കൊച്ചി: സംസ്ഥാനത്തെ ബാറുകൾ പൂട്ടിയതോടെ മദ്യമുതലാളിമാരെല്ലാം കുത്തുപാളയെടുക്കുന്ന അവസ്ഥയിലാണ്. എന്നാൽ, മദ്യവിൽപ്പനയിൽ കാര്യമായി കുറവുണ്ടായതുമില്ല. ബാറുകളിൽ കുടിച്ചിരുന്നവർ ബീവറേജസ് ഔട്ട്‌ലറ്റുകളിൽ നിന്നും മദ്യം വാങ്ങിയാണ് ക്ഷീണം തീർത്തത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറിന്റെ മദ്യവിൽപ്പനയിൽ കാര്യമായ കുറവുണ്ടായില്ല. ബിവറേജസ്വ വഴി സർക്കാരിനു കിട്ടുന്ന വരുമാനത്തിൽ വലിയ നഷ്ടമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

ത്രീ സ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ പ്രവർത്തിച്ചു കൊണ്ടിരുന്ന 2012-2013 സാമ്പത്തിക വർഷത്തിൽ വകപ്പുതല കണക്കു പ്രകാരം എക്‌സ്സൈസിൽ നിന്നു സർക്കാരിനു ലഭിച്ച ശരാശരി മാസ വരുമാനം 187.48 കോടി രൂപ ആയിരുന്നു. ബാറുകളും മദ്യഷോപ്പുകളും വൻതോതിൽ അടച്ചുപൂട്ടിയത്തിനു ശേഷം 2015-2016 കാലഘട്ടത്തിലെ സർക്കാരിനു എക്‌സ്സൈസിൽ ഇനത്തിലെ കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ആറുമാസത്തെ വരുമാനം 1121.14 കോടി രൂപയാണ്. നിയമസഭയുടെ പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ സി.കെ സദാശിവന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി കൊടുത്ത മറുപടിയിൽ നിന്നും ഇതു വ്യക്തമാക്കുന്നു.

ഈ സാബത്തിക വർഷത്തിൽ ഇത്രയേറെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂടിപ്പോയ സാഹചര്യമുണ്ടായിട്ടും ഈ ഇനത്തിൽ കിട്ടുന്ന മാസ വരുമാനത്തിൽ വലിയ കുറവുകൾ എക്‌സ്സൈസിന് വന്നിട്ടില്ല എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. ഏപ്രിൽ മാസത്തിൽ 155.67 കോടി രൂപയും , മെയ്‌ മാസത്തിൽ 209.02 കോടി രൂപയും ജൂൺ മാസത്തിൽ 142.06കോടി രൂപയും, ജൂലൈ മാസത്തിൽ 152.14 കോടി രൂപയും, ഓഗസ്റ്റ് മാസത്തിൽ 143.47 കോടി രൂപയും, സെപ്റ്റംബർ മാസത്തിൽ 164.38 കോടി രൂപയും, ഒക്ടോബർ മാസത്തിൽ 154.40 കോടി രൂപയും ഈ ഇനത്തിൽ എക്‌സ് സൈസ് വകുപ്പിൽ നിന്ന് സർക്കാരിനു ലഭിക്കാതായി മുഖ്യമന്ത്രി രേഖ മുലം അറിയിച്ചു.

ബാറുകളും , വിദേശ മദ്യ ഷോപ്പുകളും അടച്ചുപൂട്ടിയതിനു ശേഷമുള്ള വില്പന കണക്കുകളാണിത്. ഈ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം വന്ന 20112012 സാബത്തിക വർഷത്തിൽ 1888.88 കോടി ആയിരുന്നു ആദ്യമായി കിട്ടിയ എക്‌സ്സൈസ് വരുമാനം തുടർന്ന് 2012-2013 സാമ്പത്തിക വർഷത്തിൽ 2249.75 കോടി രൂപയായി 20132014 ൽ അത് 1778.07 കോടിയും പിന്നിട്ഇ സാമ്പത്തിക വർഷത്തിൽ ആറു മാസത്തെ കണക്കിൽ 1121.14 കോടി രൂപയാണ്.

കേരളത്തിൽ ഇപ്പോൾ 270 ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രതിമാസം 961 കോടി രൂപ സർക്കാരിനു ലഭികുനതായി മുഖ്യമന്ത്രി പറഞ്ഞു അതിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറ്റവും കുടുതൽ വരുമാനം നേടി തരുന്നത് പെരിന്തൽമണ്ണ വെയർ ഹൗസിന്റെ കിഴിലുള്ള എഫ്.എൽ 110010 എന്ന മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ ഷോപ്പിൽ നിന്നാണെന്നും മുല്ലകര രത്‌നാകരന്റെ ചോദ്യത്തിന്മു എക്‌സ്സൈസ്മന്ത്രി കെ ബാബു ഉത്തരം നൽകി. അതോനോടോപം സർക്കാർ 78 ഔട്ട്‌ലെറ്റുകൾ
നിർത്തലാക്കിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.

2014 ഏപ്രിൽ 1 മുതൽ 2015 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ കേരളത്തിൽ ബിവറേജസ് വഴി 21929280 വിദേശമദ്യവും, 9630922 ബിയറും , 85225 വൈനും കുപ്പികണക്കിനു വിറ്റതായി സർക്കാർ പറയുന്നു. ഉത്സവ സീസണുകളിൽ ഏറ്റവും കുടുതൽ വിദേശമദ്യ വില്പന നടക്കുന്ന സ്ഥലമെന്ന റെക്കോർഡ് മിക്ക വർഷങ്ങളിലും സ്വന്തമാക്കാറുള്ള ചാലകുടി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഷോപുകളാണ് എങ്കിൽ അതിനോടൊപ്പം കടപിടിക്കാൻ മഞ്ചേരിക്കു ഈ ക്രിസ്മസ് - പുതുവത്സര കാലത്ത് ആവുമോ എന്നുളതാണ് ഇനി നോക്കേണ്ടത്.