- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ അർധ നഗ്നത കാണാതിരുന്നിട്ടും പണികിട്ടി! സോഷ്യൽ മീഡിയാ പ്രചരണത്തിലെ കേസിന് ബലം കൂട്ടാൻ പൊലീസ് കൂട്ടുപ്രതിയാക്കിയെന്ന് യുവാവ്; ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങി; ജോലിയും നഷ്ടമായി; പൊലീസ് പീഡനം ആസൂത്രിതമെന്നും യുവാവ്; പ്രതി തന്നെയെന്ന് പൊലീസും
പത്തനംതിട്ട: യുവതി കാമുകന് അയച്ചു കൊടുത്ത അർധ നഗ്‌നചിത്രങ്ങൾ അയാൾ കൂട്ടുകാരന് സോഷ്യൽ മീഡിയ വഴി കൈമാറിയെന്ന് ആരോപിച്ച് തന്നെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് യുവാവ്. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടിൽ ലിജോ ആണ് പരാതിക്കാരൻ. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. ഇതു കാരണം തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് ലിജോ പറയുന്നു. വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഉറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി. സ്വകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ലിജോ ഡിജിപിക്ക് പരാതി നൽകി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം. കട്ടപ്പന സിഐ വി എസ് അനിൽകുമാറാണ് തന്റെ ജീവിതം തകർത്തത് എന്നാണ് ലിജോ പറയുന്നത്. കേസിന് ബലം കൂട്ടാൻ വേണ്ടി കൂട്ടുപ്രതിയാക്കി. യുവതിയുടെ നഗ്‌നചിത്രങ്ങൾ തനിക്ക് ലഭിച്ചുവെന്നതിന് യാതൊരു തെളിവും ഫോറൻസിക് പരിശോധനയിൽ ലഭിച്ചിട്ടില്ല. എന്നിട്ടും പ്രതിയാക്കി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അർധനഗ്ന ചിത്രമാണ് കുഴപ്പങ്ങൾക്ക് കാരണ
പത്തനംതിട്ട: യുവതി കാമുകന് അയച്ചു കൊടുത്ത അർധ നഗ്‌നചിത്രങ്ങൾ അയാൾ കൂട്ടുകാരന് സോഷ്യൽ മീഡിയ വഴി കൈമാറിയെന്ന് ആരോപിച്ച് തന്നെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് യുവാവ്. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടിൽ ലിജോ ആണ് പരാതിക്കാരൻ.
കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. ഇതു കാരണം തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് ലിജോ പറയുന്നു. വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഉറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി. സ്വകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ലിജോ ഡിജിപിക്ക് പരാതി നൽകി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം.
കട്ടപ്പന സിഐ വി എസ് അനിൽകുമാറാണ് തന്റെ ജീവിതം തകർത്തത് എന്നാണ് ലിജോ പറയുന്നത്. കേസിന് ബലം കൂട്ടാൻ വേണ്ടി കൂട്ടുപ്രതിയാക്കി. യുവതിയുടെ നഗ്‌നചിത്രങ്ങൾ തനിക്ക് ലഭിച്ചുവെന്നതിന് യാതൊരു തെളിവും ഫോറൻസിക് പരിശോധനയിൽ ലഭിച്ചിട്ടില്ല. എന്നിട്ടും പ്രതിയാക്കി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അർധനഗ്ന ചിത്രമാണ് കുഴപ്പങ്ങൾക്ക് കാരണമായിരിക്കുന്നത്. യുവതിയിൽ നിന്നു ചിത്രങ്ങൾ വാങ്ങിയ ആൾ അത് തനിക്ക് അയച്ചു തന്നുവെന്ന് തെറ്റിധരിച്ച് പൊലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും തനിക്ക് സംഭവത്തിൽ ഒരു ബന്ധവുമില്ലെന്നുമാണ് ലിജോ പറയുന്നത്.
