തിരുവനന്തപുരം: ആര്‍.എസ്.എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ് മുന്‍ സര്‍സംഘചാലക് രജ്ജുഭയ്യായുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍. പ്രശസ്ത ഗ്രന്ഥകാരനായ ഡോ. രതന്‍ ശാരദ ഹിന്ദിയില്‍ രചിച്ച ''പ്രൊഫ. രാജേന്ദ്ര സിംഗ് : ഒരു സഫലജീവിതയാത്ര'' എന്ന ഗ്രന്ഥമാണ് മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ ദക്ഷിണകേരള പ്രാന്ത സംഘചാലക് പ്രൊഫ. എം. എസ്. രമേശന് ആദ്യ കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മലയാള പരിഭാഷ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കുരുക്ഷേത്ര പ്രകാശനാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍.എസ് എസ് ശാഖകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നായാണ് കേരളം അറിയപ്പെടുന്നത്. ബുക്കിന്റെ ഒരു അധ്യായം എങ്ങനെ ശാഖാ സംവിധാനം വീണ്ടും ശക്തിപ്പെടുത്താമെന്നും, എങ്ങനെ കൂടുതല്‍ ആള്‍ക്കാരെ ആര്‍.എസ് എസി ലേക്ക് ആകര്‍ഷിക്കാം എന്നുള്ളതാണ്. കൂടുതല്‍ പ്രവര്‍ത്തകരെ എങ്ങനെ രാഷ്ട്ര പുനര്‍ നിര്‍മ്മിതിക്ക് വാര്‍ത്തെടുക്കാം എന്ന് ഈ അധ്യായം വിശദമായി വിവരിക്കുന്നു. ഒരു പക്ഷെ നൂറാം വാര്‍ഷികത്തില്‍ ഈ ബുക്ക് വിവര്‍ത്തനം ചെയ്ത് പ്രവര്‍ത്തകരിലേക്ക് എത്തിക്കാനുള്ള ഈ ബൃഹത് ശ്രമം എങ്ങനെ സംഘം ഇനിയും എത്താത്ത സ്ഥലങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ്. മുന്‍ സര്‍സംഘ ചാലക് ശാഖകളുടെ പ്രഭാവ പൂര്‍ണമായ നടത്തിപ്പിനായി 5 സൂക്തങ്ങള്‍ പലപ്പോഴും വിവരിക്കുമായിരുന്നു.

നിലവില്‍ ഭാരതത്തിനെതിരെ അമേരിക്ക പ്രഖ്യാപിച്ച തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, പുസ്തകം രജ്ജു ഭയ്യായുടെ കാഴ്ചപ്പാട് വിശദമാക്കുന്നു. ലോകത്ത് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കാലുകുത്താന്‍ സാധിച്ച രാജ്യങ്ങളിലെല്ലാം ആ രാജ്യങ്ങളിലെ സമ്പത്ത് വ്യവസ്ഥയിലും രാജ നൈതിക കാര്യങ്ങളിലും അനാവശ്യമായി കൈകടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു ഒരു വിദേശ കമ്പനിയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഭാരതത്തിന്റെ കമ്പോളത്തില്‍ വേര് ഉറപ്പിക്കാന്‍ വഴിയൊരുക്കില്ലെന്ന് നമ്മുടെ നാട്ടിലെ വ്യവസായികള്‍ നിശ്ചയിക്കണം. അതിനായി ഗുണത്തിലും വിലയിലും നിലവാരം പുലര്‍ത്താന്‍ അവര്‍ക്ക് കഴിയണം ഈ നാട്ടിലെ ജനങ്ങള്‍ നിശ്ചയമായും അവരോടൊപ്പം നില്‍ക്കാനും തയ്യാറാകണം.

അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മയില്‍ നിന്നുയര്‍ന്നു ദേശീയ താല്പര്യ മുന്‍നിര്‍ത്തി വിപരീത ചിന്താധാരക്കാരായ രാജനീതിക സംഘടനകളും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ നിസംഗതയും കക്ഷി രാഷ്ട്രീയത്തില്‍ നിന്നകന്നു നില്‍ക്കുന്ന സ്വഭാവവും എല്ലാവര്‍ക്കും അനുകരിക്കാവുന്ന മാതൃകയായിരുന്നു. പല ബിജെപി പ്രവര്‍ത്തകരും ടിക്കറ്റ് കിട്ടാന്‍ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടപ്പോഴും അദ്ദേഹം അതില്‍ ഇടപെടാതെ പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ആദ്യമായി മായാവതിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പിന്തുണ നല്‍കണമെന്ന് അഭിപ്രായം വന്നപ്പോള്‍ മുതിര്‍ന്ന പല നേതാക്കളും അതിനോട് യോജിക്കാന്‍ തയ്യാറായിരുന്നില്ല.

അവരുടെ പല പ്രസ്താവനങ്ങളും മറ്റുള്ളവരില്‍ വ്യാപകമായ എതിര്‍പ്പുളവാക്കിയിരുന്നു. എന്നാല്‍ നല്‍കിയ മാര്‍ഗ്ഗദര്‍ശനം മറ്റൊന്നായിരുന്നു. നാം ഹിന്ദുത്വത്തിന്റെ കാര്യം പറയുമ്പോള്‍ ദളിത് വിഭാഗത്തിനും, വളരെയധികം പിന്തള്ളപ്പെട്ട മറ്റു വിഭാഗത്തിനും മുന്‍ഗണന കൊടുക്കേണ്ടത് ആവശ്യമാണ്. ഇക്കാരണത്താല്‍ നാം അവര്‍ക്ക് പിന്തുണ കൊടുക്കണമെന്ന് രഞ്ജു ഭയ്യാ നിര്‍ദേശിച്ചു. പിന്നീട് അതിന് ഫലവുമുണ്ടായി.

അതുപോലെ അദ്ദേഹം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘകാര്യകര്‍ത്താക്കള്‍ക്ക് ചോദ്യം ചോദിക്കാനും വ്യത്യസ്ത അഭിപ്രായം പറയാനും പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അവരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് രജ്ജു ഭൈയ്യായുടെ യാത്രാ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇപ്പോഴത്തെ സര്‍സംഘ ചാലക് മോഹന്‍ ഭാഗവതായിരുന്നു. രജ്ജു ഭയ്യായുടെ ഒപ്പമുണ്ടായിരുന്ന കാലയളവിലെ തന്റെ അനുഭവങ്ങളെയും മോഹന്‍ ഭാഗവത് വിശദമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

വിദേശത്തേക്ക് പോകുന്ന ആദ്യ സര്‍സംഘ ചാലക് എന്നുള്ള ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന മൂന്ന് സര്‍സംഘ ചാലകരും വിദേശ യാത്ര നടത്തിയിരുന്നില്ല. തങ്ങളുടെ ഉപജീവനത്തിനായി വിദേശത്ത് ജീവിക്കുന്ന ഭാരതീയരുടെ സഹായത്തിനായി 1946-47 കാലഘട്ടങ്ങളില്‍ പല സംഘടനകളും ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നു തുടങ്ങിയിരുന്നു. രജ്ജു ഭയ്യാ ഏകദേശം 40 ഓളം രാജ്യങ്ങളില്‍ സംഘപ്രേരണയാല്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുകയുണ്ടായി.

ജപ്പാനിലേക്കുള്ള അദ്ദേഹത്തിന്റെ അവസാനത്തെ വിദേശയാത്ര ഹിന്ദു സംസ്‌കാരത്തിന്റെയും ബുദ്ധ മതത്തിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. ലോകത്തിന്റെ മാറിവരുന്ന പരിതസ്ഥിതിയില്‍ ഹിന്ദു ബുദ്ധ വിഭാഗങ്ങളുടെ സഹകരണം കേവലം ഭാരതത്തിനു മാത്രമല്ല ജപ്പാനും മുഴുവന്‍ വിശ്വത്തിനും ഗുണകരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാറി വരുന്ന ലോക ക്രമത്തില്‍ ഭാരതത്തിന് വഹിക്കേണ്ടതായ പങ്കിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്ന ചൂണ്ടു പലകയായി ഈ പുസ്തകത്തെ കാണാവുന്നതാണ്.