- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുപ്രീം എഡ്യുകേഷൻ കൗൺസിലിന്റെ ലൈസൻസ് നിർബന്ധമാക്കി
ദോഹ : രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്ക് സുപ്രീം എഡ്യുകേഷൻ കൗൺസിലിന്റെ ലൈസൻസ് നിർബന്ധിതമാക്കി. കമ്പ്യൂട്ടർ സയൻസ്, ലാഗ്വേജ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്ക് നിർബന്ധിതമായും എസ്ഇസിയുടെ ലൈസൻസ് വേണമെന്നുള്ള നിയമമാണ് ഇന്നലെ പാസാക്കിയത്. ലൈസൻസ് ഇല്ലാത്തവർക്ക് എതിരെ നടപടികൾ സ്വീകരിക്കും. ആറുമാസത്തിനുള്ളിൽ നി
ദോഹ : രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്ക് സുപ്രീം എഡ്യുകേഷൻ കൗൺസിലിന്റെ ലൈസൻസ് നിർബന്ധിതമാക്കി. കമ്പ്യൂട്ടർ സയൻസ്, ലാഗ്വേജ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്ക് നിർബന്ധിതമായും എസ്ഇസിയുടെ ലൈസൻസ് വേണമെന്നുള്ള നിയമമാണ് ഇന്നലെ പാസാക്കിയത്. ലൈസൻസ് ഇല്ലാത്തവർക്ക് എതിരെ നടപടികൾ സ്വീകരിക്കും. ആറുമാസത്തിനുള്ളിൽ നിയമം പ്രാബല്ല്യത്തിൽ വരും
പ്രൈവറ്റ് സ്‌കൂളുകളെ നിയന്ത്രിക്കുന്ന 2015 ലെ 8ാം നമ്പർ നിയമം എമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയാണ് പാസാക്കിയത്. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തും. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഭാഷാ പഠനം, സെക്രട്ടേറിയൽ സർവ്വീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ഇനി മുതൽ എസ്ഇസിയുടെ ലൈസൻസ് ആവശ്യമാവും.
ഉദ്ദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ഗവൺമെന്റ് നോൺഗവൺമെന്റൽ വിഭാഗങ്ങൾക്ക് നിയമം ബാധകമല്ല. അതേസമയം നിയമം നപ്പിലാക്കുന്നതിനായി സുപ്രീം എഡ്യുകേഷൻ കൗൺസിൽ പുതിയ സെന്ററുകൾ തുടങ്ങും. ലൈസൻസിന് അപേക്ഷിക്കുന്നത് 21 വയസ്സ് പൂർത്തിയായ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത വ്യക്തിയായിരുക്കണം എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
എസ്ഇസിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ അപേക്ഷിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഷെയർ ഹോൾഡേഴ്‌സിനോ ബന്ധമുണ്ടാവാൻ പാടില്ല. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ യൂണിവേഴ്‌സിറ്റികളുമായോ ടൈ അപ്പ് ഉള്ളവർ ഇതുപോലുള്ള ടൈഅപ്പിനായി കൗൺസിലിന്റെ അനുമതി തേടിയിരിക്കണം. കൗൺസിലിന്റെ അനുമതിയോടെ മാത്രമേ ലൈസൻസ് നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്ദ്യോഗസ്ഥ നിയമനം നടത്താൻ പാടുള്ളു.
നിയമം ലംഘിക്കുകയാണെങ്കിൽ ലൈസൻസ് എടുക്കുമ്പോൾ നൽകിയ ഡപ്പോസിറ്റ് തുക കൗൺസിൽ കണ്ടുകെട്ടും. ലൈസൻസ് നേടി ഒരു വർഷത്തിനുള്ളിലും ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യാൻ കൗൺസിലിന് അധികാരമുണ്ടാവും. ചെറിയ ലംഘനങ്ങൾക്ക് ഒരു മാസം വരെ ലൈസൻസ് റദ്ധ് ചെയ്യും.
ലൈസൻസ് ഇല്ലാതെ സെന്റർ ഓപ്പറേറ്റ് ചെയ്യുന്നവർക്ക് 6 മാസം ജയിൽ തടവും 100000 ഖത്തർ റിയാൽ പിഴയും ശിക്ഷയായി ലഭിക്കും. കൗൺസിലിന്റെ അനുവാദമില്ലാതെ സ്ഥാപനങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇതിന് 100000 ഖത്തർ റിയാലാണ് ഇവർക്ക് പിഴയായി ലഭിക്കുക.
Next Story