- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തമായ ജീവിതം നയിക്കാൻ സാഹായിക്കുന്ന മഹത്തരമായ ഒരു ഭാരതീയ ശാസ്ത്രം അതീവലളിതമായി വിശദീകരിക്കുന്ന പുസ്തകം; ശാന്തിപ്രസാദിന്റെ കുണ്ഡലിനീയോഗം ബോധസംപൂർണ്ണമായ ജീവനം പ്രകാശനം ചെയ്തു
തിരുവനന്തപുരം: സി.പി. ശാന്തിപ്രസാദിന്റെ കുണ്ഡലിനീയോഗം ബോധസംപൂർണ്ണമായ ജീവനം പ്രകാശനം ചെയ്തു. കുണ്ഡലിനിയോഗശാസ്ത്രത്തെക്കുറിച്ചുള്ള സമഗ്രമായ പുസ്തകമാണ് സി.പി.ശാന്തിപ്രസാദ് രചിച്ച കുണ്ഡലിനിയോഗം ബോധസംപൂർണ്ണമായ ജീവനം എന്ന് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ പറഞ്ഞു.
മാതൃഭൂമി പ്രസിദ്ധീകരിച്ച കുണ്ഡലിനീയോഗം ബോധസംപൂർണ്ണമായ ജീവനം എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തമായ ജീവിതം നയിക്കാൻ സാഹായിക്കുന്ന മഹത്തരമായ ഒരു ഭാരതീയ ശാസ്ത്രം അതീവലളിതമായാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഡോ.ജോർജ് ഓണക്കൂർ നിരീക്ഷിച്ചു.
ഹെഗലിനെപ്പോലെയുള്ള തത്വചിന്തകരെ സ്വാധീനിച്ച കപിലന്റെ സാംഖ്യാശാസ്ത്രത്തെ യോഗശാസ്ത്രവുമായി യുക്തിഭദ്രമായി ഇണക്കിച്ചേർത്ത അപൂർവ്വ ഗ്രന്ഥമാണ് ശാന്തിപ്രസാദിന്റെ രചനയെന്ന് ഡോ. കെ. മഹേശ്വരൻ നായർ പ്രസ്താവിച്ചു. ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ശ്രീ ബാലാ കെ. മേനോൻ, അഡ്വക്കേറ്റ് എസ്.ഡി. അജിത്, കനകരാഘവൻ എന്നിവർ സംസാരിച്ചു.