അടിമാലി: വീട്ടമ്മയുടെയും യുവാവിന്റെയും ലൈഗിക ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി ലൈവായി കണ്ട ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരെ മുക്തരായിട്ടില്ല. ഇതിനോടനുബന്ധിച്ച് വരുന്ന വാർത്തകൾ ഓരോ ദിവസവും ഞെട്ടിക്കുകയാണ്. വീഡിയോ പോൺ സൈറ്റുകൾക്ക് വിൽപ്പന നടത്തി ലക്ഷങ്ങൾ സമ്പാദിച്ചെന്ന സൂചനകൾ പുറത്തുവരുന്നു. എന്നാൽ അറസ്റ്റിലായ ലിനുവിന്റെ പശ്ചാത്തലത്തിൽ നിന്ന് ഇയാൾ ഇത്തരത്തിൽ കാശൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

നിർദ്ധന കുടുംബത്തിലെ എട്ടു മക്കളിൽ ഒരാളാണ് ലിനു. കുടുംബത്തിലെ അഞ്ചു പേർ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. പിന്നീട് ഇളയ രണ്ട് പെൺകുട്ടികളും അമ്മയും ലിനുവും മാത്രമാണുള്ളത്. പത്താം ക്ലാസ് കഴിഞ്ഞതോടെ ഇയാൾ പഠനം നിർത്തി ജോലിക്ക് പോകുകയായിരുന്നു. ലിനുവിന്റെ വരുമാനം കൊണ്ടായിരുന്നു കുടുംബം ജീവിച്ചു പോന്നത്. നെടുങ്കണ്ടത്തെ ഒരു ചെറിയ ഹോട്ടലിൽ സപ്ലെയറായി ജോലി ചെയ്യുന്നതിനിടയിലാണ് വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുന്നത്.

പരിചയം പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി വസ്ത്രശാലയുടെ അപ്പാർട്ട്‌മെന്റിൽ താമസിച്ചു വരികയായിരുന്നു. ലിനു നിരവധി തവണ ഇവിടെയെത്തി യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും അവസാനം ഇന്റർനെറ്റ് വഴി ലൈവായി ലൈംഗിക ദൃശ്യങ്ങൾ പുറത്ത് വിടുകയുമായിരുന്നു. ദൃശ്യങ്ങൾ പുറത്തായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു എന്ന് അടിമാലി സി.ഐ പി.കെ സാബു മറുനാടൻ മലയാളിയോട് പറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പൊലീസ് ചോദ്യം ചെയ്യലിൽ ലൈവ് മി എന്ന ആപ്ലിക്കേഷൻവഴിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് എന്ന് ലിനു പൊലീസിനോട് സമ്മതിച്ചു. ദുരുദ്ധേശങ്ങൾ ഇല്ലെന്നും കൗതുകത്തിന് വേണ്ടിയാണ് ചെയ്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി അടിമാലി സി.ഐ ലിനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അടച്ചുറപ്പില്ലാത്തതും പെരുമഴയത്ത് ചോർന്നൊലിക്കുന്നതുമായ വീടിന്റെ മുന്നിൽ പ്രായമായ അമ്മയും ഇളയ രണ്ട് കുട്ടികളും പൊട്ടിക്കരയുകയായിരുന്നു.

ഴ് ദിവസത്തിലധികമായി മകൻ വീട്ടിൽ വന്നിട്ടെന്നും ആഹാരം കഴിക്കാൻ പോലും നിവൃത്തിയില്ലെന്നും അവർ പറഞ്ഞു. എന്റെ കൈയിലുണ്ടായിരുന്ന അഞ്ഞൂറു രൂപ അവർക്ക് നൽകിയാണ് ഞങ്ങൾ മടങ്ങിയത്. സി.ഐ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് പോലുള്ള യാതൊരു പോൺ സൈറ്റ് ബന്ധങ്ങളും ഇയാൾക്കില്ലെന്നും സി.ഐ പറയുന്നു. അതേ സമയം പരാതിക്കാരിയായ വീട്ടമ്മ സി.ഐയുടെ മുന്നിലെത്തി പരാതിയില്ലെന്നും യുവാവിനെ വിവാഹം കഴിച്ചാൽ മതിയെന്നും അറിയിച്ചു. കേസ് കോടതിയിലെത്തുമ്പോഴെ അക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ പറ്റു എന്ന് പൊലീസ് അറിയിച്ചു.

ലൈവ് മി എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വീഡിയോ പുറത്തായത്. ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ് ലൈവ് മി. ലൈവ് മിയിൽ വരുന്ന വിഡിയോ ആർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിയു സ്‌ക്രീൻ റെക്കോർഡർ എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഈ ദൃശ്യങ്ങൾ ഇപ്പോൾ അശ്ലീലവീഡിയോകൾ പ്രദർശിപ്പിക്കുന്ന സൈറ്റുകളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങൾ മറ്റാരോ പോൺ സൈറ്റുകളിൽ ഇട്ടതെന്നാണ് പൊലീസ് നിഗമനം.

ലലിനു നിരവധി സ്ത്രീകളെ ഇത്തരത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തുകയും ദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് വിൽപ്പന നടത്തിയെന്നും മറ്റുമുള്ള കഥകൾ തെറ്റാണെന്ന് ലിനുവിന്റെ സുഹൃത്തുക്കളും പറയുന്നു. സെക്‌സ് വീഡിയോകൾ നിരവധി പോൺ സൈറ്റുകൾക്കു നൽകുകയും അത് വഴി ലക്ഷങ്ങൾ ഇയാൾ സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു എന്ന വാദം ശരിയല്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.