- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലങ്കയിലെ വംശീയ കലാപത്തിൽ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ മാതാപിതാക്കളുടെ പുത്രൻ; പട്ടിണി കിടന്ന് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് ഐഎഎസ് നേടിയെടുത്തു; കനൽവഴികൾ താണ്ടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ നീലഗിരിക്കാരന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്നത്
കോഴിക്കോട്: ചില വിജയങ്ങൾ ശരിക്കും ആഘോഷിക്കാനുള്ളതാണ്. സമൂഹത്തിലെ ഉന്നതർക്ക് മാത്രം എത്തിപ്പിടിക്കാൻ സാധിക്കുന്നു എന്ന് കരുതുന്ന ചില സ്ഥാനത്ത് സാധാരണക്കാരനായ ഒരാൾ എത്തുമ്പോൾ ആ വിജയത്തിന് ഏറെ മധുരമുണ്ടാകും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിനതായ ഇമ്പശേഖരന്റെ ജീവിതം എല്ലാവർക്കും ഒരു മാതൃകയാണ്. കലാപഭൂമിയിൽ നിന്നും അഭയം തേടി ഇന്ത്യയിലെത്തി ദാരിദ്ര്യത്തോടും ഇല്ലായ്മയോടും പടവെട്ടി ഐഎഎസ് തസ്തികയിൽ എത്തിപ്പിടിച്ച ഇമ്പശേഖരന്റെ കഥ യുവാക്കൾക്കെല്ലാം പ്രചോദനം നൽകുന്നതാണ്. കനൽവഴികൾ താണ്ടി ഐഎഎസ് എത്തിപ്പിച്ചിടിച്ച ഇമ്പശേഖരൻ ശ്രീലങ്കൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന നീലഗിരി ജില്ലയിൽ നിന്നാണ്. ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽനിന്ന് ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെ കയ്പേറിയ യാഥാർഥ്യങ്ങളോടു പടവെട്ടിയാണ് ഐഎഎസിന്റെ കുപ്പായം ഇമ്പശേഖർ സ്വന്തമാക്കിയത്. ദാരിദ്ര്യത്തോട് പൊരുതി ഇല്ലായ്മയുടെ പേരിൽ വെറുതേയിരിക്കാതെ തികഞ്ഞ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു ഇമ്പശേഖരന്റെ പോരാട്ടം. ഈ പോരാട്ടത്തിന്റെ വിജയത്തിന്റെ ഫലമായി
കോഴിക്കോട്: ചില വിജയങ്ങൾ ശരിക്കും ആഘോഷിക്കാനുള്ളതാണ്. സമൂഹത്തിലെ ഉന്നതർക്ക് മാത്രം എത്തിപ്പിടിക്കാൻ സാധിക്കുന്നു എന്ന് കരുതുന്ന ചില സ്ഥാനത്ത് സാധാരണക്കാരനായ ഒരാൾ എത്തുമ്പോൾ ആ വിജയത്തിന് ഏറെ മധുരമുണ്ടാകും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിനതായ ഇമ്പശേഖരന്റെ ജീവിതം എല്ലാവർക്കും ഒരു മാതൃകയാണ്. കലാപഭൂമിയിൽ നിന്നും അഭയം തേടി ഇന്ത്യയിലെത്തി ദാരിദ്ര്യത്തോടും ഇല്ലായ്മയോടും പടവെട്ടി ഐഎഎസ് തസ്തികയിൽ എത്തിപ്പിടിച്ച ഇമ്പശേഖരന്റെ കഥ യുവാക്കൾക്കെല്ലാം പ്രചോദനം നൽകുന്നതാണ്.
