- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഹോദരീ മാപ്പ്' .......; ചിത ആളിക്കത്തുകമ്പോൾ തീജ്വാലകൾ ശരീരത്തെ ചുവപ്പിച്ചിട്ടും പിന്മാറാത്ത സഹോദര മനസ്സ്; താടിക്ക് കൈയും കൊടുത്ത് നഷ്ടത്തെ മാറോട് അണച്ച ജീവിത പങ്കാളി; സ്കൈപ്പിലൂടെ മകളുടെ സംസ്കാരം കണ്ട് വിങ്ങി പൊട്ടിയ മാതാപിതാക്കൾ; ഇന്നലെ ശാന്തികവാടത്തെ ദുഃഖക്കടലാക്കി മാറ്റി ഇലീസയും വേദനകളും; കോവളത്തെ ക്രൂരത എരിഞ്ഞ് അടങ്ങിയത് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം: ചേച്ചിയുടെ വിഷാദ രോഗം മാറ്റാനാണ് ഇലീസ കേരളത്തിലെത്തിയത്. ചേച്ചിയുടെ ചികിൽസമാത്രമായിരുന്നു മനസ്സിലുണ്ടായത്. ഇതിനിടെയാണ് നരാധമന്മാരുടെ പടിയിൽപ്പെട്ട് ലാത്വിയക്കാരി കൊല്ലപ്പെട്ടത്. ഇത് അറിയാതെ സഹോദരിയെ തേടി അലഞ്ഞു. ഒടുവിൽ കോവളത്തെ മൃതദേഹം കണ്ടെത്തി. പ്രതികളെ പിടിച്ചു. അന്ന് തന്നെ സംസ്‌കാരവും. വിതുമ്പലോടെയാണ് സഹോദരിയെ ഇലീസ് യാത്രയാക്കിയത്. ദുഃഖമടക്കി ഇലീസയുടെ ജീവത പങ്കാളിയും. ഇനി ഞായറാഴ്ച നടക്കുന്ന അനുശോചന കൂട്ടായ്മയ്ക്കുശേഷം തിങ്കളാഴ്ചയോടെ സഹോദരി ഇലീസും സഹോദരീ ഭർത്താവും ലാത്വിയയിലേക്ക് മടങ്ങും. വൈകീട്ട് നാലുമണിയോടെ നഗരസഭയുടെ ആംബുലൻസിൽ മൃതദേഹം എത്തുമ്പോഴേക്കും ശാന്തികവാടത്തിന് മുൻവശം ആളിനെ കൊണ്ട് നിറഞ്ഞിരുന്നു. 'സഹോദരീ മാപ്പ്' എന്ന ബാനറുമായി 'ഫ്രൻഡ്സ് ഓഫ് ട്രിവാൻഡ്രം' പ്രവർത്തകരും കവാടത്തിലുണ്ടായിരുന്നു. ലാത്വിയയിൽനിന്ന് എത്തിയ ഏതാനും വിനോദസഞ്ചാരികളും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനും വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥരും എത്തി. എല്ലാവരും പ
തിരുവനന്തപുരം: തിരുവനന്തപുരം: ചേച്ചിയുടെ വിഷാദ രോഗം മാറ്റാനാണ് ഇലീസ കേരളത്തിലെത്തിയത്. ചേച്ചിയുടെ ചികിൽസമാത്രമായിരുന്നു മനസ്സിലുണ്ടായത്. ഇതിനിടെയാണ് നരാധമന്മാരുടെ പടിയിൽപ്പെട്ട് ലാത്വിയക്കാരി കൊല്ലപ്പെട്ടത്. ഇത് അറിയാതെ സഹോദരിയെ തേടി അലഞ്ഞു. ഒടുവിൽ കോവളത്തെ മൃതദേഹം കണ്ടെത്തി. പ്രതികളെ പിടിച്ചു. അന്ന് തന്നെ സംസ്‌കാരവും. വിതുമ്പലോടെയാണ് സഹോദരിയെ ഇലീസ് യാത്രയാക്കിയത്. ദുഃഖമടക്കി ഇലീസയുടെ ജീവത പങ്കാളിയും. ഇനി ഞായറാഴ്ച നടക്കുന്ന അനുശോചന കൂട്ടായ്മയ്ക്കുശേഷം തിങ്കളാഴ്ചയോടെ സഹോദരി ഇലീസും സഹോദരീ ഭർത്താവും ലാത്വിയയിലേക്ക് മടങ്ങും.
വൈകീട്ട് നാലുമണിയോടെ നഗരസഭയുടെ ആംബുലൻസിൽ മൃതദേഹം എത്തുമ്പോഴേക്കും ശാന്തികവാടത്തിന് മുൻവശം ആളിനെ കൊണ്ട് നിറഞ്ഞിരുന്നു. 'സഹോദരീ മാപ്പ്' എന്ന ബാനറുമായി 'ഫ്രൻഡ്സ് ഓഫ് ട്രിവാൻഡ്രം' പ്രവർത്തകരും കവാടത്തിലുണ്ടായിരുന്നു. ലാത്വിയയിൽനിന്ന് എത്തിയ ഏതാനും വിനോദസഞ്ചാരികളും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനും വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥരും എത്തി. എല്ലാവരും പുറത്തിറങ്ങിയതോടെ ഭർത്താവും സഹോദരിയും ലാത്വിയയിൽനിന്നുള്ളവരും ഏതാനും സന്നദ്ധപ്രവർത്തകരും മാത്രമായി ഹാളിൽ. ഫാ. യൂജിൻ പെരേരയ്ക്കു സമീപം കണ്ണുകളടച്ച് പ്രാർത്ഥനയോടെനിന്ന സഹോദരി ഒരവസരത്തിൽ വിതുമ്പലടക്കാൻ പാടുപെട്ടു.
ചേച്ചിയുടെ ചിത ആളിക്കത്തുകമ്പോൾ തീജ്വാലകൾ ശരീരത്തെ ചുവപ്പിച്ചിട്ടും അവൾ മാറിയില്ല. എത്തി നോക്കിയ വീഡിയോ കാമറയെ നോക്കി അവൾ കോപം കൊണ്ടുവിറച്ചു. ഇന്നലെ വൈകിട്ട് നാലിന് ശാന്തികവാടത്തിലെ ചിതയിലേക്ക് ചേച്ചിയുടെ ശരീരം വയ്ക്കുമ്പോൾ എല്ലാവരേയും അവിടെ നിന്ന് മാറ്റണമെന്ന് അവൾ പൊലീസിനോട് ആവശ്യപ്പെട്ടു. അതു ചിലർ വകവയ്ക്കാതിരുന്നു. ഇത് സഹിക്കാനായില്ല. ഇതോടെ രോഷാകുലയായി. അതോടെ എല്ലാവരും മാറി. പിന്നെ ചിതയുടെ അടുത്ത് രണ്ടു പേർ മാത്രം. ഒരാൾ ദുഃഖക്കനലായി മാറിയ അനിയത്തി. മറ്റൊരാൾ കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവും. താടിക്കു കൈയും കൊടുത്ത് ഏറെ നേരം ഇരുന്ന അയാൾ പെട്ടെന്ന് പുറത്തേക്കു നടന്നു പോയി...
ചിതയ്ക്കരികിൽ തന്നെ നിന്നു. ഇവർക്ക് എല്ലാ പിന്തുണയും നൽകിയ അശ്വതി ജ്വാലയും സുമിത്തും കുറച്ചകലെയും കുറച്ചു കഴിഞ്ഞപ്പോൾ അവൾ മൊബൈൽ ഫോൺ എടുത്തു. സ്‌കൈപ് ഓൺ ചെയ്തു. കടലിനും ആകാശത്തിനും കരകൾക്കും അപ്പുറത്ത് മാതാപിതാക്കൾ സ്‌കൈപ്പിൽ വന്നു. ഹൃദയം തകർന്ന അവർ ലാറ്റ്‌വിയയിൽ ഇരുന്ന് മകളുടെ ചിതയെരിയുന്നത് അവർ കണ്ടു. കരഞ്ഞ് തളർന്ന് ഇരുന്നു പോയി. ചിത എരിഞ്ഞു തീരുന്നതുവരെ അവൾ അവിടെ ഇരുന്നു. ഒടുവിൽ രണ്ടു കുടങ്ങളിലായി ചേച്ചിയുടെ ചിതാഭസ്മം അവൾ സ്വീകരിച്ചു.
ഒന്ന് ചേച്ചിയുടെ പങ്കാളിക്ക്. ഒന്ന് സ്വന്തം വീട്ടിൽ കൊണ്ടു പോകാനും. അവിടെ പൂന്തോട്ടത്തിൽ ഒരു തണൽ മരത്തിന്റെ ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കും. മരണശേഷം പ്രകൃതിയിലേക്ക് അലിഞ്ഞ് ചേരണമെന്ന ചേച്ചിയുടെ ആഗ്രഹം സഫലമാക്കും. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം ചിതയിൽ ദഹിപ്പിക്കുകയായിരുന്നു.
കുടുംബക്കാർക്കും നാട്ടുകാർക്കും മാത്രമായി അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കിയപ്പോൾ മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടിയുടെ തലയുടെയും കാലിന്റെയും ഭാഗത്ത് ചുംബനങ്ങളർപ്പിച്ച് പങ്കാളി പ്രിയതമയ്ക്ക് വിടനൽകി. ലത്തീൻ അതിരൂപതാവികാരി ജനറൽ ഫാ. യൂജിൻ പെരേര അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.