- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമിഗ്രേഷൻ നിയമം ലംഘിച്ച നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും; കരിമ്പട്ടികയിൽ ഉള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ശുപാർശ
കൊച്ചി: വിദേശ രാജ്യത്ത് ഒരു ജോലി എന്ന സ്വപ്‌നവുമായാണ് പലരും റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽപ്പെടുന്നത്. ഇത്തരക്കാരുടെ നിസ്സഹായാവസ്ഥ മുതലാക്കി വൻ കൊള്ള നടത്തുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ പലരും എമിഗ്രേഷൻ നിയമങ്ങളൊന്നും പാലിക്കാറില്ല. നിയമലംഘനം നടത്തിയ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് അധികൃതർ.
കൊച്ചി: വിദേശ രാജ്യത്ത് ഒരു ജോലി എന്ന സ്വപ്‌നവുമായാണ് പലരും റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽപ്പെടുന്നത്. ഇത്തരക്കാരുടെ നിസ്സഹായാവസ്ഥ മുതലാക്കി വൻ കൊള്ള നടത്തുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ പലരും എമിഗ്രേഷൻ നിയമങ്ങളൊന്നും പാലിക്കാറില്ല. നിയമലംഘനം നടത്തിയ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് അധികൃതർ.
1983ലെ എമിഗ്രേഷൻ നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്നു പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജൻസികൾ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് അവയുടെ സ്വത്ത് കണ്ടുകെട്ടാനും ശുപാർശ ചെയ്യും.
പാൻ ഏഷ്യൻ ടൂർസ് ആൻഡ് ട്രാവൽസ്, എം.കെ. ട്രാവൽസ്, എം ടി. ട്രാവൽസ്, ഹൈസ്പീഡ് ട്രാവൽസ്, ഹഫീസ് ട്രാവൽസ്, റിക്കി ഇന്റർനാഷണൽ, ഫോറിൻ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ സെന്റർ, ബാലാജി എന്റർപ്രൈസസ്, രാജസ്ഥാൻ ട്രാവൽ ആൻഡ് ട്രേഡ്‌ലിങ്ക്, സാഗർ എന്റർപ്രൈസസ് തുടങ്ങി വിദേശകാര്യമന്ത്രാലയം കരിമ്പട്ടികയിൽപെടുത്തിയ സ്ഥാപനങ്ങൾ ഇപ്പോഴും റിക്രൂട്ട്‌മെന്റ് രംഗത്തു സജീവമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
സർക്കാർ ഏജൻസികൾ മെയ് ഒന്നുമുതൽ വിദേശ റിക്രൂട്ട്‌മെന്റ് ഏറ്റെടുക്കുന്നതിനുമുന്നോടിയായി സ്വകാര്യ ഏജൻസികളോടു റിക്രൂട്ട്‌മെന്റ് നിർത്തിവയ്ക്കാൻ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് ആവശ്യപ്പെട്ടിരുന്നു.
ഈ ഉത്തരവു മറികടന്നു കൊച്ചിയിലെ പല ഏജൻസികളും റിക്രൂട്ട്‌മെന്റ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടർന്നു നടത്തിയ റെയ്ഡിൽ പാലാരിവട്ടത്തെ മാത്യു ഇന്റർനാഷണൽ ഏജൻസിയിൽനിന്ന് ഒന്നരക്കോടി രൂപയാണ് പിടികൂടിയത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തിയ അൽസറഫ ഏജൻസിക്കെതിരായ സിബിഐ. കേസ് പുരോഗമിക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.
കൊച്ചിയിൽ നഴ്‌സുമാരെ കൊള്ളയടിച്ച് കോടികൾ തട്ടിയ മാത്യു ഇന്റർനാഷണലിനെതിരേയും സിബിഐ. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിനു നഴ്‌സിങ് ഉദ്യോഗാർഥികളാണു സ്വകാര്യ റിക്രൂട്ടിങ് ഏജൻസികൾക്കു കഴിഞ്ഞമാസം അഡ്വാൻസ് പണം നൽകിയത്. ഇതിനു രസീതോ മറ്റു രേഖകളോ നൽകാറില്ല. എന്നാൽ, കുറ്റമെല്ലാം ജീവനക്കാരുടെ മേൽ ചുമത്തി തടിയൂരാനുള്ള ഗൂഢാലോചനയാണ് കമ്പനി നടത്തിയത്.
അൽ സറഫ ഏജൻസിയുടെ തലവൻ ഉതുപ്പ് വർഗ്ഗീസ് കുവൈറ്റിൽ ഉണ്ടെന്ന് വ്യക്തമായിട്ടും ഇയാളെ പിടികൂടാൻ സിബിഐ ഒന്നും ചെയ്തിരുന്നില്ല. ഉതുപ്പ് എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ഈ ഗതിയിൽ തന്നെയാകും പുതിയ അന്വേഷണമെന്നും സൂചനയുണ്ട്. ആലപ്പുഴ സ്വദേശിയായ മാത്യുവിന്റെ ബന്ധങ്ങൾ അത്ര വലുതാണ്. അതുകൊണ്ട് തന്നെ തട്ടിപ്പ് നടത്തിയത് ജീവനക്കാരാണെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ എത്തിയാലും അദ്ഭുതപ്പെടാനില്ല.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