- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മുല്ലപ്പെരിയാര്‍ പൂങ്കാവനം, ഒരു പറുദീസ..
ബാബു തോമസ് കേരളവും തമിഴ്‌നാടും തമ്മിലുള്ള ഒരു നൂറ്റാണ്ട് നീണ്ട ശീതസമരം ഒത്തുതീര്‍ന്നതിന്റെ പത്താം വര്‍ഷത്തിലാണ്. പണ്ട് വെള്ളത്തില്‍ മുങ്ങിക്കിടന്ന മുല്ലപ്പെരിയാര്‍ വനമേഖലയിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലം ലോകം മുഴുവന്‍ ഉള്ള പൂമരങ്ങളാലും പുഷ്പലതകളാലുംകേരളാ സര്‍ക്കാര്‍ ഒരു പൂങ്കാവനം സൃഷ്ടിച്ച് ലോകത്തിന് സമര്‍പ്പിച്ചത്. അപകടത്തിലായ മുല്ലപ്പെരിയാര്‍ ഡാം പരിഷ്‌കരിക്കുന്നതിന് ഭാവനാപൂര്‍ണമായ ഭരണ നൈപുണ്യവും ദീര്ഘവീക്ഷണമുള്ളധീരന്മാരുമായ രണ്ട് മുഖ്യമന്ത്രിമാര്‍ ഒരേ മനസ്സോടെ ചിന്തിച്ചപ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. കേരളാ മുഖ്യമന്ത്രിയുംതമിഴ്നാട് മുഖ്യമന്ത്രി സ്റ്റാമിന്‍കരുണും ഒരുമിച്ചുള്ള നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി […]
ബാബു തോമസ്
കേരളവും തമിഴ്‌നാടും തമ്മിലുള്ള ഒരു നൂറ്റാണ്ട് നീണ്ട ശീതസമരം ഒത്തുതീര്‍ന്നതിന്റെ പത്താം വര്‍ഷത്തിലാണ്. പണ്ട് വെള്ളത്തില്‍ മുങ്ങിക്കിടന്ന മുല്ലപ്പെരിയാര്‍ വനമേഖലയിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലം ലോകം മുഴുവന്‍ ഉള്ള പൂമരങ്ങളാലും പുഷ്പലതകളാലും
കേരളാ സര്‍ക്കാര്‍ ഒരു പൂങ്കാവനം സൃഷ്ടിച്ച് ലോകത്തിന് സമര്‍പ്പിച്ചത്.
അപകടത്തിലായ മുല്ലപ്പെരിയാര്‍ ഡാം പരിഷ്‌കരിക്കുന്നതിന് ഭാവനാപൂര്‍ണമായ ഭരണ നൈപുണ്യവും ദീര്‍ഘവീക്ഷണമുള്ള
ധീരന്മാരുമായ രണ്ട് മുഖ്യമന്ത്രിമാര്‍ ഒരേ മനസ്സോടെ ചിന്തിച്ചപ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. കേരളാ മുഖ്യമന്ത്രിയും
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാമിന്‍കരുണും ഒരുമിച്ചുള്ള നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന രണ്ട് കൂടിക്കാഴ്ച സത്യത്തില്‍ രണ്ട് സംസ്ഥാനങ്ങളുടേയും തലവര മാറ്റുകയാണ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തി കേരളത്തിന് രക്ഷയായി.
മുല്ലപ്പെരിയാര്‍ മേഖലയില്‍ ജീവിക്കുന്ന സി.പി.റോയി സമര്‍പ്പിച്ച ടണല്‍ പദ്ധതി ലോകപ്രസിദ്ധ സാങ്കേതിക വിദഗ്ധരുടെ വിവിധ സമിതികള്‍ ക്ക് പഠിക്കാന്‍ നല്‍കുകയാണ് ആദ്യം ചെയ്തത് അങ്ങനെയിരിക്കെയാണ് ഗിരിവാസ്സന്‍ എന്ന ലേഖകന്‍ ഈ വിഷയത്തില്‍ എഴുതിയ ഭാവനാ ലേഖനം മുഖ്യമന്ത്രിയുടെ കൈകളില്‍ എത്തുന്നത്. പിന്നീട് ആ ലേഖനത്തിന്റെ ചുവടുപിടിച്ച് കാര്യങ്ങള്‍ അതിവേഗം മുന്നോട്ട് പോയി ഈ നിര്‍മ്മാണ പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി ആ ലേഖകന്‍ എഴുതി വച്ചു.
