ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) മെഗാ പ്രഥമ ഓഹരി വിൽപന (ഐപിഒ) ഇന്നു തുടങ്ങി. വൈകുന്നേരം 5 വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ (ബിഡ്) നൽകാം. ഐപിഒയിൽ ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണ് വില. പൊതുജനങ്ങളിൽനിന്നു പണം സമാഹരിച്ചുള്ള ഐപിഒയ്ക്കു പിന്നാലെയാണ് കമ്പനികൾ ഓഹരിവിപണിയുടെ ഭാഗമാകുന്നത് (ലിസ്റ്റിങ്). നല്ല കമ്പനിയാണെങ്കിൽ ഓഹരിവിപണയിൽ ലിസ്റ്റ് ചെയ്തശേഷമുള്ള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഐപിഒ വഴി ഓഹരി സ്വന്തമാക്കാമെന്നതാണ് നിക്ഷേപകർക്കുള്ള മെച്ചം.

സാധാരണ നിക്ഷേപകർക്ക് (റീട്ടെയ്ൽ) ഓഹരിക്ക് 40 രൂപയുടെ ഇളവും പോളിസി ഉടമയെങ്കിൽ 60 രൂപയുടെ ഇളവും ലഭിക്കും. 9ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷ നൽകാം. മെയ് 9ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷ നൽകാം. എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളിൽനിന്നു പണം സമാഹരിച്ചുള്ള ഐപിഒയ്ക്ക് പിന്നാലെയാണ് കമ്പനികൾ ഓഹരി വിപണിയുടെ ഭാഗമാകുന്നത്. നല്ല കമ്പനിയാണെങ്കിൽ ഓഹരിവിപണയിൽ ലിസ്റ്റ് ചെയ്തശേഷമുള്ള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഐപിഒ വഴി ഓഹരി സ്വന്തമാക്കാമെന്നതാണ് നിക്ഷേപകർക്കുള്ള മെച്ചം. തിങ്കളാഴ്ച വൻകിട നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 5627 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ മാത്രം 4,002 കോടി രൂപ നിക്ഷേപിക്കും.

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ പുതിയ അധ്യായം കുറിക്കുന്നതാവും എൽഐസി ഐപിഒ എന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരയിൽ അഭിമാന സ്തംഭമായി നിലകൊള്ളുന്ന സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക ഓഹരി വിൽപനയാണ് നടക്കുന്നത്.

എൽഐസിയുടെ ഐപിഒ ദീർഘനാളായി രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ്. ഇതുവരെ ഓഹരി വിപണിയിൽ നിന്ന് അകന്ന് നിന്ന പലരും ഈ ഐപിഒ കഴിയുമ്പോൾ ഓഹരി ഉടമകളാകുമെന്ന് കൂടി പ്രതീക്ഷപ്പെടുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ പുതിയ അധ്യായം കുറിക്കുന്നതാവും എൽഐസി ഐപിഒ എന്നാണ് കരുതപ്പെടുന്നത്.

അറിയേണ്ട കാര്യങ്ങൾ

- ഐപിഒ തീയതി: എൽഐസി ഐപിഒ സബ്സ്‌ക്രിപ്ഷനായി മെയ് നാല് മുതൽ അവസരമുണ്ടാകും. സബ്സ്‌ക്രൈബ് ചെയ്യാനുള്ള അവസാന ദിവസം മെയ് 9 ആണ്

- പ്രൈസ് ബാൻഡ്: എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

- പോളിസി ഉടമകൾ, ജീവനക്കാർ, സാധാരണ നിക്ഷേപകർഎന്നിവർക്ക് 210 ഓഹരികൾക്ക് വരെ അപേക്ഷിക്കാം.

- റീട്ടെയിൽ നിക്ഷേപകർ, എൽഐസി ജീവനക്കാർ, എൽഐസി പോളിസി ഉടമകൾ എന്നിവർക്കുള്ള പരമാവധി ബിഡ് തുക 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

- എൽഐസി ഐപിഒയുടെ ഒരു ലോട്ടിൽ ആകെ 15 ഓഹരികളാണ് ലഭിക്കുന്നത്. ഒരാൾക്ക് പരമാവധി 14 ലോട്ടുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞത് ഒരു ലോട്ടും.

- 949 രൂപയ്ക്ക് 15 ഓഹരി വാങ്ങിയാൽ സാധാരണ നിക്ഷേപകർ നൽകേണ്ടത് 13560 രൂപ. ഈ നിരക്കിൽ 15 ഓഹരി പോളിസി ഉടമകൾ വാങ്ങിയാൽ നൽകേണ്ടത് 13335 രൂപ. 902 രൂപയ്ക്ക് സാധാരണ നിക്ഷേപകർ പരമാവധി ഓഹരി വാങ്ങിയാൽ നൽകേണ്ടത് 1.89 ലക്ഷം. 902 രൂപയ്ക്ക് പോളിസി ഉടമകൾ പരമാവധി ഓഹരി വാങ്ങിയാൽ നൽകേണ്ടത് 1.86 ലക്ഷം

- ബാങ്ക് ആപ്പുകൾ, ബ്രോക്കറേജ് ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഓഹരി വാങ്ങാം

- നിക്ഷേപം നടത്തുന്നവർക്ക് ഡിമാറ്റ് അക്കൗണ്ട് നിർബന്ധം

-ബിഎസ്ഇയിലും എൻഎസ്ഇയിലും മെയ് 17ന് എൽഐസി ഓഹരി ലിസ്റ്റ് ചെയ്യും