അടിമാലി: സെക്‌സിൽ ഏർപ്പെട്ടത് ദൃശ്യം പതിയത്തക്ക രീതിയിൽ മൊബൈൽ ക്യാമറ സജ്ജമാക്കിയ ശേഷം. പങ്കാളി സംശയം പ്രകടിപ്പിച്ചപ്പോൾ 'വെറുതേ കാണമല്ലോ'എന്ന മറുപിടിയും കൂടെ സ്‌നേഹപ്രകടനവും. ദൃശ്യങ്ങൾ പകർത്തിയത് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പിലൂടെയെന്നും വ്യക്തം. പല ദിവസങ്ങളിൽ ചിത്രീകരിച്ച ആറ് ക്ലിപ്പുകൾ അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തായും സൂചന. സെക്‌സ് ലൈവ് കേസിൽ അറസ്റ്റിലായ രാജാക്കാട് സ്വദേശി ലിനു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് വീട്ടമ്മയുമായുള്ള സെക്‌സ് തൽസമയം സാമൂഹിക മാധ്യമങ്ങൾ വഴിപുറത്തുവിട്ടതെന്ന് പരക്കെ സംശയം.

അടിമാലിയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന വീട്ടമ്മയാണ് ലിനുവിന്റെ കൊടും ക്രൂരതയ്ക്കിരയായത്. ഇവർ ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഈ അവസരം മുതലാക്കി ലിനു ഇവരുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇവർ ഭാര്യഭർത്താക്കന്മാരെപ്പോലെയായിരുന്നു കഴിഞ്ഞുവന്നിരുന്നതെന്നാണ് അടുപ്പക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. ഫെയിസ് ബുക്ക് ലൈവിന് പുറമേ പോൺ വീഡിയോകൾക്കുമാത്രമായുള്ള സൈറ്റിൽ അക്കൗണ്ട് തുറന്ന് ലിനു ദൃശ്യങ്ങൾ പുറത്തുവിട്ടതായുള്ള സംശയവും വ്യാപകമായിട്ടുണ്ട്. ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സൈറ്റിൽ അക്കൗണ്ട് തുറക്കാൻ ഇക്കാര്യത്തിൽ സാമാന്യം പരിജ്ഞാനമുള്ളവർക്ക് മാത്രമേ സാധിക്കു എന്നും ഇതിന് ഒരു വിദഗ്ധന്റെ സഹായം ലിനുവിന് ലഭിച്ചിട്ടുണ്ടെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ.

ഇടുന്ന ക്ലിപ്പുകൾ കാണുന്നവരുടെ എണ്ണം കണക്കുകൂട്ടി അപ്‌ലോഡ് ചെയ്യുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോൺ സൈറ്റുകളുടെ നടത്തിപ്പുകാർ പണം നൽകുന്നുണ്ടെന്നും അതിനാൽ ഇത്തരം സൈറ്റുകളിൽ നിരവധി നരാധമന്മാർ സ്ത്രീകളെ കബളിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നുണ്ടെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ പരാതിയിൽ ഇയാളെ അടിമാലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. യുവതിയെ വിവാഹം കഴിച്ച് കേസിൽ നിന്നും തലയൂരുന്നതിനുള്ള നീക്കവും ലിനു നടത്തുന്നുണ്ടെന്നാണ് പുറത്തായ വിവരം. പൊലീസ് ചോദ്യം ചെയ്യലിൽ മുമ്പ് പലസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യം താൻ മൊബൈലിൽ പകർത്തിയതായി ലിനു വെളിപ്പെടുത്തിയത് കൂടി കണക്കിലെടുക്കുമ്പോൾ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽ അകപ്പെട്ടുണ്ടാകാമെന്നാണ് പ്രദേശവാസികളുടെ നിഗമനം.

മാനസീക വൈകല്യത്തെത്തുടർന്നാണോ ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് തങ്ങൾ സംശയിക്കുന്നതായും ഇവരിൽ ഒരുവിഭാഗം വ്യകത്മാക്കി. എഫ് ബിയിൽ സെക്സ് ലൈവാക്കിയത് കൂടുതൽ ലൈക്ക് കിട്ടാനെന്നാണ് ലിനു ആദ്യം പൊലീസിൽ വെളിപ്പെടുത്തിയത്.ഇത് മുഖവിലക്കെടുക്കാൻ തയ്യാറാവാതെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായി ലിനു പൊലീസിൽ വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് പീഡനരംഗങ്ങൾ ലൈവായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതു സംമ്പന്ധിച്ച ആദ്യ കേസാണ് ഇത്. വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നായിരുന്നു ലിനുവിനെതിരെ യുവതി നൽകിയ പരാതി. എന്നാൽ ഉഭയസമ്മത പ്രകാരമാണ് എല്ലാമെന്ന് വീഡിയോയിൽ വ്യക്തമാണ്.

ഇതുകണക്കിലെടുത്ത് അശ്ലീല ചിത്രങ്ങൾ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് ഇപ്പോൾ ലിനുവിനെതിരെ പൊലീസ് ചാർജ്ജ് ചെയ്തിട്ടുള്ള കുറ്റം. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ വീട്ടമ്മയെ ഫെസ് ബുക്കിലൂടെയാണ് ലിനു പരിചയപ്പെടുന്നത്. തുടർന്ന് അടിമാലിയിൽ വാടക വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ചതയദിനത്തിലും യുവതിയും യുവാവും വാടക വീട്ടിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. തൊട്ടടുത്ത ദിവസം ഇത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതോടെ ലിനുവിനെതിരെ യുവതി പരാതി നൽകുകയായിരുന്നു. തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. വീഡിയോ പുറത്ത് വന്നതോടെ തന്റെ ജീവിതവും പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഇരട്ടസഹോദരിയും പരാതി നൽകിയിരുന്നു.

യുവതി പരാതി നൽകിയതോടെ ലിനു തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ലിനുവിനെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പുറത്ത് വന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ വില്ലൻ ഫേസ്‌ബുക്ക് ലൈവ് അല്ലെന്ന് റിപ്പോർട്ട്. ബീഗോ ലൈവ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് വില്ലനായത്. ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ് ബീഗോ ലൈവ്.

പുറത്ത് വന്ന വീഡിയോയിലെ ഇമോജികളും ലൈക്ക് ബട്ടനുകളും ബീഗോ ലൈവിലേത് തന്നെയാണ്. ബീഗോ ലൈവ് ആർക്കും ഡൗണലോഡ് ചെയ്യാൻ സാധിക്കും. ഡിയു സ്‌ക്രീൻ റെക്കോർഡർ എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.