- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
300 രൂപ വിലയുള്ള കർണാടകയിലെ കടത്ത് മദ്യത്തിന് കേരളത്തിൽ വാങ്ങുന്നത് രണ്ടായിരം രൂപ; ലോക് ഡൗൺ കാലത്ത് പണം കൊയ്യാനിറങ്ങി മദ്യക്കടത്ത് സംഘം
കണ്ണൂർ: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്ന മദ്യത്തിന് ആവശ്യക്കാരിൽ നിന്നും വാങ്ങുന്നത് ലിറ്ററൊന്നിന് രണ്ടായിരം രൂപ. കണ്ണൂർ ജില്ലയിലേക്ക് വരുന്ന പച്ചക്കറി ലോറികളിലാണ് വ്യാപകമായി മദ്യം കടത്തികൊണ്ടുവരുന്നത് ലോക് ഡൗൺ മറയാക്കിയാണ് ഈ മദ്യ കടത്ത്. കണ്ണൂരിലേക്ക് പച്ചക്കറിയുമായി വരുന്ന എല്ലാ വാഹനങ്ങളും കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ വെച്ച് പരിശോധിക്കാൻ എക്‌സൈസിന് കഴിയാറില്ല. ഒരു വാഹനത്തിലുള്ള മുഴുവൻ പച്ചക്കറി ചാക്കുകളും അഴിച്ചെടുത്ത് പരിശോധിക്കൽ അപ്രായോഗികവുമാണ്.
ഇതു മറയാക്കിയാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റിലൂടെ വ്യാപകമായി മദ്യ കടത്ത് നടത്തുന്നത് കേരളത്തിൽ ലോക് ഡൗണിനെ തുടർന്ന് ബീവറേജ് സ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടുകയും മദ്യവിൽപന പൂർണമായും ഒഴിവാക്കുകയും ചെയ്തതോടെയാണ് കർണാടകയിൽ നിന്നും കണ്ണൂർ - കാസർകോട് ജില്ലകളുടെ അതിർത്തികളിൽ നിന്നും മദ്യം കടത്താൻ തുടങ്ങിയത്. കർണാടകയിൽ രാവിലെ ആറു മണി മുതൽ പത്തു മണി വരെ മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഇതു ലക്ഷ്യമിട്ടാണ് കണ്ണൂർ ജില്ലയിൽ നിന്നും പച്ചക്കറിയെടുക്കാനായി പോകുന്ന ചരക്ക് വാഹന ഡ്രൈവർമാർ കർണാടകയിൽ 200-മുതൽ 300 രൂപ വരെ വിലയ്ക്കു കിട്ടുന്ന ഗുണമേന്മയില്ലാത്ത മദ്യം വാങ്ങി വന്ന് കേരളത്തിലും വിൽപന നടത്തുന്നത്. ഇത്തരത്തിൽ മദ്യം കടത്തികൊണ്ടുവരുന്ന നിരവധി വാഹനങ്ങളാണ് എക്‌സൈസ് പിടികൂടിയത്. ഇതിന് സമാനമായി അതിർത്തി ചെക്ക്‌പോസ്റ്റിലെ പരിശോധന ഒഴിവാക്കുന്നതിനായി കർണാടക വനത്തിലൂടെ മദ്യം കടത്തിവരുന്നവരുമുണ്ട്. അയ്യൻ കുന്ന് മാട്ടറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മദ്യ കടത്ത്.
കഴിഞ്ഞ ദിവസം കർണാടക വനത്തിലൂടെ 25 ലിറ്റർ മദ്യം കടത്തിയ മാട്ടറ കലാങ്കിയിലെ പുതുശേരി വർഗീസ് (56) പൊലിസ് പിടിയിലായിരുന്നു. കർണാടകയിൽ നിന്നും മാക്കൂട്ടം വനത്തിലൂടെ മാട്ടറ വനാതിർത്തിയിലെത്തിച്ച് മദ്യവിൽപനയ്ക്കായി ഉളിക്കലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കർണാടകയിൽ നിന്നും വനത്തിലുടെ മദ്യം കാലങ്കി മേഖലയിലെത്തിച്ച് കണ്ണൂരിലെ മലയോര പ്രദേശങ്ങളിലെ വാഹന യാത്രക്കാർക്ക് എത്തിച്ചു നൽകലാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറയുന്നു. ഇത്തരത്തിൽ കോവിഡ് കാലത്ത് മദ്യകടത്ത് നടത്തുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്