- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ സൗജന്യ കിറ്റു വരുന്നത് മദ്യപരെ കുത്തിപ്പിഴിഞ്ഞ്! ഫെബ്രുവരി ഒന്ന് മുതൽ മദ്യത്തിന് പുതുക്കിയ വില; മദ്യത്തിന് വില കൂടുന്നത് 90 രൂപ വരെ; ജവാന് 30 രൂപയും ഹണിബീക്ക് 70 രൂപയും അധികം നൽകണം; 200 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല ആരോപിക്കുമ്പോഴും സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: മദ്യവില വിർധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ 200 കോടിയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുമ്പോഴും സർക്കാർ മുന്നോട്ട്. വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറാതെ സർക്കാർ ഫെബ്ുവരി ഒന്ന് മുതൽ പുതുക്കിയ വില വർദ്ധനവ് പ്രാബല്യത്തിൽ വരുത്തും.
മദ്യത്തിന് 7% വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി 1 മുതൽ പുതുക്കിയ വില നിലവിൽ വരും. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണു മദ്യ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. 2017 നവംബറിനു ശേഷം ആദ്യമായാണു വില വർധിപ്പിക്കുന്നത്.
ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും 4 രൂപ മദ്യ വിതരണ കമ്പനികൾക്കും ഒരു രൂപ ബവ്റിജസ് കോർപറേഷനും ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ വില ഓഗസ്റ്റോടെ കുറയുമെന്ന് അധികൃതർ പറയുന്നു.
വിദേശമദ്യ ഉൽപാദകരിൽ നിന്നു 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയിൽ നികുതിയും മറ്റു ചെലവുകളും വരുമ്പോൾ ചില്ലറ വിൽപന വില 1,170 രൂപയാകും. ഇതിൽ 1,049 രൂപ സർക്കാരിനാണ്. ബാക്കി ബവ്റിജസ് കോർപറേഷനും. 7 % വിലവർധന വരുമ്പോൾ, 100 രൂപ വിലവരുന്ന മദ്യത്തിന്റെ ചില്ലറ വിൽപന വില 1,252 രൂപയാകും. സർക്കാർ ഖജനാവിലേക്കുള്ള മുഖ്യവരുമാനം തന്നെ മദ്യവിൽപ്പനയിൽ നിന്നാണ്. ഇതിൽ നിന്നുള്ള പണമെടുത്താണ് സൗജന്യ കിറ്റ് അടക്കം വിതരണം ചെയ്യുന്നത്.
ചില ബ്രാൻഡുകളുടെ നിലവിലെ വില, പുതുക്കിയ വില. വർധന ബ്രാക്കറ്റിൽ
ജവാൻ റം (1000 മില്ലി) 560, 590(30)
ഓൾഡ് പോർട്ട് റം (1000 മില്ലി) 660, 710 (50)
മക്ഡവൽ സെലിബ്രേഷൻ (1000 മില്ലി) 710, 760 (50)
ഡാഡി വിൽസൻ റം (500 മില്ലി) 400, 430 (30)
മാക്ഡവൽ ബ്രാൻഡി (1000 മില്ലി) 770, 820 (50)
ഹണിബീ ബ്രാൻഡി (1000 മില്ലി) 770, 840 (70)
മാൻഷൻ ഹൗസ് ബ്രാൻഡി (1000 മില്ലി) 950, 1020 (70)
വൈറ്റ് മിസ്ചീഫ് ബ്രാൻഡി (1000 മില്ലി) 770, 840 (70)
8 പിഎം ബ്രാൻഡി (1000 മില്ലി) 690, 740(50)
റോയൽ ആംസ് ബ്രാൻഡി (1000 മില്ലി) 890, 950 (60)
ബിജോയിസ് ബ്രാൻഡി (500 മില്ലി) 390, 410 (20)
ന്മ സ്മിർനോഫ് വോഡ്ക (1000 മില്ലി) 1730, 1800 (70)
മറുനാടന് മലയാളി ബ്യൂറോ