- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരിറ്റിയുടെ പേരിൽ വിദേശഫണ്ട് വാങ്ങി കൊഴുത്ത കേരളത്തിലെ 524 എൻജിഒ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ കൂച്ചുവിലങ്ങ്; നിരോധനം ലഭിച്ചതിൽ മഹാഭൂരിപക്ഷവും ക്രൈസ്തവ സംഘടനകൾ; കന്യാസ്ത്രീ മഠങ്ങളും പള്ളികളും ആശുപത്രികളും ഫണ്ട് വാങ്ങി ധൂർത്തടിച്ചവരിൽ
തിരുവനന്തപുരം: രാജ്യത്തെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ വിദേശഫണ്ട് സ്വീകരിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? കാര്യമായ ചെലവില്ലാതെ ഇന്ത്യയിലേക്കെത്തുന്ന പണമെന്ന വിധത്തിൽ ഗുണപ്രദമാണെന്ന് വിലയിരുത്താം. എന്നാൽ, കേരളത്തിൽ അടക്കം വിദേശ ഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന എൻജിഒ സംഘടനകൾ പൊതുവിൽ നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോഴാണ് ചാര
തിരുവനന്തപുരം: രാജ്യത്തെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ വിദേശഫണ്ട് സ്വീകരിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? കാര്യമായ ചെലവില്ലാതെ ഇന്ത്യയിലേക്കെത്തുന്ന പണമെന്ന വിധത്തിൽ ഗുണപ്രദമാണെന്ന് വിലയിരുത്താം. എന്നാൽ, കേരളത്തിൽ അടക്കം വിദേശ ഫണ്ട് വാങ്ങി പ്രവർത്തിക്കുന്ന എൻജിഒ സംഘടനകൾ പൊതുവിൽ നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോഴാണ് ചാരിറ്റി ഒരു കുറ്റമായി മാറുന്നത്. അടുത്തിടെ കേന്ദ്രസർക്കാർ വിദേശഫണ്ട് സ്വീകരിക്കുന്നതിൽ നിന്നും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ 4500 സ്ഥാപനങ്ങളെ വിലക്കിയിരുന്നു. വാങ്ങുന്ന ഫണ്ടിന്റെ കണക്ക് മറച്ചുവെക്കുകയും വിദേശ നാണയ വിനിമയ ചട്ടങ്ങൾ കാറ്റിപ്പറത്തുകയും ചെയ്തു എന്നത് അടക്കമുള്ള തെറ്റുകൾ കണ്ടാണ് കേന്ദ്രസർക്കാർ ചാരിറ്റിയെന്ന പേരിൽ പ്രവർത്തിക്കുന്ന ഈ സംഘടനകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇങ്ങനെ വിലക്ക് ലഭിച്ചവയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 524 എൻജിഒ സ്ഥാപനങ്ങളും ഉൾപ്പെടും.
ഇങ്ങനെ വിലക്ക് ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നും ആദ്യം പ്രതിഷേധം ഉയർത്തിയത് കത്തോലിക്കാ സഭാ നേതൃത്വമായിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപിയായതു കൊണ്ട് മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. എന്നാൽ, ഇതിന്റെ വസ്തുത മറ്റൊന്നാണ്. വിദേശഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾ തെറ്റിച്ചു എന്നതു കൊണ്ടാണ് സർക്കാർ ഈ സംഘടനകൾക്ക് കൂച്ചുവിലങ്ങിട്ടത്. ഇക്കാര്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്യുന്നു. കേരളത്തിൽ ഇത്തരത്തിൽ വിദേശഫണ്ട് വാങ്ങുന്നതിൽ വിലക്കിയ 524 സ്ഥാനങ്ങളിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവ സഭകളുടെ കീഴിലുള്ള ആശുപത്രികളും കന്യാസ്ത്രീ മഠങ്ങളും പള്ളികളും അടക്കമുള്ളവരാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരെയുള്ള ഈ നീക്കത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് ക്രൈസ്തവ സഭകൾ രംഗത്തെത്തുമ്പോഴും സ്വന്തം തെറ്റുതിരുത്താൻ ഇവർ തയ്യാറല്ലെന്നതാണ് വസ്തുത. രാജ്യത്തെ 4470 ഗവണ്മെന്റ് ഇതര സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കികൊണ്ട് ഉത്തരവിറങ്ങിയിരുന്നു. വിദേശ സംഭാവ നിയന്ത്രണനിയമം പ്രകാരം ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവിനെതുടർന്ന് ഇനിമുതൽ ഇവയ്ക്ക് വിദേശത്ത് നിന്ന് സംഭാവനകൾ സ്വീകരിക്കാൻ കഴിയില്ല. ഇതോടെ വിദേശഫണ്ട് വാങ്ങി നടത്തിയ ധൂർത്തടികൾക്കാണ് വിലങ്ങു വീണത്.
യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ(വൈഎംസിഎ) അടക്കമുള്ള ക്രൈസ്തവ സംഘടനകളും വിവിധ കന്യാസ്ത്രീ മഠങ്ങളുടെ കീഴിലുള്ള സംഘടനകളും ഉൾപ്പെടും. കേന്ദ്രനിയമത്തിലെ ന്യൂനത മുതലെടുത്താണ് ഇത്തരം എൻജിഒകൾ വിദേശഫണ്ട് വാങ്ങി കൊഴുക്കുന്നത്. എൻജിഒകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമാണെങ്കിലും അനർഹരായവരാണ് ഇങ്ങനെ പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും എന്നതാണ് പ്രത്യേകത. ഒരേ സമയം സംസ്ഥാന സർക്കാറിൽ നിന്നും കേന്ദ്രസർക്കാറിൽ നിന്നും ഇവർ ആനുകൂല്യം പറ്റുന്നുണ്ട്. എന്നാൽ കൃത്യമായ കണക്കുകൾ നൽകാത്തതാണ് തിരിച്ചടിക്ക് കാരണം.
മുൻകാലങ്ങളിൽ സർക്കാർ ഇക്കാര്യത്തിൽ കാര്യമായ നപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ കണക്കുകൾ കൃത്യമായി പരിശോധക്കുകയായിരുന്നു. കൂടുതൽ ലൈസൻസ് റദ്ദാക്കിയത് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ (964) ആണെന്നത് തന്നെ കേരളത്തിലെ ക്രൈസ്തവ സഭകളുടെ വാദങ്ങളെ പൊളിക്കുന്നതാണ്. ഉത്തർപ്രദേശ് (740), കർണാടക (614) എൻജിഒകളെയും സർക്കാർ വിദേശഫണ്ട് സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശ വിഭാഗം നോട്ടീസ് നൽകിയിരുന്നുവെന്നും, മറുപടി കൃത്യമല്ലാത്തതിനാൽ നടപടിയെടുത്തതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇതിനു മുൻപ് രണ്ടു തവണയായി ഇതേ കാരണത്താൽ 13,000 സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെ എൻ.ജി.ഒ സംഘടനകൾ 150ൽ അധികം വിദേശ രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം 10,000 കോടി രൂപയിലധികം വിദേശ ഫണ്ട് കൈപ്പറ്റുന്നതാണ് റിപ്പോർട്ട്. നേരത്തെ വിലക്കേർപ്പെടുത്തിയ സംഘടനകളിൽ ചിലത് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും വ്യക്തമായിരുന്നു. സേവനപ്രവർത്തനങ്ങൾക്കായി കണക്കില്ലാത്ത വിദേശ ഫണ്ടാണ് കേരളത്തിലെ അടക്കം ക്രൈസ്തവ സഭകൾക്ക് ഓരോ വർഷവും ലഭിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നതാണ്.
സഭകളുടെ സമ്പത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കൈവശമില്ല. ആരോഗ്യ, വിദ്യാഭ്യാസ, ആത്മീയ വ്യാപാരത്തിലൂടെ സഭ കോടികൾ കൊയ്യുന്നുണ്ടെങ്കിലും സേവന പ്രവർത്തനത്തിന്റെ പരിധിയിൽപ്പെടുത്തി നികുതി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നികുതി ഇളവ് നേടിയത് കത്തോലിക്കാ സഭയുടെ കീഴിലുള്ള വൻകിട ആശുപത്രികളാണെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. എൻജിഒകൾ കൃത്യമായ രേഖകളും കണക്കുകളുമായി സമീപിച്ചാൽ നിരോധനം നീക്കാമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.