- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രിക്ക് മൂക്ക് കയറിടുന്ന നടപടിയുമായി കെജ്രിവാൾ മന്ത്രിസഭ; മരിച്ചെന്നു കരുതി ജീവനുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി മാതാപിതാക്കൾക്കു കൈമാറിയ സംഭവത്തിൽ മാക്‌സ് ആശുപത്രിയുടെ ലൈസൻസ് ആരോഗ്യ വകുപ്പ് റദ്ദാക്കി: നടപടി രോഗികളെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുന്ന ആശുപത്രി സ്ഥിരം കുഴപ്പക്കാരെന്ന് കണ്ടെത്തിയതോടെ
ന്യൂഡൽഹി: ജീവനുള്ള കുഞ്ഞഅ മരിച്ചെന്നു വിധിയെഴുതി പ്ലാസ്റ്റിക് കവറിലാക്കി മാതാപിതാക്കൾക്ക് കൈമാറിയ സംഭവത്തിൽ ഡൽഹിയിലെ ഷാലിമാർ ബാഗ് മാക്‌സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ അന്വേഷണ സംഘം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞിന്റെ ചികിത്സയിൽ ആശുപത്ര വീഴ്‌ച്ച എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ ആരോഗ്യമന്ത്രാലത്തിന്റെ നടപടിക്ക് പിന്നാലെ ഇത്തരം അലംഭാവം വച്ചുപൊറുപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുടെ കൊള്ള അനുവദിക്കില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. ആശുപത്രിക്കു ലൈസൻസ് ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇനി ഈ ആശുപത്രിയിൽ പുതുതായി ആരെയും ചികിത്സിക്കില്ല. പുറമേ നിന്നുള്ള രോഗികളെ ഇനി പ്രവേശിപ്പിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള രോഗികളെ ചികിൽസിക്കാം. അവർ മാറണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കണം
ന്യൂഡൽഹി: ജീവനുള്ള കുഞ്ഞഅ മരിച്ചെന്നു വിധിയെഴുതി പ്ലാസ്റ്റിക് കവറിലാക്കി മാതാപിതാക്കൾക്ക് കൈമാറിയ സംഭവത്തിൽ ഡൽഹിയിലെ ഷാലിമാർ ബാഗ് മാക്‌സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ അന്വേഷണ സംഘം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞിന്റെ ചികിത്സയിൽ ആശുപത്ര വീഴ്‌ച്ച എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ ആരോഗ്യമന്ത്രാലത്തിന്റെ നടപടിക്ക് പിന്നാലെ ഇത്തരം അലംഭാവം വച്ചുപൊറുപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുടെ കൊള്ള അനുവദിക്കില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. ആശുപത്രിക്കു ലൈസൻസ് ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ ഇനി ഈ ആശുപത്രിയിൽ പുതുതായി ആരെയും ചികിത്സിക്കില്ല. പുറമേ നിന്നുള്ള രോഗികളെ ഇനി പ്രവേശിപ്പിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള രോഗികളെ ചികിൽസിക്കാം. അവർ മാറണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കണം. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന രോഗികൾക്കു ചികിൽസ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ മുൻപു വീഴ്ച വരുത്തിയതുകൂടി പരിഗണിച്ചാണു നടപടി. ഇത്തരം പരാതിയിൽ മുൻപു മൂന്നുതവണ ആശുപത്രിക്കു നോട്ടിസ് അയച്ചിരുന്നു.
തങ്ങൾക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചത് ആശുപത്രിയുടെ അലംഭാവം മൂലമാണെന്ന പരാതിയുമായി ഒരു കുടുംബം രംഗത്ത് വന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. വർഷ എന്ന യുവതി പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളിൽ പെൺകുഞ്ഞു പിറന്നയുടൻ മരിച്ചിരുന്നു. ജീവനുള്ള ആൺകുഞ്ഞു മരിച്ചുവെന്നു ഡോക്ടർമാർ തെറ്റായി നിശ്ചയിച്ചതാണു വിവാദമായത്. സംസ്‌കരിക്കുന്നതിനു തൊട്ടുമുൻപു ശരീരം അനങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണു ജീവനുണ്ടെന്നു ബന്ധുക്കൾ മനസ്സിലാക്കിയത്. പിന്നാലെ, ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഏതാനും ദിവസംകൂടി ജീവിച്ച കുഞ്ഞ് കഴിഞ്ഞ ബുധനാഴ്ച മരണത്തിനു കീഴടങ്ങി.
വീഴ്ച സമ്മതിച്ച ആശുപത്രി മാനേജ്‌മെന്റ്, കുഞ്ഞിനെ ചികിൽസിച്ച ഡോക്ടർമാരായ എ.പി.മേത്ത, വിശാൽ ഗുപ്ത എന്നിവരെ പിരിച്ചുവിട്ടിരുന്നു. ആശുപത്രിക്കെതിരെ ഡൽഹി പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതേസമയം, ലൈസൻസ് റദ്ദാക്കിയ നടപടി അന്യായവും കടുത്തതുമാണെന്നു മാക്‌സ് ഹെൽത്ത്‌കെയർ അധികൃതർ പറഞ്ഞു.
ഒരാളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് ആശുപത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് അനീതിയാണെന്നു മാനേജ്‌മെന്റ് വ്യക്തമാക്കി. നടപടി കടുത്തതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റ് കെ.കെ.അഗർവാൾ പ്രതികരിച്ചു.