ഈ കേസിൽ ഒന്നാം പ്രതി മൈലപ്ര ചീങ്കൽത്തടം സ്വദേശി പ്രിൻസ് ജോണാണ്. ജോബിൻ ജോസഫ് ഐപിഎസ് എന്ന വ്യാജ പ്രൊഫൈൽ വഴി പരിചയപ്പെട്ട കട്ടപ്പന സ്വദേശിയിൽ നിന്ന് അവരുടെ അർധനഗ്ന ചിത്രം വാട്സാപ്പ് വഴി വാങ്ങിയെന്നാണ് കേസ്. ഒന്നാം പ്രതിയുടെ മൊബൈലിലെ കോൾ പട്ടികയിൽ തന്റെ പേര് ഉണ്ടെന്നതിന്റെ പേരിലാണ് തനിക്കും പടം അയച്ചു തന്നുവെന്ന് പൊലീസ് തെറ്റിദ്ധരിച്ചത്. ഒന്നാം പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ചോദിച്ചറിയാൻ എന്ന പേരിൽ തന്നെ കട്ടപ്പനയ്ക്കു വിളിച്ചു കൊണ്ടു പോവുകയായിരുന്നു.
ഒന്നാം പ്രതിയുമായി പരിചയമുണ്ടെങ്കിലും ഏറെക്കാലമായി ബന്ധമൊന്നുമില്ല. തന്നെ കൊണ്ടുപോയ പൊലീസ് മാധ്യമങ്ങൾക്കു മുൻപിൽ മൂന്നാം പ്രതി എന്നു പറഞ്ഞ് നിർത്തുകയായിരുന്നുവെന്നു ലിജോ കുറ്റപ്പെടുത്തി. ജൂൺ 24ന് ആണ് സംഭവം. മൂന്നു ദിവസം ലിജോ റിമാൻഡിൽ കഴിഞ്ഞു. തന്റെ മൊബൈൽ ഫോണിൽ ഇത്തരം ദൃശ്യങ്ങൾ ഒന്നുമില്ലെന്ന് പൊലീസ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടും തന്നെ പ്രതി ചേർക്കുകയായിരുന്നുവെന്നാണ് ലിജോയുടെ ആരോപണം. താൻ തെറ്റുകാരനല്ലെന്ന് പൊലീസിന് അറിയാമായിരുന്നിട്ടും പ്രതി ചേർത്തതു ദുരൂഹമാണെന്നും ലിജോ പറഞ്ഞു.
സമൂഹ മാധ്യമങ്ങൾ വഴി തന്റെ അറസ്റ്റ് വാർത്ത പ്രചരിച്ചതു വഴി കുമ്പഴയിലെ സ്ഥാപനത്തിൽ നിന്നു പിരിച്ചുവിട്ടു. അവിടെ ശമ്പളം തടഞ്ഞു വച്ചിരിക്കുകയാണ്. വീട്ടുകാർ പള്ളിയിൽ പോവാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്തു. ഇതേത്തുടർന്നാണ് പൊലീസിനെതിരെ ഡിജിപിക്കു പരാതി നൽകിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു ലിജോയെ പ്രതിയാക്കിയതെന്നും മറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും കട്ടപ്പന സിഐ വി എസ് അനിൽകുമാർ പറഞ്ഞു.
നഗ്നചിത്രങ്ങൾ കൈക്കലാക്കാൻ ഒന്നാം പ്രതിയെ സഹായിച്ചത് ലിജോയാണ്. ഇരകളിൽനിന്നു തട്ടിയെടുത്ത പണം ഉപയോഗിച്ച് ഒന്നാം പ്രതിക്കൊപ്പം ഗോവയിലും മറ്റും ലിജോ ടൂർ പോയിരുന്നു. വ്യാജപ്രൊഫൈലുണ്ടാക്കാൻ ഒന്നാംപ്രതിയെ ലിജോ സഹായിച്ചുവെന്നും പൊലീസ് പറയുന്നു.