കനൽവഴികൾ താണ്ടി ഐഎഎസ് എത്തിപ്പിച്ചിടിച്ച ഇമ്പശേഖരൻ ശ്രീലങ്കൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന നീലഗിരി ജില്ലയിൽ നിന്നാണ്. ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽനിന്ന് ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെ കയ്പേറിയ യാഥാർഥ്യങ്ങളോടു പടവെട്ടിയാണ് ഐഎഎസിന്റെ കുപ്പായം ഇമ്പശേഖർ സ്വന്തമാക്കിയത്. ദാരിദ്ര്യത്തോട് പൊരുതി ഇല്ലായ്മയുടെ പേരിൽ വെറുതേയിരിക്കാതെ തികഞ്ഞ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു ഇമ്പശേഖരന്റെ പോരാട്ടം. ഈ പോരാട്ടത്തിന്റെ വിജയത്തിന്റെ ഫലമായി ഐഎഎസ് നേടിയ ഇമ്പശേഖരൻ രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റത്.
തമിഴ്‌നാടിനെ കേരളവുമായി അതിർത്തി പങ്കിടുന്ന നീലഗിരി പന്തല്ലൂർ താലൂക്കിലെ പൊടച്ചേരി ഗ്രാമത്തിൽ നിന്നാണ് വിജയപഥത്തിലേക്കുള്ള ഇമ്പശേഖറിന്റെ യാത്ര ആരംഭിക്കുന്നത്. ശ്രീലങ്കയിൽ വംശീയ കാലാപം ശക്തമായ കാലം. തമിഴരെ കണ്ടാൽ വാളെടുത്ത് കഴുത്തറക്കാൻ സിംഹളർ എത്തുന്ന സമയത്ത് പ്രാണരക്ഷാർത്ഥമാണ് ഇമ്പശേഖരന്റെ മാതാപിതാക്കൾ ഇന്ത്യയിലെത്തിയത്. കാളിമുത്തുവും ഭൂവതിയും ഇന്ത്യയിൽ എത്തിയപ്പോൾ ദാരിദ്ര്യം മാത്രമായിരുന്നു അകമ്പടിയായത്. ഇവരുടെ മകനായാണ് ഇമ്പശേഖരൻ ജനിച്ചത്.
1973ലാണ് ഇന്ത്യയിലെത്തിയ ഇവരെ നീലഗിരിയിലെ പൊടച്ചേരിയിൽ കേന്ദ്ര സർക്കാർ താമസിപ്പിക്കുകയായിരുന്നു. ഇവിടെത്തിയെ കാളിമുത്തും അറിയാവുന്ന തൊഴിൽ ചെയ്തു. തയ്യൽത്തൊഴിലാളിയാണ് കാളിമുത്തു. ഭർത്താവിനെ സഹായിക്കാൻ ഭൂവതി ഇവിടത്തെ തേയിലത്തോട്ടത്തിൽ തൊഴിലാളിയായി. മകനെ പഠിപ്പിക്കണമെന്നതു മാത്രമായിരുന്നു ഇരുവരെയും ആഗ്രഹം. അതിന് വേണ്ടി അവർ കഠിനമായി തന്നെ അധ്വാനിച്ചു.
മറ്റു കുടുംബങ്ങളിലെ കുട്ടികൾ തേയിലത്തോട്ടങ്ങളിൽ ജോലിക്കു പോയപ്പോൾ കാളിമുത്തുവും ഭൂവതിയും മകൻ ഇമ്പശേഖറിനെ കേരള അതിർത്തിയിലുള്ള ചേരമ്പാടി സർക്കാർ സ്‌കൂളിൽ വിട്ടു. ഇവിടെയായിരുന്നു പത്താംക്ലാസ് വരെ പഠനം. പലപ്പോഴും തോട്ടംതൊഴിലാളികളുടെ ദുരിതം ഇമ്പശേഖറിന്റെ പഠനം മുട്ടിക്കുമെന്ന ഘട്ടമെത്തിയപ്പോഴും തളർന്നില്ല. പട്ടിണികിടന്നും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചും ഇമ്പശേഖർ പത്തു പാസായി. കഠിനാധ്വാനം വെറുതെയായില്ല. ചേരമ്പാടി സ്‌കൂളിലെ ഒന്നാമനായി ഇമ്പശേഖർ പത്തു കടന്നു. തുടർന്നു ഗൂഡല്ലൂർ ജിഎച്ച്എസ്എസിൽനിന്നു +2വും പാസായി.
