- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീധരനെ പ്രതിക്കൂട്ടിൽ നിർത്താൻ ലൈറ്റ് മെട്രോ നഷ്ടകച്ചവടമാണ് എന്ന വാദം ഉയർത്തുന്ന ന്യായീകരണ തൊഴിലാളികൾ വേഗം സ്ഥലം കാലിയാക്കിക്കോ; നഷ്ടകച്ചവടത്തിൽ നിന്നും പിന്മാറാൻ സർക്കാരില്ല; അദാനിയടക്കം നാല് പ്രമുഖ കമ്പനികൾ ലൈറ്റ് മെട്രോ ഒപ്പിക്കാൻ രംഗത്ത്; ആര് ഏറ്റെടുത്താലും സിപിഎമ്മിന്റെ സ്വന്തം ഊരാളൂർ സൊസൈറ്റിയായിരിക്കും പണി ചെയ്യുന്നതെന്നും ഉറപ്പ് ലഭിച്ചു
തിരുവനന്തപുരം: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി)പിന്മാറുന്നതായി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ അറിയിച്ച തക്കം നോക്കി, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ നിർമ്മാണ കരാർ കൈക്കലാക്കാൻ അദാനി ഗ്രൂപ്പടക്കം നാല് വൻകിട സ്വകാര്യ കമ്പനികൾ രംഗത്ത്. ഇതോടെ നഷ്ട കച്ചവടമാണെങ്കിലും സർക്കാരിന് പിന്മാറാൻ താൽപര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ശ്രീധരനെ പ്രതിക്കൂട്ടിൽ നിർത്താൻ ലൈറ്റ് മെട്രോ നഷ്ടകച്ചവടമാണ് എന്ന വാദം ഉയർത്തുന്ന ന്യായീകരണ തൊഴിലാളികൾക്കും തിരിച്ചടിയായി. എന്നാൽ പദ്ധതിയുടെ കരാർ ആര് ഏറ്റെടുത്താലും സിപിഎമ്മിന്റെ സ്വന്തം ഊരാളൂർ സൊസൈറ്റിയായിരിക്കും പണി ചെയ്യുന്നതെന്നും ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നതായും സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്ന അദാനി പോർട്ട്‌സിന്റെ സഹോദര കമ്പനി ഗുഡ്ഗാവിലെ അദാനി എന്റർപ്രൈസസ്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് നിർമ്മിച്ച മുംബയിലെ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽആൻഡ് എഫ്.എസ്), നോയ്ഡയിലെ എസ്സെൽ, ഹൈദരാബാദ് മെട്രോ നിർമ്മിച്ച എ
തിരുവനന്തപുരം: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി)പിന്മാറുന്നതായി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ അറിയിച്ച തക്കം നോക്കി, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ നിർമ്മാണ കരാർ കൈക്കലാക്കാൻ അദാനി ഗ്രൂപ്പടക്കം നാല് വൻകിട സ്വകാര്യ കമ്പനികൾ രംഗത്ത്. ഇതോടെ നഷ്ട കച്ചവടമാണെങ്കിലും സർക്കാരിന് പിന്മാറാൻ താൽപര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ശ്രീധരനെ പ്രതിക്കൂട്ടിൽ നിർത്താൻ ലൈറ്റ് മെട്രോ നഷ്ടകച്ചവടമാണ് എന്ന വാദം ഉയർത്തുന്ന ന്യായീകരണ തൊഴിലാളികൾക്കും തിരിച്ചടിയായി. എന്നാൽ പദ്ധതിയുടെ കരാർ ആര് ഏറ്റെടുത്താലും സിപിഎമ്മിന്റെ സ്വന്തം ഊരാളൂർ സൊസൈറ്റിയായിരിക്കും പണി ചെയ്യുന്നതെന്നും ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നതായും സൂചനയുണ്ട്.
വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്ന അദാനി പോർട്ട്‌സിന്റെ സഹോദര കമ്പനി ഗുഡ്ഗാവിലെ അദാനി എന്റർപ്രൈസസ്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് നിർമ്മിച്ച മുംബയിലെ ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽആൻഡ് എഫ്.എസ്), നോയ്ഡയിലെ എസ്സെൽ, ഹൈദരാബാദ് മെട്രോ നിർമ്മിച്ച എൻ.ആൻഡ്.ടി മെട്രോ റെയിൽ എന്നിവയാണ് 7446 കോടിയുടെ നിർദ്ദിഷ്ട പദ്ധതി കരാർ കൈക്കലാക്കാൻ ഒരുമ്പെടുന്നത് . സംസ്ഥാന സർക്കാരിനെ താത്പര്യമറിയിക്കാൻ ഈ കമ്പനികളുടെ പ്രതിനിധികൾ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും.
