- Home
- /
- Literature
- /
- Book News
മിഥുന്‍ രചിച്ച 'കെസിയ' എന്ന ഇംഗ്ലീഷ് നോവല്‍ വിപണിയില്‍
മിഥുന്‍ രചിച്ച 'കെസിയ' എന്ന ഇംഗ്ലീഷ് നോവല്‍ വിപണിയില്‍
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സുഹൃത്തുക്കളായ മെല്‍വിന്റേയും കെസിയയുടേയും ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളുടെ കഥ പറയുന്ന ഇംഗ്ലീഷ് ഫാന്റസി നോവല്‍ കെസിയയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു.
സിവില്‍ എന്‍ജിനീയറായ മിഥുന്‍ എസ് കുമാര്‍ രചിച്ച പുസ്തകം പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നടനും നാടകകൃത്തും ഗാനരചയിതാവുമായ പ്രൊഫ. ജി ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നിങ്ങള്‍ കാണുന്നതിലും അപ്പുറം നിങ്ങള്‍ സങ്കല്‍പ്പിക്കാത്ത ഒരു സത്യമുണ്ട് എന്ന ടാഗ് ലൈനോടു കൂടി എത്തിയിരിക്കുന്ന പുസ്തകം വായനക്കാരെ ആകാംക്ഷയുടെ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. അധ്യാപകരായ ജോസ് ഡി സുജീവ്, ജയ അശോക്, ബാങ്ക് ഉദ്യോഗസ്ഥനായ പി എസ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുസ്തകം ഉടന്‍ തന്നെ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയിലൂടെ വായനക്കാര്‍ക്ക് ലഭ്യമാകുന്നതാണ്.