പഠിക്കാനുള്ള താൽപ്പര്യത്താൻ ഇമ്പശേഖരൻ ഉന്നതപഠനം ഇതിനോടകം സ്വപ്‌നം കണ്ടിരുന്നു. എന്നാൽ ശ്രീലങ്കൻ അഭയാർത്ഥിയായ ഈ നീലഗിരിക്കാരന്റെ മുന്നിൽ പലപ്പോഴും ചുവപ്പു നാടകൾ തടസമായി നിന്നു. എന്നാൽ, തോൽക്കാനില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു ഇമ്പശേഖരന് ഉണ്ടായിരുന്നത്. ഇതോടെ നിശ്ചദാർഢ്യത്തിനു മുന്നിൽ തടസങ്ങൾ തോറ്റുമടങ്ങി. തയ്യൽജോലികൊണ്ടും തോട്ടം തൊഴിൽകൊണ്ടും കിട്ടുന്ന വരുമാനമൊന്നും ഇമ്പശേഖറിനെ പഠിപ്പിക്കാൻ മതിയാകുമായിരുന്നില്ല. വിദ്യാഭ്യാസ വായ്പയ്ക്കായി നാട്ടിലെ ബാങ്കുകളെ സമീപിച്ചെങ്കിലും ആദ്യം ഫലമുണ്ടായില്ല.
പഠനം തീർന്നെന്നും താനും തോട്ടം തൊഴിലിനുപോകേണ്ടിവരുമെന്ന് ഇമ്പശേഖർ ഭയന്നു. ഈ ഘട്ടത്തിലാണ് തനിക്കു തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടെന്നും വായ്പകിട്ടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇമ്പശേഖർ നീലഗിരി കളക്ടർക്ക് അപേക്ഷ നൽകിയത്. ഇതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബാങ്ക് ലോൺ അനുവദിച്ചപ്പോൾ തുടർപഠനത്തിനുള്ള വഴി തുറന്നു. തുടർന്ന് അവസരങ്ങൽ ഇമ്പശേഖരന് മുന്നിൽ ഒന്നൊന്നായി വഴിതുറന്നു.
കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശയിലാണ് ഇമ്പശേഖർ ഉന്നതപഠനത്തിനായി ചേർന്നത്. അവിടെനിന്നു കൃഷിയിൽ ബിരുദം. ഹൈദരാബാദിലെ കോളജ് ഓഫ് അഗ്രിക്കൾച്ചറിൽനിന്ന് എംഎസ് സി പൂർത്തിയാക്കി. ഇതിനിടയിലാണ് സിവിൽസർവീസ് മോഹം ഇമ്പശേഖറിനെ പിടികൂടിയത്.സ 2013ൽ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കാർഷിക ശാസ്ത്രജ്ഞനായി ജോലി നോക്കുകയാണ്. 2010ൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ലഭിച്ചെങ്കിലും ഉയരക്കുറവു കാരണം നിയമനം കിട്ടിയില്ല.
പിന്നീട് 2015ൽ സിവിൽസർവീസ് പരീക്ഷയെഴുതുകയായിരുന്നു. മുസൂറിയിലെ പരിശീലനം കഴിഞ്ഞമുറയ്ക്കു നിയമനം കിട്ടിയതു കേരള കേഡറിൽ. ആദ്യത്തെ പോസ്റ്റിങ് കോഴിക്കോട്ട് അസിസ്റ്റന്റ് കളക്ടറായി. കേരളത്തിൽ നിയമനം കിട്ടിയതിൽ അതീവ സന്തോഷവാനാണ് ഇമ്പശേഖർ. കോഴിക്കോട്ട് തന്നെ നിയമനം കിട്ടിയതിലും ഈ നീലഗിരിക്കാരന് സന്തോഷമേയുള്ളൂ. യുവാവായ കലക്ടർ തന്നെയാണ് ഇപ്പോൾ കോഴിക്കോടുള്ളത്. ഇങ്ങനെ മിടുക്കനായ പ്രശാന്തിന് കീഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നല്ലകാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് ഇമ്പശേഖരൻ കാളിമുത്തു ഐഎഎസിന്റെ താൽപ്പര്യം.