- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം; മലയോര മേഖലയിൽ വീടുകൾക്ക് കേടുപാട്; പീച്ചി ഡാമിന്റെ പരിസരത്ത് ഭൂമിക്കടിയിൽ വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാർ
തൃശ്ശൂർ/പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം. തൃശൂരിൽ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചു.
തൃശൂർ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂർ എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാർ പറയുന്നു. ചില വീടുകളിലെ കട്ടിലുകൾ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.
തൃശ്ശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി. അഞ്ചുസെക്കൻഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടുകൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകളുടെ ചുമരിൽ വിള്ളലുണ്ടായിട്ടുണ്ട്.
പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകൾ വിണ്ടുകീറി.
മറുനാടന് മലയാളി ബ്യൂറോ