തമിഴ്‌നാടിന് ആയിരം തടാകോദ്യാനങ്ങള്‍ എന്ന പദ്ധതിയായിരുന്നു അത്. ആ പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഉണ്ടായ അത്ഭുതം എന്താണെന്നറിയണ്ടേ. മൊട്ടക്കുന്നും തണല്‍ മരങ്ങളും ഉള്ള അഞ്ച് കിലോമീറ്ററോളം വലുപ്പമുള്ള ഉദ്യാനവും അതിന് നടുവിലായി ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന നാല് ആര്‍ച്ചുകള്‍ ചേര്‍ത്ത് വച്ച രൂപത്തിലുള്ള എഴുനൂറ് മീറ്റര്‍ നീളവും നാനൂറ് മീറ്റര്‍ വിതിയുമുള്ള ആയിരം തടാകങ്ങളാലും പൂന്തോട്ടങ്ങളാലും തമിഴ്‌നാട് ഒരു പൂങ്കാവനമായി മാറി.
ഇതിലെ ടെക്‌നോളജിയുടെ ഏറ്റവും ഗുണം ലഭിച്ചത് തമിഴ്‌നാട്ടിലെ ഓരോ ഗ്രാമത്തിനുമാണ് എപ്പോഴും നിറഞ്ഞൊഴുകുന്ന പ്രിഫ്വീധമനി
എന്ന് പേരിട്ട കൈത്തോടുകളായിരുന്നു ആ അത്ഭുതം. തടകാങ്ങളിലെ വെള്ളത്തിന്റെ സമ്മര്‍ദ്ദത്താല്‍ സ്വയം ശാന്തമായൊഴുകുന്ന ഈ കുഞ്ഞരുവികള്‍. ലോകം മുഴുവന്‍ വേണ്ട ഭക്ഷണ ആവശ്യം നിറവേറ്റാന്‍ പോന്ന കാര്‍ഷിക സമൃദ്ധിയാണ് തമിഴ്‌നാടിന് നല്‍കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നാല്പത് അടി ഉയരത്തിലധികം വരുന്ന ജലം ടണലിലൂടെ ഒഴുകി. തമിഴ് നാട്ടിലെ ഈ ആയിരം തടാകങ്ങളെ ഒരേ ജല നിരപ്പില്‍ നിര്‍ത്തുന്നത് മറ്റൊരു വിസ്മയമായി. അങ്ങനെയാണ് ലോക ടൂറിസത്തിന്റെ തലസ്ഥാനം എന്ന പേര് കേരളവും തമിഴ്‌നാടും ഒരുപോലെ പങ്കിട്ടത്. ഇന്നിപ്പോള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയിലെ എയര്‍പോര്‍ട്ടിലേക്ക്
ചെറു വിമാനങ്ങളുടെ കോണ്‍വോയ് സര്‍വ്വീസാണ് നടക്കുന്നത് രണ്ട് സംസ്ഥനങ്ങളുടേയും ഖജനാവ് ടൂറിസം കൊണ്ട് നിറയാനാരംഭിച്ചിരിക്കുന്നു.
ലോകാത്ഭുതങ്ങളുടെ പട്ടികയിലേക്ക് ഈ മനുഷ്യ നിര്‍മ്മിതി ഇടം പിടിച്ചിരിക്കുന്നു. ഇന്ന് മലയാളിക്ക് മഴക്കാലം ഒരു ഭീതിയുടെ കാലമല്ല. ഒരു നൂറ്റാണ്ട് മുല്ലപ്പെരിയാര്‍ എന്ന് കേട്ട് ഞെട്ടിത്തെറിച്ച മലയാളികളുടെ കാലം കഴിഞ്ഞു. മുല്ലപ്പെരിയാര്‍ ഇന്ന് മൈസൂര്‍ വൃന്ദാവനത്തിനും കാശ്മിരിനും ഒപ്പം നില്‍ക്കുന്ന മനുഷ്യരുടെ മന്ത്രത്തില്‍ വിരിഞ്ഞ പറുദീസയാണ്. ധാരാളം മൊട്ടക്കുന്നുകളുടെ ഇടയിലെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന വാട്ടര്‍ കോട്ടേജുകളാലും മത്സ്യസമ്പത്തിനാലും നിറഞ്ഞ അസ്സലൊരു പൂങ്കാവനമായി മുല്ലപ്പെരിയാര്‍ മേഖല.
കേരളം വീണ്ടും മാവേലി നാടായി മാവേലി മന്നന്റെ, ദൈവത്തിന്റെ സ്വന്തം നാട് 2024 മെയ് 28ന് കൊച്ചിയിലെ വെള്ളക്കെട്ടില്‍ കിടന്ന്
വേദ ഗിരിവാസ്സന്‍ കണ്ട സ്വപ്‌നം
മുല്ലപ്പെരിയാര്‍ വൃന്ദാവനം
(ഭാവനാ ലേഖനം)