- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം അടുത്തയാഴ്ച; സ്ഥീരീകരിച്ച് കോച്ച് മൗറീസിയോ പോച്ചെറ്റിനോ; മെസി, നെയ്മർ, എംബാപെ ത്രയത്തിന്റെ കളിയഴക് കാണാൻ കായിക ലോകം
പാരിസ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം അടുത്തയാഴ്ചയുണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ.
റെയിംസിനെതിരേ ഓഗസ്റ്റ് 30-നാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ മെസ്സി ക്ലബ്ബിനായി അരങ്ങേറുമെന്നാണ് കോച്ച് പറയുന്നത്.ഇഎസ്പിഎന്‍ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പോച്ചെറ്റിനോ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.
അതേസമയം ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി മെസ്സിക്ക് അർജന്റീന ദേശീയ ടീമിനൊപ്പം ചേരേണ്ടി വന്നാൽ അതിന് ക്ലബ്ബ് തടസ്സം നിക്കില്ലെന്നും പോച്ചെറ്റിനോ കൂട്ടിച്ചേർത്തു.
ബാഴ്സ വിട്ട് രണ്ടു വർഷത്തെ കരാറിലാണ് മെസ്സി പി.എസ്.ജിയിൽ എത്തിയിരിക്കുന്നത്. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം മെസ്സി തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഇതോടെ ഒരു മാസത്തോളം പരിശീലനം മുടങ്ങിയിരുന്നു. ഇക്കാരണത്താലാണ് താരത്തിന്റെ പിഎസ്ജി അരങ്ങേറ്റം വൈകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