രാജ്യത്തെ ആദ്യത്തെ ലൈറ്റ്‌മെട്രോയാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും പരിഗണനയിലുള്ളത്. രണ്ടിടത്തെയും 60മീറ്റർ റേഡിയസിലെ വളവുകൾ നിവർത്താൻ ശ്രമിച്ചാൽ നിരവധി ബഹുനില കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഇത് പദ്ധതിച്ചെലവ് കുത്തനെ ഉയർത്തുമെന്നതിനാൽ, വളവുകളിൽ ബോഗികൾ സ്വയംക്രമീകരണം നടത്തുന്ന അത്യാധുനിക ലീനിയർ ഇൻഡക്ഷൻ മോട്ടോർ(ലിം) സാങ്കേതികവിദ്യയാണ് ഡി.എം.ആർ.സി നിശ്ചയിച്ചിരുന്നത്.
മലേഷ്യയിലെ കെലനജെയയിൽ മാത്രമുപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ഡി.എം.ആർ.സിക്കു മാത്രമാണ് വശമുള്ളത്. മണിക്കൂറിൽ 100കിലോമീറ്റർ വേഗത്തിൽ 53,000യാത്രക്കാരെ വഹിക്കാം. അറ്റകുറ്റപ്പണിയും തേയ്മാനവും വൈദ്യുതി ഉപയോഗവും കുറവായതിനാൽ നടത്തിപ്പുചെലവും പകുതിയായി കുറയും. ഡി.എം.ആർ.സിയുമായി സഹകരിക്കുന്ന ഇതോക്കു, കവാസാക്കി, ഹിറ്റാച്ചി, നിപ്പോൺ, മിത്സുബിഷി കമ്പനികൾ ലൈറ്റ്‌മെട്രോ ടെൻഡറിന് സന്നദ്ധരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ച റെയിൽവേ ബോർഡംഗം നവീൻടൻഡൻ ഉൾപ്പെട്ട സമിതിയാണ് ഈ സാങ്കേതികവിദ്യ നിശ്ചയിച്ചത്.
പുതിയ കമ്പനി കരാറെടുത്താൽ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്നതു മുതൽ അന്തിമഘട്ടത്തിൽവേണ്ട സിഗ്‌നലിംഗിനു വരെ പുതുതായി രൂപരേഖയുണ്ടാക്കണം. സ്റ്റേഷൻ,ഡിപ്പോ,ട്രാക്ക് എന്നിങ്ങനെ 2844.56കോടിയുടെ സിവിൽജോലികരാർ, 1500 കോടിയുടെ കോച്ച്കരാർ, സിഗ്‌നൽകരാർ എന്നിവയെല്ലാം മത്സരാധിഷ്ഠിത സ്വഭാവത്തിലുള്ള ആഗോളടെൻഡറുകളിലൂടെ നൽകാനാണ് ഇ.ശ്രീധരനുമായി നേരത്തേ സർക്കാർ ധാരണയിലെത്തിയിരുന്നത്. കരാറിനുള്ള സാങ്കേതികരേഖകളും ഡി.എം.ആർ.സി തയ്യാറാക്കിയിരുന്നു. കേന്ദ്രാനുമതി ലഭിച്ച് മൂന്നുമാസത്തിനകം സിവിൽജോലി തുടങ്ങാനായിരുന്നു പദ്ധതി.
ഡി.എം.ആർ.സി ഒഴിവായതോടെ, 450 കോടിയുടെ കൺസൾട്ടൻസി കരാർ നേടാനും മത്സരം തുടങ്ങി. കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയടക്കമുള്ള സ്ഥാപനങ്ങളാണ് രംഗത്ത്.< പദ്ധതിയുടെ ആദ്യഘട്ടത്തിൽ റോം ആസ്ഥാനമായ ഇറ്റാലിയൻ കമ്പനി എഫ്.ജി-ടെക്‌നോപോളോ ഹോൾഡിങ്‌സിന് കൺസൾട്ടൻസി കരാർ നൽകാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ശ്രമിച്ചെങ്കിലും ജനരോഷം കാരണം പരാജയപ്പെട്ടു.
കണ്ണൂർ അഴീക്കലിൽ നിർമ്മിക്കുന്ന പുതിയ തുറമുഖത്തിന്റെ കൺസൾട്ടൻസി കരാർ അദാനിയുമായി ബന്ധമുള്ള ഹോവേ ഇന്ത്യാ ഗ്രൂപ്പിനാണ് നൽകിയത്. കൊച്ചി മെട്രോയുടെ വൈദഗ്ദ്ധ്യവും അനുഭവസമ്പത്തും ലൈറ്റ്‌മെട്രോയ്ക്ക് ഉപയോഗിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, കൊച്ചിമെട്രോയുടെ പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള നിർമ്മാണം നിർവഹിക്കാനും ഡി.എം.ആർ.സിയുടെ സേവനം തേടിയിരിക്കുകയാണ് കെ.എം.ആർ.എൽ. ഇക്കാര്യമുന്നയിച്ച് ജനറൽമാനേജർ രേഖാപ്രകാശ് കഴിഞ്ഞ നവംബർ 4ന് ഡി.എം.ആർ.സിക്ക് കത്ത് നൽകി.