- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ ഫേസ്‌ബുക്കിലൂടെ ആത്മഹത്യ ചെയ്തപ്പോൾ അവൾ ശ്രദ്ധ പിടിക്കാൻ ചെയ്യുന്നതാണെന്ന് പറഞ്ഞ് അമ്മ ചിരിച്ച് കൊണ്ടിരുന്നു; 14 കാരിയുടെ മരണം അമേരിക്കയിൽ ചർച്ചയാകുമ്പോൾ
ആത്മഹത്യ ചെയ്ത് അത് ഫേസ്‌ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിക്കുകയെന്നത് ഇന്ന് ലോകമാകമാനമുള്ള ചില കൗമാരക്കാരുടെ ഞെട്ടിപ്പിക്കുന്ന രീതിയായി മാറിയിരിക്കുകയാണല്ലോ. ഇത്തരത്തിൽ അമേരിക്കയിലെ മിയാമിയിൽ 14കാരിയായ നാകിയ വെനന്റ് ജനുവരിയിൽ ആത്മഹത്യ ചെയ്യുമ്പോൾ അവളുടെ അമ്മയായ ഗിന കേസ് അത് തടയാൻ ഒന്നും ചെയ്യാതെ ഇരുന്നുവെന്ന ആരോപണം ശക്തമായി. മകൾ ഫേസ്‌ബുക്കിലൂടെ ആത്മഹത്യ ചെയ്യുമ്പോൾ അവളത് ശ്രദ്ധ പിടിക്കാൻ വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുകയാണെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുയായിരുന്നു ഈ അമ്മയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഈ കൗമാരക്കാരിയുടെ മരണത്തെ തുടർന്ന് അമേരിക്കയിൽ വൻ വിവാദവും ചർച്ചകളുമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. മകൾ മരിക്കുമ്പോൾ അമ്മ ഇത്തരത്തിലാണ് പ്രതികരിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് ചൈൽഡ് സർവീസ് ഡിപ്പാർട്ട്മെന്റാണ്. നിശിതമായ ഭാഷയിലാണ് ദി ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ചൈൽഡ് ആൻഡ് ഫാമിലീസ് ഗിനയെ വിമർശിച്ചിരിക്കുന്നത്. മകൾ ആത്മഹത്യ ചെയ്യുന്നതു
ആത്മഹത്യ ചെയ്ത് അത് ഫേസ്‌ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിക്കുകയെന്നത് ഇന്ന് ലോകമാകമാനമുള്ള ചില കൗമാരക്കാരുടെ ഞെട്ടിപ്പിക്കുന്ന രീതിയായി മാറിയിരിക്കുകയാണല്ലോ. ഇത്തരത്തിൽ അമേരിക്കയിലെ മിയാമിയിൽ 14കാരിയായ നാകിയ വെനന്റ് ജനുവരിയിൽ ആത്മഹത്യ ചെയ്യുമ്പോൾ അവളുടെ അമ്മയായ ഗിന കേസ് അത് തടയാൻ ഒന്നും ചെയ്യാതെ ഇരുന്നുവെന്ന ആരോപണം ശക്തമായി. മകൾ ഫേസ്‌ബുക്കിലൂടെ ആത്മഹത്യ ചെയ്യുമ്പോൾ അവളത് ശ്രദ്ധ പിടിക്കാൻ വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുകയാണെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുയായിരുന്നു ഈ അമ്മയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഈ കൗമാരക്കാരിയുടെ മരണത്തെ തുടർന്ന് അമേരിക്കയിൽ വൻ വിവാദവും ചർച്ചകളുമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്.
