൃത്യസമയത്ത് തിരിച്ച് നൽകും. എന്നുമാത്രമല്ല, കൂടുതൽ എന്തെങ്കിലുമൊക്കെ നൽകുകയും ചെയ്യും. ഇത്തരത്തിൽ പലതവണ ഇടപെട്ട് വിശ്വാസം നേടിയ ശേഷം വൻതുക അവധി പറഞ്ഞ് വാങ്ങും. ചെറിയ തുക പലിശയായി എത്തിച്ചുനൽകുകയും ചെയ്യും. കോടികൾ സമാഹരിക്കാൻ കല്ലാർ കമ്പിലൈൻ സ്വദേശി ലിബിൻ പുറത്തെടുത്ത തന്ത്രത്തിൽ കുടുങ്ങിവർ തീരാദുരിതത്തിൽ. ഏതാനും വർഷം മുമ്പ് ഫർണ്ണിർച്ചർ വ്യാപാരവുമായി നാട്ടിൽ പ്രത്യക്ഷപ്പെട്ട ഇയാൾ മാസങ്ങൾക്കുള്ളിൽ മേഖലയിൽ നിന്നും ഒരു കോടിയിലേറെ രൂപ കീശയിലാക്കിയിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം. തയ്യൽ തൊഴിലാളിയായ യുവതിയുടെ സ്വർണ്ണവും വീട് പണിക്കായി കരുതിവച്ചിരുന്ന പണവുമുൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപയും കൂലിപ്പണിചെയ്ത് ജീവിച്ചിരുന്ന വീട്ടമ്മയുടെ ആകെ സമ്പാദ്യവും കടംവാങ്ങി നൽകിയതുമുൾപ്പെടെ നാല് ലക്ഷത്തോളം രൂപയും പെൺമക്കൾക്കായി കരുതിവച്ചിരുന്ന പ്രദേശവാസിയായ കൃഷിക്കാരന്റെ സ്വർണ്ണവും സമ്പാദ്യവും ഉൾപ്പെടെ 10 ലക്ഷത്തോളം രൂപയും ഇയാൾ തന്ത്രപൂർവ്വം കൈക്കാലാക്കി. വികലാംഗന്റെ
അടിമാലി: ആദ്യം ചെറിയ തുക കടമായി വാങ്ങും. കൃത്യസമയത്ത് തിരിച്ച് നൽകും. എന്നുമാത്രമല്ല, കൂടുതൽ എന്തെങ്കിലുമൊക്കെ നൽകുകയും ചെയ്യും. ഇത്തരത്തിൽ പലതവണ ഇടപെട്ട് വിശ്വാസം നേടിയ ശേഷം വൻതുക അവധി പറഞ്ഞ് വാങ്ങും. ചെറിയ തുക പലിശയായി എത്തിച്ചുനൽകുകയും ചെയ്യും. കോടികൾ സമാഹരിക്കാൻ കല്ലാർ കമ്പിലൈൻ സ്വദേശി ലിബിൻ പുറത്തെടുത്ത തന്ത്രത്തിൽ കുടുങ്ങിവർ തീരാദുരിതത്തിൽ.
ഏതാനും വർഷം മുമ്പ് ഫർണ്ണിർച്ചർ വ്യാപാരവുമായി നാട്ടിൽ പ്രത്യക്ഷപ്പെട്ട ഇയാൾ മാസങ്ങൾക്കുള്ളിൽ മേഖലയിൽ നിന്നും ഒരു കോടിയിലേറെ രൂപ കീശയിലാക്കിയിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം. തയ്യൽ തൊഴിലാളിയായ യുവതിയുടെ സ്വർണ്ണവും വീട് പണിക്കായി കരുതിവച്ചിരുന്ന പണവുമുൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപയും കൂലിപ്പണിചെയ്ത് ജീവിച്ചിരുന്ന വീട്ടമ്മയുടെ ആകെ സമ്പാദ്യവും കടംവാങ്ങി നൽകിയതുമുൾപ്പെടെ നാല് ലക്ഷത്തോളം രൂപയും പെൺമക്കൾക്കായി കരുതിവച്ചിരുന്ന പ്രദേശവാസിയായ കൃഷിക്കാരന്റെ സ്വർണ്ണവും സമ്പാദ്യവും ഉൾപ്പെടെ 10 ലക്ഷത്തോളം രൂപയും ഇയാൾ തന്ത്രപൂർവ്വം കൈക്കാലാക്കി.
വികലാംഗന്റെ പക്കൽ നിന്നും മോഹന വാഗ്ധാനങ്ങൾ നൽകി നാല് ലക്ഷത്തോളം രൂപയും വിദേശത്ത് ജോലി ഉണ്ടായിരുന്ന യുവതിയുടെ 5 ലക്ഷത്തോളം രൂപയും ലിബിൻ തട്ടിയെടുത്തതായുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫർണ്ണിച്ചർ നിർമ്മാണശാല സ്ഥാപിക്കാൻ എല്ലാ സഹായവും നൽകിയ മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ ലക്ഷങ്ങളും ഇയാൾ പോക്കലാക്കിയതായും അറിയുന്നു.സമീപ പ്രദേശങ്ങളിൽ നിന്നും ഇയാൾ കൈക്കലാക്കിയ തുകയുടെ കൃത്യമായ കണക്കുവിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.
പറഞ്ഞ അവധികൾ തെറ്റിയെങ്കിലും കൃത്യമായി പലിശ നൽകുന്നതിൽ ഇയാൾ ശ്രദ്ധിച്ചിരുന്നതിനാൽ ലക്ഷങ്ങൾ നൽകിയിവർ നിർബന്ധപൂർവ്വം തുക തിരിച്ച് വാങ്ങിയുമില്ല. ഇതിനിടെ എത്തിയ നോട്ട് നിരോധനം ലിബിൻ ശരിക്കും വിനയോഗിച്ചെന്നാണ് പണം നഷ്ടമായവരിൽ നിന്നും ലഭിക്കുന്ന സൂചന. പണം മാറ്റിയെടുക്കാൻ കാലതാമസമുണ്ടെന്ന കാരണം നിരത്തി ഇയാൾ പണം കൊടുക്കാനുള്ളവരോട് മാസങ്ങളോളം അവധി നീട്ടിവാങ്ങിയെന്നും എന്നിട്ടും പണം നൽകാൻ തയ്യാറാവാതെ വന്നതോടെയാണ് കബളിപ്പിക്കപ്പട്ടതായി തങ്ങൾ തിരിച്ചറിഞ്ഞതെന്നുമാണ് പണം നഷ്ടമായവരിൽ ചിലർ മറുനാടനുമായി പങ്കുവച്ച വിവരം.
നന്നായി സംസാരിക്കുകും ഇടപാടുകളിൽ കൃത്യത നിലനിർത്തുകയും ചെ്തിരുന്ന ഇയാളെ വിശ്വാസത്തിലെടുത്തവരാണ് ഏറിയപങ്കും ചതിവിൽപ്പെട്ടത്.പണം നൽകിയതിന് രേഖകൾ കൈവശമില്ലാത്തതിനാൽ ഈ വിഷയത്തിൽ ഭൂരിഭാഗം പേരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.ഇയാൾക്കെതിരെ പരാതിയുമായി എത്തിയ റിട്ടേർഡ് ഫോറസ്റ്റ് റെയിഞ്ചോഫീസറെ പൊലീസ് കളിയാക്കി വിടുകയായിരുന്നു.അവനെ പിടിച്ചുകൊണ്ടുവന്നാൽ ബാക്കി കാര്യം ഞങ്ങൾ നോക്കാമെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം.