- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ആസ്വാദന വീഡിയോകളും അവതാരികകളുടെ ഓഡിയോയും കണ്ടും കേട്ടും പുസ്തകത്തെ ഒരു പുത്തൻ വായനാനുഭവമാക്കാം; സുനിൽ വെഞ്ഞാറമൂടിന്റെ ഓക്‌സിജൻ കവിതാ സമാഹാരം വേറിട്ടത് തന്നെ; ബഹുമതികൾ മലയാളിയെ തേടിയെത്തുമ്പോൾ
തിരുവനന്തപുരം: സുനിൽ വെഞ്ഞാറമൂടിന്റെ ഓക്‌സിജൻ കവിതാ സമാഹാരം ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. ഗ്രാന്റ്മാസ്റ്റർ ബഹുമതിയും കരസ്ഥമാക്കി.
ഒട്ടേറെ പുതുമകളോടെ പ്രസിദ്ധീകരിച്ച 54 കവിതകളുടെ സമാഹാരത്തിൽ അതാത് പേജുകളിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ പ്രശസ്തരുടെ ആസ്വാദനവീഡിയോകളും അവതാരികകളുടെ ഓഡിയോയും കണ്ടും കേട്ടും പുസ്തകത്തെ ഒരു പുത്തൻ വായനാനുഭവമാക്കി മാറ്റാം എന്നതിനാണ് സുനിൽ വെഞ്ഞാറമൂട് ഈ റെക്കോർഡ് നേട്ടത്തിന് അർഹനായത്. ആസ്വാദനവീഡിയോകളിൽ പ്രമുഖരുടെ സാന്നിധ്യവും ഉണ്ട്.
നല്ല നാളേകളെ സ്വപ്നം കാണുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കവിതകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാണെന്ന് നിരൂപകരും വിലയിരുത്തുന്നു. കോവിഡാനന്തര ലോകത്തിന്റെ ശുഭപ്രതീക്ഷയുടെ പൊൻകിരണങ്ങൾ വാക്കുകളിൽ ആവാഹിക്കുന്ന ഈ കവിതകൾ നമ്മുടെ സാംസ്‌കാരിക ലോകത്തിന് വലിയൊരു മുതൽക്കൂട്ടാണെന്നാണ് വിലയിരുത്തൽ. എഴുത്തുകാരന്റെ ആദ്യ കവിതാസമാഹാരമെന്ന നിലക്കും ഏറെ സവിശേഷതകളുള്ളതാണ് ഓക്‌സിജൻ. 54 കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓക്‌സിജൻ കവിതാ സമാഹാരത്തിലെ അണുരൂപം എന്ന കവിത പിന്നണി ഗായകൻ കൃഷ്ണചന്ദ്രൻ സംഗീതം നിർവ്വഹിച്ച് മകൾ അമൃതവർഷിണി യോടൊപ്പം ആലപിച്ച ഗാനം ഏറെ ശ്രദ്ധയായിരുന്നു. സാങ്കേതിക വിദ്യയുടെ പുതുമകൾ പ്രയോജനപ്പെടുത്തി പുസ്തകത്തിലെ 54 കവിതകൾക്കും 54 ൽപ്പരം പ്രശസ്തരുടെ ആസ്വാദനവീഡിയോകൾ കൂടി ചേർത്താണ് പുസ്തകം പുറത്തിറങ്ങിയത്.
അതാത് കവിതാ പേജുകളിലുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ യൂടൂബിലൂടെ ആസ്വാദനവീഡിയോകൾ കാണാനും ഡോ.ജോർജ്ജ് ഓണക്കൂറിന്റേയും കെ.ജയകുമാർ ഐ.എ.എസിന്റേയും അവതാരികകൾ പ്രതിഭാധനരായ കൃഷ്ണചന്ദ്രന്റേയും ബന്ന ചേന്ദമംഗലൂരിന്റേയും മനോഹരമായ ശബ്ദത്തിൽ കേൾക്കാനും കഴിയുംവിധമാണ് പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.രാജേഷ് ചാലോടിന്റെ അർത്ഥവത്തായ കവർ ഡിസൈനും ഓക്‌സിജൻ കവിതാ സമാഹാരത്തിന്റെ പ്രത്യേകതയാണ്.
വീഡിയോകളിൽ ഓരോ കവിതകൾക്കുമുള്ള ആസ്വാദനവുമായി വരുന്ന പ്രമുഖരും പ്രശസ്തരുമായവരിൽ പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി ,പൈതൃകരത്നം ഡോ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി,വയലാർ ശരത്ചന്ദ്രവർമ്മ,പി.ആർ നാഥൻ,എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,സംവിധായകൻ ശ്യാമപ്രസാദ്,കൃഷ്ണ പൂജപ്പുര,ഊർമ്മിളാ ഉണ്ണി, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സത്യൻ കോമല്ലൂർ, റ്റി.പി ശാസ്തമംഗലം, കുരീപ്പുഴ ശ്രീകുമാർ , സബ് ഇൻസ്‌പെക്ടർ ആനി ശിവ, നടൻ ഇബ്രാഹിം കുട്ടി,ശരത് ദാസ് ,മോചിത ,ഗിരീഷ് പുലിയൂർ,ഡോ:ജാസീ ഗിഫ്റ്റ്, ലൗലി ജനാർദ്ദനൻ ,വിജയരാജമല്ലിക,ജി.ശ്രീറാം,ഡോ: ഷാജു, ഡോ: സി.രാവുണ്ണി. ഡോ : അമാനുല്ല വടക്കാങ്ങര ,ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ്,നോബി,ഡോ. രാജാവാര്യർ, മണമ്പൂർ രാജൻബാബു,സലിൻ മാങ്കുഴി,ബി.കെ ഹരി നാരായണൻ ,സന്തോഷ് വർമ്മ,കെ.സുദർശൻ ,നിസാർ സെയ്ദ്, അവനി,പ്രൊഫ: അയിലം ഉണ്ണിക്കൃഷ്ണൻ ,മണികണ്ഠൻ തോന്നയ്ക്കൽ, കുക്കു പരമേശ്വരൻ , സീമാ ജി നായർ തുടങ്ങിയവരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