- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറവിയില്‍ കുഴിച്ചുമൂടിയ ഒരു പുസ്തകം; 'ബോംബ് ഒളിപ്പിച്ചുവച്ച നോവല്‍, മുകുന്ദന്റെ മാസ്റ്റര്‍ പീസ്'; ജോണി പ്ലാത്തോട്ടത്തിന്റെ നോവല്‍ പരിചയപ്പെടാം
മറവിയില്‍ കുഴിച്ചുമൂടിയ ഒരു പുസ്തകം; 'ബോംബ് ഒളിപ്പിച്ചുവച്ച നോവല്‍, മുകുന്ദന്റെ മാസ്റ്റര്‍ പീസ്'; ജോണി പ്ലാത്തോട്ടത്തിന്റെ പുസ്തകം പരിചയപ്പെടാം
'കേശവന്റെ വിലാപങ്ങള്‍' എന്ന നോവല്‍ ഇതാ പുനര്‍ജനിച്ചിരിക്കുന്നു! പുതിയൊരു പ്രതിച്ഛായയോടെ. എം. മുകുന്ദന്റെ ഈ നോവല്‍ പ്രസിദ്ധീകരിച്ച കാലത്ത് നിരൂപകരുടെയോ നല്ല വായനക്കാരുടെയോ പോലും ശ്രദ്ധയില്‍പ്പെടാതിരുന്ന, അവര്‍ക്കു കണ്ടെത്താന്‍ കഴിയാ തിരുന്ന എത്രയോ കാര്യങ്ങളാണ് 'ബോംബ് ഒളിപ്പിച്ചുവച്ച നോവല്‍, മുകുന്ദന്റെ മാസ്റ്റര്‍ പീസ്' എന്ന, തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ, ജോണി പ്ലാത്തോട്ടം എന്ന നിരൂപകനും നോവലിസ്റ്റുമായ എഴുത്തുകാരന്‍ കണ്ടെടുത്തിട്ടുള്ളത്.
പ്രസിദ്ധ ഇറ്റാലിയന്‍ മാക്സിസ്റ്റ് ചിന്തകനായ ഗ്രാംഷിയുടെ ലെവലിലുള്ള ഒരു രാഷ്ട്രീയ നോവലിസ്റ്റായിട്ടാണ് മുകുന്ദനെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ മാതൃകകളില്ലാതെ എഴുതപ്പെട്ട 'കേശവന്റെ വിലാപങ്ങള്‍' എന്ന വ്യത്യസ്തമായ രാഷ്ട്രീയ നോവലിനെ ഇവിടുത്തെ വായനക്കാരും ബുദ്ധിജീവികളും- മുകുന്ദന്റെ നല്ല വായ നക്കാര്‍ പോലും- തിരിച്ചറിയാത്തതിന്റെ കാരണം ജോണി പ്ലാത്തോട്ടം പറയുന്നതിങ്ങനെയാണ്.
എഴുത്തുകാരന്‍ ഭാവുകത്വപരമായ, ലാവണ്യാത്മകമായ ഒരു കുതിച്ചുയരല്‍ നടത്തുമ്പോഴേ ഒരു മാസ്റ്റര്‍പീസ് സൃഷ്ടി ഉണ്ടാകുകയുള്ളു. ഇവിടെ മുകുന്ദന്‍ ഭാവുകത്വപരമായ ഒരുന്നത ലെവലിലേയ്ക്കുയര്‍ന്നപ്പോഴാണ് 'കേശവന്റെ വിലാപങ്ങള്‍' ഉണ്ടായത്. എന്നാല്‍, വായന ക്കാരും ഭാവുകത്വപരമായ ഒരു ഔന്നത്യം പ്രാപിച്ചാലേ അവര്‍ക്ക് ഒരു മാസ്റ്റര്‍പീസിനെ, ക്ലാസിക് കൃതിയെ ഉള്‍ക്കൊള്ളാനാകൂ. മുകുന്ദന്റെ കൂടുതല്‍ വായനക്കാരും ആ ലെവലിലേക്കുയര്‍ന്നി ല്ല 'മയ്യഴിപ്പുഴയില്‍ നിന്ന് കരയകയറാത്ത മുകുന്ദന്റെ വായനക്കാര്‍' എന്നാണ് നിരൂപണ കൃതി യില്‍ ജോണി പ്ലാത്തോട്ടം പ്രയോഗിച്ചിട്ടുള്ളത്.