മകൾ മരിക്കുമ്പോൾ അമ്മ ഇത്തരത്തിലാണ് പ്രതികരിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് ചൈൽഡ് സർവീസ് ഡിപ്പാർട്ട്മെന്റാണ്. നിശിതമായ ഭാഷയിലാണ് ദി ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ചൈൽഡ് ആൻഡ് ഫാമിലീസ് ഗിനയെ വിമർശിച്ചിരിക്കുന്നത്. മകൾ ആത്മഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയ കണ്ടിട്ടും ഗിനയ്ക്ക് കുലുക്കമൊന്നുമുണ്ടായില്ലെന്നാണ് ഡിപ്പാർട്ട്മെന്റ് ആരോപിക്കുന്നത്. അമ്മയും മകളും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും അമ്മയിൽ നിന്നുമുള്ള ശാരീരികോപദ്രവം ഭയന്നാണ് മകൾ വേറിട്ട് താമസിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
എന്നാൽ തന്റെ മകൾ മരിക്കുന്നത് കണ്ട് താൻ ചിരിച്ചെന്നും ഇത്തരത്തിൽ പ്രതികരിച്ചുവെന്നുമുള്ള ആരോപണത്തെ ശക്തമായി നിഷേധിക്കുകയാണ് ഗിന ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്യുമ്പോൾ നാകിയ ഒരു വളർത്ത് കുടുംബത്തിലാണ് കഴിഞ്ഞിരുന്നത്. ബാത്ത്റൂമിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങി മരിക്കുകയായിരുന്നു ഈ കൗമാരക്കാരി. ഗിന അലെക്സിസ് എന്ന യൂസർനെയിമിലാണ് അമ്മ മകളുടെ സ്റ്റാറ്റസിനെ പരിഹസിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ കമന്റിട്ടത്. അമ്മയുടെ ഉപദ്രവം പേടിച്ച് 2009 മുതൽ അവരിൽ നിന്നും വേറിട്ട് കഴിയാൻ നിർബന്ധിതയായ നെകിയയുടെ പിന്നീടുള്ള തന്റെ ജീവിതം ബന്ധുവീടുകളിലും മറ്റും അനിശ്ചിതമായി തള്ളിനീക്കുകയായിരുന്നു.
അതവളുടെ മനസിനെ വേദനിപ്പിച്ചുവെന്നും സൂചനയുണ്ട്. അമ്മയിൽ നിന്നും നീക്കം ചെയ്യപ്പെട്ട പെൺകുട്ടി തന്റെ എട്ടാമത്തെ വയസിനോടടുപ്പിച്ച് 28 മാസങ്ങൾ ഫോസ്റ്റർകെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരിക്കൽ 16 മാസങ്ങൾക്കിടെ അവൾക്ക് 14 വ്യത്യസ്തമായ വീടുകളിൽ മാറി മാറി ത്താമസിക്കേണ്ടിയും വന്നിരുന്നു. ലൈംഗികപരമായ പക്വത പെൺകുട്ടിക്കുണ്ടായിരുന്നില്ലെന്നും ചൈൽഡ് സർവീസ് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തുന്നു. 2010 ൽ പെൺകുട്ടി വീണ്ടും അമ്മയുടെ സംരക്ഷണത്തിൽ എത്തിയിരുന്നു. എന്നാൽ 2014 വരെ മാത്രമേ അത് തുടർന്നുള്ളൂ. തുടർന്ന് അവളുടെ സുരക്ഷ പരിഗണിച്ച സോഷ്യൽ വർക്കർമാർ ഏറ്റെടുക്കുകയായിരുന്നു.
ഒരു വർഷത്തിന് ശേഷം അമ്മ മകളെ തീർത്തും ഉപേക്ഷിക്കുകയും സോഷ്യൽ മീഡിയയിലൂടെ മാത്രം ബന്ധം നിലനിർത്തുകയുമായിരുന്നു. തുടർന്ന് ജനുവരി 22ന് പെൺകുട്ടി ഫേസ്‌ബുക്ക് ലൈവിലൂടെ ജീവനൊടുക്കാൻ തീരുമാനിക്കുകയും അപ്രകാരം ചെയ്യുകയുമായിരുന്നു. നാകിയ വെനന്റിന്റെ ആത്മഹത്യ ഫേസ്‌ബുക്കിലൂട കണ്ട താൻ പൊലീസിനെ വിളിക്കുകയായിരുന്നുവെന്നാണ് അവളുടെ ഒരു സുഹൃത്ത് മിയാമി ഹെറാൾഡ് പത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. മിയാമി ഗാർഡൻസില സബർബിലെ വീട്ടിൽ വച്ചായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ.