- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർ സിപിയുടെ കൊച്ചു മകൾ; അറിയപ്പെടുന്ന അദ്ധ്യാപിക; ഒറ്റപ്പെട്ടപ്പോൾ ആശ്രയം ഗാന്ധിഭവൻ മാത്രം: കരുണയുടെ കഥ തുടരുന്നു
കൊല്ലം: ഗാന്ധിഭവനിലെ ഇടനാഴികയ്ക്കുള്ളിലൂടെ വെറുതെ നടന്നാൽ നമ്മൾ ഒരുപാട് മനുഷ്യരെ ഇങ്ങനെ കണ്ടുമുട്ടും. ചിരിച്ചുകൊണ്ട് കൈകൂപ്പുന്ന അമ്മമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ. അവരുടെ ചിരിയിൽ നമ്മൾ ജീവിതം തന്നെ മറന്നുപോകും. ഒരു മുറിയിൽ നാലും അഞ്ചും അമ്മമാർ വെടി പറഞ്ഞും ചിരിച്ചും സുഖമായി കഴിയുന്നു. ഇവരിൽ മിക്കവർക്കും വലിയൊരു ഭൂതകാലം
കൊല്ലം: ഗാന്ധിഭവനിലെ ഇടനാഴികയ്ക്കുള്ളിലൂടെ വെറുതെ നടന്നാൽ നമ്മൾ ഒരുപാട് മനുഷ്യരെ ഇങ്ങനെ കണ്ടുമുട്ടും. ചിരിച്ചുകൊണ്ട് കൈകൂപ്പുന്ന അമ്മമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ. അവരുടെ ചിരിയിൽ നമ്മൾ ജീവിതം തന്നെ മറന്നുപോകും. ഒരു മുറിയിൽ നാലും അഞ്ചും അമ്മമാർ വെടി പറഞ്ഞും ചിരിച്ചും സുഖമായി കഴിയുന്നു. ഇവരിൽ മിക്കവർക്കും വലിയൊരു ഭൂതകാലം ഉണ്ട്. എന്നാൽ ആ ഭൂതകാലത്തെയോർത്ത് അവർക്ക് നിരാശയോ വേദനയോ ഇല്ല. കാരണം അവിടുത്തെ ഒറ്റപ്പെടലിനേക്കാൾ നല്ലതാണ് ഇവിടുത്തെ ആഹ്ലാദം എന്ന് ഇവർ അറിയുന്നു.
അങ്ങനെ കണ്ട് മുട്ടിയ ഒരു അമ്മച്ചിയായിരുന്നു ആനന്ദവല്ലിയമ്മാൾ. കഴിഞ്ഞ ആഴ്ച ആയിരുന്നു ഈ അമ്മയുടെ 84-ാം ജന്മദിനം. ഈ അമ്മ അത്ര നിസാരക്കാരിയില്ല. കേരളം പിറക്കുമുമ്പ് തിരുവിതാംകൂറിനെ അടക്കിവാണിരുന്ന ദിവാൻ സർ സിപി രാമസ്വാമി അയ്യരുടെ സഹോദരന്റെ മകളുടെ മകളാണ് ഇവർ. അയ്യരെ കണ്ട ഓർമ്മ ഇപ്പോഴും അമ്മാൾക്കുണ്ട്. മദ്രാസിൽ ജനിച്ചു വളർന്ന അമ്മാൾ ചെറുപ്പത്തിലെ പിതാവിനൊപ്പം കൊല്ലത്തേയ്ക്ക് താമസം മാറിയതാണ്. കൊല്ലത്തെ ബിസിനസുകാരൻ ആയിരുന്നു പിതാവ്. അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. സഹോദരന്മാരും മരിച്ചതോടെയാണ് അമ്മാൾ അനാഥയായത്. ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾക്കിടയിൽ ഒരു ജീവിതപങ്കാളിലെ കണ്ടെത്താൻ ആനന്ദവല്ലിയമ്മാളിനു സാധിച്ചില്ല. സഹോദരിമാർക്ക് ബുദ്ധിമുട്ടാകാതിരിക്കാനായി ഗാന്ധി ഭവനിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.
ഗാന്ധിഭവനിൽ തനിക്കാരുമില്ലെന്നോർന്ന് വിഷമിച്ചിരിക്കുകയല്ല ആനന്ദവല്ലിയമ്മാൾ. ഗാന്ധിഭവനിലെ എല്ലാവരുടെയും അടുത്ത് എത്തണം. എല്ലാവരോടും സന്തോഷത്തോടെ കുശലം ചോദിക്കണം, വേദനകൾ മറക്കാൻ അവർക്ക് വേണ്ടി സ്വയം സംസാരിക്കണം പിന്നെ, സന്ദർശകരോട് ഈ സ്വർഗത്തെക്കുറിച്ച് വർണ്ണിക്കണം.. അങ്ങനെ നിരന്തരം ഓരോരോ കാര്യങ്ങളിൽ വ്യാപൃതയാണ് ആനന്ദവല്ലിയമ്മാൾ
തനിക്ക് മൂന്ന് വയസ്സ് തികയും മുമ്പ് അമ്മ മരിച്ചതായിരിക്കാം ആനന്ദവല്ലി അമ്മാളിന്റെ ജീവിതം ഇത്തരത്തിലൊക്കെ ആക്കിത്തീർത്തത്. എഞ്ചിനിയർ ആയിരുന്ന അച്ഛൻ രണ്ടാം വിവാഹം കഴിച്ചതും പിന്നെ അച്ഛന്റെ സ്ഥലംമാറ്റത്തിനൊത്തുള്ള ജീവിതവും എല്ലാം ആനന്ദവല്ലി അമ്മാളുടെ ജീവിതത്തെ വളരെയധികം താമസിപ്പിച്ചു! വീട്ടിലെ രണ്ടാമത്തെ കുട്ടിക്ക് കുംടുംബഭാരം ഏൽക്കേണ്ടിയും വന്നു.
എന്നാൽ, ജോലിഭാരമൊക്കെ ഒതുക്കി ആനന്ദവല്ലിയമ്മാൾ പഠിച്ചു. 1967 ൽ തന്റെ മുപ്പതാം വയസ്സിൽ എസ്എസ്എൽസി പരീക്ഷ എഴുതി പാസായി. 1969 ൽ പന്ത്രണ്ടാം ക്ലാസ്സും 1972 ൽ ടി ടി സിയും പാസായി. പിന്നെ, 1972 മുതൽ ഏഴ് വർഷക്കാലം ചെന്നൈയിൽ കേന്ദ്ര സർക്കാർ വകുപ്പിൽ പി എ ആയി ജോലി നോക്കി. പിന്നീട് കൊല്ലത്ത് കടപ്പാക്കടയുള്ള വാടക വീട്ടിലേക്ക് തിരിച്ചെത്തി.
അവിടെവച്ച് അദ്ധ്യാപനവൃത്തി ഏറ്റെടുത്തു, ഒരു അൺഎയിഡഡ് സ്‌കൂളിൽ. 1981 മുതൽ 1998 വരെ അദ്ധ്യാപനം തുടർന്നു. ഇതിനിടെ ആറ് വർഷം പ്രഥമാദ്ധ്യാപികയുടെ റോളിലും ജോലി നോക്കി. അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിച്ച ശേഷം ട്യൂഷൻ എടുത്തു. 2009 ജനുവരിൽ ഗാന്ധിഭവനിന്റെ തണലിലേക്ക് തിരിക്കും വരെ അത് തുടർന്നു. ഇപ്പോൾ ആശിച്ചിടത്ത് എത്തിയ ഭാവമാണ് ഈ മുത്തശ്ശിക്ക്. ഒന്നിലും പരിഭവമില്ല പക്ഷേ, സന്തോഷം ഉണ്ട് താനും!
മറ്റാർക്കും ജീവിത സായാഹ്നം ഭാരമാവരുത് എന്ന് കരുതി ഗാന്ധിഭവൻ പോലെയുള്ള ഇടങ്ങളിൽ എത്തിച്ചേരുന്ന അനേകം പേർ കാണും. ചിലർ ബന്ധുക്കളാൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്ന് അറിയുന്നത് പോലും വളരെ താമസിച്ചായിരിക്കും. എന്നാൽ ഗാന്ധിഭവനിൽ ഇവർക്കൊക്കെ ബന്ധുക്കളുണ്ട്. ആർക്കും അനാഥരെന്ന തോന്നലേ ഇവിടില്ല. ശരിക്കും സ്വർഗമാണ് ഇവിടം. ഗാന്ധിഭവനിലെ നിരാലംബരെ സഹായിക്കാനുള്ള അഭ്യർത്ഥനയാണ് മറുനാടൻ മലയാളി വായനക്കാർക്ക് മുമ്പിൽ നടത്തുന്നത്.
ആനന്ദവല്ലിയമ്മാളിനെയും ഇന്നലെ ഞങ്ങൾ പ്രസിദ്ധീകരിച്ച പാലാ തങ്കത്തെയും പോലെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന പല പ്രശസ്തരും ഇന്ന് ഗാന്ധിഭവനിലെ അന്തേവാസികളാണ്. ഇവർക്ക് പുറമേ ബുദ്ധിമാന്ദ്യം സംഭവിച്ചവരും, ആരോരുമില്ലാത്തവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്.
ഇവരെ സഹായിക്കാനുള്ള അഭ്യർത്ഥനയാണ് വായനക്കാർക്ക് മുമ്പിൽ ഞങ്ങൾ വയ്ക്കുന്നത്. എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വലുത് തന്നെയാണ്. വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം വാങ്ങാനായി ആയിരങ്ങൾ ചെലവിടുന്നവർ അതിൽനിന്നും ഒരു ചെറിയ തുക ഗാന്ധിഭവന് നൽകിയാൽ ഇവർക്ക് മൂന്നു നേരം ഭക്ഷണം കഴിക്കാനാകും. അത് മാത്രമാണ് ഇവിടെ ആശ്രയമില്ലാതെ കഴിയുന്നവർക്ക് ആകെ ആവശ്യമുള്ളത്.
ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം
Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, Pathanapuram
വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാം- Gandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695
+91 475 2355573 ,+91 475 2350459, +91 9605057000
gandhibhavan@gmail.com
വെബ്‌സൈറ്റ്- http://www.gandhibhavan.org/