'കേശവന്റെ വിലാപങ്ങളുടെ' ക്രാഫ്റ്റിനെക്കുറിച്ചോ, ത്രീഡയമന്‍ഷന്‍ ഇഫക്ടുണ്ടാക്കു ന്ന, 'നോവലിനുള്ളില്‍ മറ്റൊരു നോവല്‍' എന്ന രചനാസങ്കേതത്തെക്കുറിച്ചോ, മുകുന്ദന്‍ ഇത്രയേ വരു എന്ന അപമതിപ്പോടെയല്ലാതെ ആരുംതന്നെ ഇതുവരെ ആഴമുള്ള നിരീക്ഷണ ങ്ങള്‍ നടത്തിയിരുന്നില്ല.
നമ്മുടെ സമൂഹം കൂട്ടമറവിക്കു വിധേയമാക്കിയ ഈ ക്ലാസിക് കൃതിയെ വായനക്കാര്‍ വീണ്ടും കൈയിലെടുക്കുമെന്നും യഥാര്‍ത്ഥത്തിലുള്ള വിലയിരുത്തല്‍ വരാനിരിക്കുന്നതേയു ള്ളുവെന്നും ജോണി പ്ലാത്തോട്ടത്തിന്റെ ഈ നിരൂപണഗ്രന്ഥം വായിക്കുമ്പോള്‍ നമുക്കും തോന്നിപ്പോകും.
'കേശവന്റെ വിലാപങ്ങളി'ലെ ഭാഷയുടെ ഇരുതലമൂര്‍ച്ചയും ധ്വനിയും പ്രതിധ്വനിയുമു ണ്ടാക്കുന്ന അര്‍ത്ഥവിസ്മയങ്ങളും നമ്മുടെയാള്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല എന്നത് ഒരു വശം മാത്രം. അതോടൊപ്പം മുകുന്ദന്‍ എന്ന ഏറ്റവും ബുദ്ധിശാലിയായ മലയാള എഴുത്തുകാരന്‍ ഈ നോവലിനുള്ളില്‍, ബോംബുപോലെ ഫോടനാത്മകമായ പല നിഗൂഢസൂചനകളും 'ഒളിപ്പിച്ചു വച്ചിട്ടുള്ളത്' അത്രവേഗം ആര്‍ക്കും കണ്ടെടുക്കാന്‍ കഴിയുന്നതല്ല. ഒ.വി. വിജയന്റെ ധര്‍മ്മപുരാണത്തിന്റെ എതിര്‍ധ്രുവത്തിലാണ് ഈ നോവലിന്റെ ഭാഷയും പ്രമേയവും നില്ക്കു ന്നത്, എന്നും ജോണി പ്ലാത്തോട്ടം നിഗമനം നടത്തുന്നുണ്ട്.
കേവലം 80 പേജുള്ള തന്റെ പുതിയ രചനയിലൂടെ ജോണി മുകുന്ദന്റെ പിടിതരാത്ത, എളുപ്പത്തില്‍ വഴങ്ങാത്ത ഈ വിശിഷ്ടനോവല്‍ വീണ്ടും വായിക്കാന്‍ മലയാളി വായനക്കാരെ ഉത്തേജിതരാക്കുന്നു. 'കേശവന്റെ വിലാപങ്ങ'ളുടെ നേര്‍വായനയ്ക്കുള്ള ഒരു വിശേഷപ്പെട്ട കൈപ്പുസ്തകമാണ് 'ബോംബ് ഒളിപ്പിച്ചുവച്ച നോവല്‍' എന്ന ഈ നിരൂപണഗ്രന്ഥം.
കണ്ണൂരുള്ള ബ്ലൂഇന്‍ങ്ക് ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 130 രൂപ. 9446203858 എന്ന നമ്പരില്‍ വിളിച്ചാലും ഈ പുസ്തകം നിങ്ങള്‍ക്കു കിട്ടും.