- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തള്ളേ, ചില്ലിട്ട ബോഞ്ചി വെള്ളത്തിന് അന്യായ വില; ഒരു കിലോ ചെറുനാരങ്ങായുടെ വിലയിൽ 100 രൂപയുടെ വർദ്ധന; ഉത്സവ സീസൺ കാലത്ത് വീല വീണ്ടും ഉയർന്നേക്കാം; നാരങ്ങാവെള്ള വില വർന്ധനവിനെതിരെ ഹാഷ് ടാഗ് കാമ്പയിനും; ഇന്ധന വില കൂടൽ വെള്ളംകുടിയെ ബാധിക്കുമ്പോൾ
തിരുവനന്തപുരം : പെട്രോളും നാരങ്ങാ വെള്ളവും തമ്മിലെന്തു ബന്ധം? തിരുവനന്തപുരത്തുകാർ പറയുന്ന ബോഞ്ചി വെള്ളത്തിന് തീപിടിച്ച വില. ഇന്ധന വില കൂടിയതാണ് നാരങ്ങാ വെള്ളത്തിനും വില കൂടാൻ കാരണം. ഒരു ചെറുനാരങ്ങയുടെ നിലവിലെ വില 10 രൂപ എന്നറിയുമ്പോൾ നാരങ്ങാ വെള്ളീ കുടിക്കണോ എന്ന് രണ്ട് വട്ടം ആലോചി ക്കേണ്ടി വരും. മുടിഞ്ഞ ചൂടിൽ നിന്ന് രക്ഷപ്പെടാൻ നാരങ്ങാവെള്ളം വലിയൊരു ആശ്വാസമാണ്.
നാരങ്ങാ വില മാത്രമല്ലാ സോഡായുടെ വിലയും കുതിച്ചുയർന്നു. ഒരു കേയ്‌സ് സോഡയുടെ വില 100 രൂപയായി ഉയർന്നു. ചില്ലു ഗ്ലാസിലെ ബോഞ്ചി വെള്ളത്തിന് 15 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള വില വർധന ഉപഭോക്താ ക്കളുടെ പോക്കറ്റ് കീറുന്ന സ്ഥിതിയിലാക്കി.വേനൽ കാലത്ത് ജനങ്ങളുടെ പ്രധാന ദാഹശമനിയായ നാരങ്ങ വെള്ളം കടയിൽ നിന്ന് മേടിക്കാൻ ഇനി ഒന്നറയ്ക്കും. അന്യായ വില കൊടുത്ത് കുടിക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും.
ഏപ്രൽ രണ്ടാമത്തെ ആഴ്‌ച്ചയിൽ ഒരു കിലോ ചെറുനാരങ്ങായുടെ വില 210 രൂപയായി വർധിച്ചു. അതായത് മാർച്ച് മാസത്തെ അപേക്ഷിച്ച് 100 രൂപയുടെ വർദ്ധന. ഇതിനാൽ നാരങ്ങാ വെള്ളം, സോഡാ സർബത്ത് ഇവയുടെ വില ഒറ്റയടിക്ക് 5 രൂപ കൂടി. കഴിഞ്ഞ 12 ദിവസമായി ഇന്ധന വിലയിൽ തുടർച്ചയായുള്ള വർധനവ് സാധാരണക്കാരുടെ കുടി വെള്ളം വരെ മുട്ടിക്കുന്ന സ്ഥിതിയിലെത്തിച്ചു.
നാരങ്ങ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലും നാരങ്ങയുടെ വില വർധിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വൻ വില നൽകേണ്ടി വരുന്നതിന് പ്രധാന കാരണം ചരക്ക് കൂലിയിൽ വന്ന വൻ വർദ്ധനയാണ്. ഉത്സവ സീസണായതു കൊണ്ട് നാരങ്ങായുടെ ആവശ്യവും കൂടിയിട്ടുണ്ട്. ഈസ്റ്റർ വിഷു, റംസാൻ തുടങ്ങിയ ആഘോഷങ്ങൾ വരുന്നതോടെ വിലയും കൂടും. റംസാൻ പ്രമാണിച്ച് നാരങ്ങയുടെ ഉപഭോഗം വർധിച്ചിട്ടുണ്ട്
ഇന്ത്യയിൽ ഏറ്റവുമധികം നാരങ്ങ കൃഷി ചെയ്യുന്നത് ഗുജറാത്തിലാണെങ്കിലും കേരളത്തിലേക്ക് പ്രധാനമായി നാരങ്ങ എത്തുന്നത് മേട്ടുപ്പാളയം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ്. ഇന്ധന വില വർധനയെ തുടർന്ന് ട്രക്ക് വാടക നിരക്കുകളും കൂടിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലൊക്കെ വിളവ് കുറവായിരുന്നതിനാലും ഇടനിലക്കാരിലേക്ക് പോലും നാരങ്ങാ എത്താത്ത സ്ഥിതിയുണ്ട്. നാരങ്ങാ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിവർഷം 3 മില്യൺ ടൺ ചെറു നാരങ്ങയാണ് ഉത്പാദിപ്പിക്കുന്നത്.
ഭക്ഷ്യാവശ്യങ്ങൾക്ക് പുറമേ ഒരു പാട് ഔഷധ ചേരുവകൾക്കും സൗന്ദര്യവസ്തുക്കളുടെ നിർമ്മാണത്തിനും ചെറുനാരങ്ങ ഉപയോഗിക്കന്നുണ്ട്. കടുത്ത ചൂടിൽ പകലന്തിയോളം പണിയെടുക്കുന്നവരാണ് നാരങ്ങാവെള്ളം ഉത്തേജക മരുന്നു പോലെ ഉപയോഗിക്കുന്നവരാണ്. ഈ വില വർധന സാഹചര്യത്തെ #നീമ്പു #ലെമൺപ്രൈസ് എന്ന ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നത്.