- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക വനത്തിലുടെ മദ്യക്കടത്ത്: മാട്ടറയിൽ ഒരാൾ പിടിയിൽ; പിടിച്ചെടുത്തത് 25 ലിറ്റർ മദ്യം
'ഇരിട്ടി: കർണാടക വനത്തിലൂടെയും കേരളത്തിലേക്ക് മദ്യക്കടത്ത്. കേരളത്തിലേക്ക് കടത്തിയ 25 ലിറ്റർ മദ്യവുമായി ഉളിക്കൽ സ്വദേശി ഉളിക്കൽ പൊലീസിന്റെ പിടിയിലായി. മാട്ടറ കലാങ്കിയിലെ പുതുശ്ശേരി വക്കൻ എന്ന വർഗ്ഗീസ് (56 ) ആണ് പിടിയിലായത്. കർണ്ണാടകയിൽ നിന്നും മാക്കൂട്ടം വനത്തിലൂടെ മാട്ടറ വനാതിർത്തിയിലെത്തിച്ച മദ്യം വിൽപ്പനയ്ക്കായി ഉളിക്കൽ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.
133 പാക്കറ്റുകളിലായി ഇരുപത്തി അഞ്ചോളം ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. മാക്കൂട്ടം ചുരം റോഡ് വഴി പച്ചക്കറി , മത്സ്യ വണ്ടികളിൽ കടത്തുകയായിരുന്ന മദ്യം ഇരിട്ടി പൊലീസും, എക്സൈസും അടുത്ത ദിവസങ്ങളിൽ നിരവധി തവണ പിടികൂടിയിരുന്നു. വനത്തിലൂടെയും മദ്യം കടത്തുന്ന സംഘങ്ങളും സജീവമാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.
വനത്തിലൂടെ കേരളാ അതിർത്തിയായ കലാങ്കി മേഖലയിൽ എത്തിച്ചശേഷം വാഹനങ്ങളിലും മറ്റും മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനക്കെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വർഗ്ഗീസെന്ന് പൊലീസ് പറഞ്ഞു. ഉളിക്കൽ പ്രിൻസിപ്പൽ എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിൽ എ എസ് ഐ രജിത്ത്, സീനിയർ സിവിൽ പൊലിസ് ഓഫിസർ രാജീവ്, പ്രഭാകരൻ, സി പി ഒ മാരായ റിജേഷ്, പി. അനൂപ്, ഷാജി എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.