തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ അനുവദിക്കാനുള്ള സർക്കാരിന്റെ നയം അംഗീകരിച്ച സുപ്രീം കോടതി വിധി വന്നതോടെ ഇനിയുള്ളത് 27 ബാർ ഹോട്ടലുകൾ മാത്രം. അഞ്ചു ജില്ലകളിൽ ഇനി ബാർ ഹോട്ടലുകളില്ല.

കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ബാർ ഹോട്ടലുകൾ പൂർണമായും ഇല്ലാതാകുന്നത്. മറ്റു ജില്ലകളിലെ 27 ബാർ ഹോട്ടലുകൾക്കൊപ്പം 33 ക്ലബുകൾക്കും മദ്യം വിളമ്പാൻ ലൈസൻസ് ഉണ്ട്. 806 ബിയർ - വൈൻ പാർലറുകൾക്കും സംസ്ഥാനത്ത് അനുമതിയുണ്ട്.

ലൈസൻസുള്ള പഞ്ചനക്ഷത്ര ബാർ ഹോട്ടലുകൾ ഇവയാണ്:

  • തിരുവനന്തപുരം: താജ് റസിഡൻസി, ഹോട്ടൽ ഹിൽട്ടൻ ഇൻ, താജ് ഗ്രീൻകോവ് റിസോർട്ട് കോവളം, ദ കോവളം റിസോർട്‌സ്, ഉദയ സമുദ്ര, ഹോട്ടൽ ലേക്ക് പാലസ് കഠിനംകുളം
  • കൊല്ലം: ക്വയിലോൺ ബീച്ച് ഹോട്ടൽ, ദ റാവിസ് ഹോട്ടൽ
  • ആലപ്പുഴ: ചേർത്തല വയലാർ വസുന്ധര സരോവർ പ്രിമിയർ
  • കോട്ടയം: കുമരകം ലേക്ക് റിസോർട്ട്, കുമരകം സൂരി ഹോസ്പിറ്റാലിറ്റി
  • ഇടുക്കി: ഹോട്ടൽ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ
  • എറണാകുളം: ലേ മെറിഡിയൻ, ഡ്രീം ഹോട്ടൽ, ഹോട്ടൽ കാസിനോ, താജ് റസിഡൻസി, താജ് മലബാർ, ഹോട്ടൽ ട്രിഡന്റ്, ഹോളിഡേ ഇൻ, റമദ ലേക്ക് റിസോർട്‌സ്, എയർലിങ്ക് കാസിൽ
  • മലപ്പുറം: രാമനാട്ടുകരയ്ക്കു സമീപം അഴിഞ്ഞിലം ആർപി റിസോർട്‌സ്
  • കോഴിക്കോട്: ഹോട്ടൽ ഗേറ്റ് വേ
  • കാസർകോട്: വിവാന്ത ബൈ താജ്, ബേക്കൽ

ഇവ കൂടാതെ മൂന്നു ബാറുകൾക്ക് പിന്നീട് അനുമതി ലഭിക്കുകയായിരുന്നു.