- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ബീച്ചിൽ പുകമഞ്ഞ് ഐസ്‌ക്രീം വിൽപ്പന തകൃതി; ദ്രാവക രൂപത്തിൽ അതീവ അപകടകാരിയായ ലിക്വിഡ് നൈട്രജൻ ചേർത്ത പുക മഞ്ഞ് ഐസ്‌ക്രീം കഴിക്കാൻ വിവിധ ജില്ലകളിൽ നിന്നുവരെ ആളുകൾ എത്തുന്നു: കംപ്യൂട്ടറിൽ കൂളന്റായും പ്രീ കാൻസറസ് സെല്ലുകളെ നീക്കം ചെയ്യാനും ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജൻ നിശ്ചിത അളവിൽ കൂടുതൽ ചെന്നാൽ മരണം വരെ സംഭവിക്കാം
അരീക്കോട്: കോഴിക്കോട് ബീച്ചിൽ പുകമഞ്ഞ് ഐസ്‌ക്രീമിന്റെ വിൽപ്പന തകൃതിയായി നടക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നു പോലും ആളുകൾ പുകമഞ്ഞ് ഐസ്‌ക്രീം കഴിക്കാൻ കോഴിക്കോട് ബീച്ചിലേക്ക് എത്തുന്നു. ഐസ്‌ക്രീം കഴിക്കുമ്പോൾ പുക പുറത്ത് വിടാമെന്ന പരസ്യം നൽകിയാണ് കച്ചവടക്കാർ പുകമഞ്ഞ് ഐസ്‌ക്രീം വിൽപ്പന തകൃതിയാക്കിയിരിക്കുന്നത്. മരണം വരെ സംഭവിക്കാവുന്ന ലിക്വിഡ് നൈട്രജൻ ചേർത്ത ഐസ്‌ക്രീമിന്റെ ദോഷ വശങ്ങൾ പോലും മനസ്സിലാക്കാതെയാണ് പലരും ഇതിന് പിന്നാലെ പായുന്നത്. കംപ്യൂട്ടറുകൾ ചൂടാകുന്നത് ഒഴിവാക്കാനുപയോഗിക്കുന്ന ലിക്വിഡ് നൈട്രജനാണ് പുതിയ ഇനം പുകമഞ്ഞ് ഐസ്‌ക്രീമിൽ ചേർക്കുന്നത്. ഇവ അതീവ അപകടകാരിയാണ്. എന്നാൽ മാധ്യമങ്ങളും വൻ പ്രചാരമാണ് ഈ ഐസ്‌ക്രീമിന് നൽകുന്നത്. പുകവലിക്കുന്നത് പോലെ ലിക്വിഡ് നൈട്രജൻ ചേർത്ത വസ്തുക്കൾ കഴിക്കുമ്പോൾ പുക പുറത്ത് വിടാമെന്ന പരസ്യം നൽകിയാണ് കച്ചവടക്കാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. നൈട്രജൻ ഗ്യാസിനെ നിശ്ചിത ഊഷ്മാവിൽ നിശ്ചിത മർദം ചെലുത്തി മൈനസ് 196 ഡിഗ്രിയിൽ തണുപ്പിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റ
അരീക്കോട്: കോഴിക്കോട് ബീച്ചിൽ പുകമഞ്ഞ് ഐസ്‌ക്രീമിന്റെ വിൽപ്പന തകൃതിയായി നടക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നു പോലും ആളുകൾ പുകമഞ്ഞ് ഐസ്‌ക്രീം കഴിക്കാൻ കോഴിക്കോട് ബീച്ചിലേക്ക് എത്തുന്നു. ഐസ്‌ക്രീം കഴിക്കുമ്പോൾ പുക പുറത്ത് വിടാമെന്ന പരസ്യം നൽകിയാണ് കച്ചവടക്കാർ പുകമഞ്ഞ് ഐസ്‌ക്രീം വിൽപ്പന തകൃതിയാക്കിയിരിക്കുന്നത്.
