- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളാരും അവരെ കണ്ടില്ല; അമ്മ ഇഡ്ഡലി കഴിക്കുന്നതോ ചായ കുടിക്കുന്നതോ സംസാരിക്കുന്നതോ ഞങ്ങളാരും കണ്ടില്ല;എല്ലാം പെരുംനുണകളായിരുന്നു; ശശികലയെ പേടിച്ചായിരുന്നു എല്ലാം; പാർട്ടി രഹസ്യങ്ങൾ പുറത്തുപോകരുതെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്; ജയലളിതയുടെ മരണത്തിൽ കള്ളം പറഞ്ഞുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് വനം മന്ത്രി
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ചും മരണത്തിലും ജനങ്ങൾക്കുള്ള സംശയം നിലനിൽക്കുന്നതിനിടെ പല കാര്യങ്ങളിലും ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി. തമിഴ്‌നാട് വനംമന്ത്രി സി.ശ്രീനിവാസനാണ് ജനങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞ് മാപ്പുചോദിച്ചത്. മധുരയിൽ വെള്ളിയാഴ്ച രാത്രി നടന്ന പൊതുപരിപാടിയിലാണ് ശ്രീനിവാസന്റെ ഏറ്റുപറച്ചിൽ.വി.കെ ശശികല മാത്രമാണ് അവരെ കണ്ടത്. അവർ എല്ലാ ദിവസവും ജയലളിതയെ കണ്ടിരുന്നു. ഒക്ടോബർ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ വാദവും ശ്രീനിവാസൻ നിഷേധിച്ചു. ഡോക്ടർമാരുടെ അനുമതിയോടെ ശശികല എല്ലാ ദിവസവും ജയലളിതയെ മുറിയിൽ എത്തി രണ്ട് മിനിറ്റ് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ്കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കേ സെപ്റ്റംബർ 22ന് പോയ്‌സ് ഗാർഡനിൽ നിന്നും അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയലളിതയുടെ മൃതദേഹമാണ് പിന്നീട് പുറം ലോകം കണ്ടത്.'ജയലളിത എഴുന്നേറ്റ് ഇരുന്ന് ഇഡ്ഡലി കഴിച്ചു
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ചും മരണത്തിലും ജനങ്ങൾക്കുള്ള സംശയം നിലനിൽക്കുന്നതിനിടെ പല കാര്യങ്ങളിലും ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി. തമിഴ്‌നാട് വനംമന്ത്രി സി.ശ്രീനിവാസനാണ് ജനങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞ് മാപ്പുചോദിച്ചത്. മധുരയിൽ വെള്ളിയാഴ്ച രാത്രി നടന്ന പൊതുപരിപാടിയിലാണ് ശ്രീനിവാസന്റെ ഏറ്റുപറച്ചിൽ.
വി.കെ ശശികല മാത്രമാണ് അവരെ കണ്ടത്. അവർ എല്ലാ ദിവസവും ജയലളിതയെ കണ്ടിരുന്നു. ഒക്ടോബർ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ വാദവും ശ്രീനിവാസൻ നിഷേധിച്ചു. ഡോക്ടർമാരുടെ അനുമതിയോടെ ശശികല എല്ലാ ദിവസവും ജയലളിതയെ മുറിയിൽ എത്തി രണ്ട് മിനിറ്റ് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
്കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കേ സെപ്റ്റംബർ 22ന് പോയ്‌സ് ഗാർഡനിൽ നിന്നും അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയലളിതയുടെ മൃതദേഹമാണ് പിന്നീട് പുറം ലോകം കണ്ടത്.
'ജയലളിത എഴുന്നേറ്റ് ഇരുന്ന് ഇഡ്ഡലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും ജനങ്ങളോട് ഞങ്ങൾ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ കണ്ടിട്ടില്ലെന്നതാണ് സത്യം.' പറഞ്ഞ കള്ളങ്ങൾക്ക് ജനങ്ങളോട് മാപ്പുചോദിക്കുന്നതായും ശ്രീനിവാസൻ പറഞ്ഞു
സർക്കാരിൽ നിന്നുള്ള എല്ലാവരും എഐഡിഎംകെ പാർട്ടിയിൽ നിന്നുള്ളവരും ജയലളിതയെ അപ്പോളോയിൽ സന്ദർശിച്ചവരെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണ്. പാർട്ടിയുടെ രഹസ്യം പുറത്ത് പോവാതിരിക്കാനാണ് ഞങ്ങളെല്ലാം കള്ളം പറഞ്ഞത്', ശ്രീനിവാസൻ തുടർന്നു.
മാത്രമല്ല അവരെ ആരും അപ്പോളോ ആശുപത്രിയിലെ മുറിയിൽ പോയി കണ്ടിരുന്നില്ലെന്നും ശ്രീനിവാസൻ ആവർത്തിച്ചുറപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബർ 22നാണ് ജയലളിതയെ അപ്പോളോയിൽ പ്രവേശിപ്പിക്കുന്നത്. ഡിസംബർ 5നാണ് ജയലളിത മരിച്ചത്.
2016 ഒക്ടോബർ 1ന് ശേഷം ശശികല ജയലലിതയെ കണ്ടിട്ടില്ലെന്ന ടിടിവി ദിനകരന്റെ പ്രസ്താവനയെ ശ്രീനിവാസൻ തള്ളി. ജയലളിതയുടെ ദീർഘകാല തോഴിയായിരുന്ന ശശികലക്ക് മാത്രമേ ജയലളിതയെ മുറിയിൽ പോയി കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
സർക്കാരും എഐഎഡിഎംകെ പാർട്ടിയും ജനങ്ങളോട് കള്ളമാണ് പറഞ്ഞത്. ജയലളിതയെ കാണാൻ ആശുപത്രിയിൽ എത്തിയ ദേശീയ നേതാക്കളും എ.ഐ.എ.ഡി.എംകെ നേതാക്കളും അപ്പോളോ ആശുപത്രി മേധാവി പ്രതാപ് റെഡ്ഡിയുടെ മുറിയിൽ ഇരിക്കുകയാണ് ചെയ്തത്. ആരും അവരെ മുറിയിൽ എത്തി കണ്ടിട്ടില്ല. ഈ രഹസ്യം പുറത്തുപോകാതിരിക്കാനാണ് ജനങ്ങളോട് കള്ളം പറയേണ്ടിവന്നത്.
ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി കെ.പളനിസ്വാമി ഉത്തരവിട്ടിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. അവരെല്ലാം സംശയത്തോടെ നോക്കുന്നത് ശശികലയെ ആണ്.