മരണം വരെ സംഭവിക്കാവുന്ന ലിക്വിഡ് നൈട്രജൻ ചേർത്ത ഐസ്‌ക്രീമിന്റെ ദോഷ വശങ്ങൾ പോലും മനസ്സിലാക്കാതെയാണ് പലരും ഇതിന് പിന്നാലെ പായുന്നത്. കംപ്യൂട്ടറുകൾ ചൂടാകുന്നത് ഒഴിവാക്കാനുപയോഗിക്കുന്ന ലിക്വിഡ് നൈട്രജനാണ് പുതിയ ഇനം പുകമഞ്ഞ് ഐസ്‌ക്രീമിൽ ചേർക്കുന്നത്. ഇവ അതീവ അപകടകാരിയാണ്. എന്നാൽ മാധ്യമങ്ങളും വൻ പ്രചാരമാണ് ഈ ഐസ്‌ക്രീമിന് നൽകുന്നത്. പുകവലിക്കുന്നത് പോലെ ലിക്വിഡ് നൈട്രജൻ ചേർത്ത വസ്തുക്കൾ കഴിക്കുമ്പോൾ പുക പുറത്ത് വിടാമെന്ന പരസ്യം നൽകിയാണ് കച്ചവടക്കാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
നൈട്രജൻ ഗ്യാസിനെ നിശ്ചിത ഊഷ്മാവിൽ നിശ്ചിത മർദം ചെലുത്തി മൈനസ് 196 ഡിഗ്രിയിൽ തണുപ്പിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുന്നതാണ് നൈട്രജൻ ലിക്വിഡ്. ഐസിനേക്കാളും 196 മടങ്ങ് അധിക തണുപ്പാണ് ഇതിനുണ്ടാവുക. നൈട്രജൻ പൂർണമായും പ്രകൃതിദത്തമാണെങ്കിൽ ലിക്വിഡ് നൈട്രജൻ പൂർണമായും മനുഷ്യനിർമ്മിതമാണെന്നതാണ് സവിശേഷത. നൈട്രജൻ പ്രധാനമായും അപകടകാരിയാകുന്നത് അതിന്റെ ദ്രാവക രൂപത്തിലാണ്.
കംപ്യൂട്ടറിൽ കൂളന്റായും പ്രീ കാൻസറസ് സെല്ലുകളെ നീക്കം ചെയ്യാനും ഭക്ഷണം അതിവേഗത്തിൽ തണുപ്പിക്കാനും വാഹനത്തിലും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നുണ്ട്. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള ക്രയോണിക്സ് എന്ന മെഡിക്കൽ പ്രക്രിയക്കും ഇത് ഉപയോഗിക്കുന്നു.
എന്നാൽ ലിക്വിഡ് നൈട്രജൻ കലർത്തി ഐസ്‌ക്രീമും മറ്റു വസ്തുക്കളും നൽകുമ്പോൾ നിയമപരമായി നൽകേണ്ട മുന്നറിയിപ്പ് പോലും നൽകുന്നില്ല. ഇതേ അവസ്ഥയിൽ തന്നെയാണ് ഇത് വിൽപന നടത്തുന്നതും. ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കോനട്ട്സ്, മോക്ടെയിൽസ് തുടങ്ങിയവയിൽ ലിക്വിഡ് നൈട്രജൻ ചേർത്താണ് വിൽപ്പന നടത്തുന്നത്. അതീവ ശ്രദ്ധയോടെ പരിശീലനം ലഭിച്ചവർ മാത്രം കൈകാര്യം ചെയ്യേണ്ട ലിക്വിഡ് നൈട്രജൻ തെരുവോരങ്ങളിലെ കച്ചവടങ്ങളിലേക്ക് വ്യാപിക്കുന്നത് വലിയ ആശങ്കയാണ് പരത്തുന്നത്. നിശ്ചിത അളവ് ലിക്വിഡ് നൈട്രജൻ അകത്തുചെന്നാൽ മിനുട്ടുകൾക്കകം മരണം വരെ സംഭവിച്ചേക്കാം.
കഴിച്ച ശേഷവും ഗ്ലാസിൽ ബാക്കിയാവുന്ന ലിക്വിഡ് നൈട്രജൻ കുടിച്ച നിരവധിയാളുകൾ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയതായാണ് വിവരം. ഐസ്‌ക്രീം, ബിസ്‌കറ്റ് തുടങ്ങിയവയിൽ ലിക്വിഡ് നൈട്രജൻ ചേർത്ത് തരുമ്പോൾ, ഇത് പൂർണമായും നൈട്രജൻ ഗ്യാസായി പോയതിനു ശേഷമാണോ കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കുടൽ, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾക്കും കേടുപാട് സംഭവിക്കാനും ഇത് കാരണമാകും.