- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ മാറ്റിവയ്ക്കുന്നതിനു മുമ്പു തന്നെ മിഥുൻ യാത്രയായി; ശസ്ത്രക്രിയയ്ക്കായി മിഥുനു സ്വരൂപിച്ച പണം 58 പേർക്ക് കൈത്താങ്ങായി
കൊച്ചി:- കരുനാഗപ്പള്ളിയിലെ മിഥുൻ എന്ന കുട്ടിക്ക് കരൾ ശസ്ത്രക്രിയയ്ക്കു വേണ്ടി നാട്ടുകാർ വെറും പത്തു ദിവസം കൊണ്ട് സംഭരിച്ച 2 ലക്ഷത്തോളം രൂപ ഉപകരിച്ചത് 58 പേർക്ക്. കാരണം ശസ്ത്രക്രിയയ്ക്ക് മൂന്നു ദിവസം മുമ്പ് വിധി മിഥുനോട് ക്രൂരത കാട്ടുകയായിരുന്നു. മിഥുനു വേണ്ടി സംഭരിച്ച പണം അർഹിക്കുന്ന രോഗികളുടെ ചികിത്സയ്ക്കു ചിലവഴിക്കണമെന്നായിര
കൊച്ചി:- കരുനാഗപ്പള്ളിയിലെ മിഥുൻ എന്ന കുട്ടിക്ക് കരൾ ശസ്ത്രക്രിയയ്ക്കു വേണ്ടി നാട്ടുകാർ വെറും പത്തു ദിവസം കൊണ്ട് സംഭരിച്ച 2 ലക്ഷത്തോളം രൂപ ഉപകരിച്ചത് 58 പേർക്ക്. കാരണം ശസ്ത്രക്രിയയ്ക്ക് മൂന്നു ദിവസം മുമ്പ് വിധി മിഥുനോട് ക്രൂരത കാട്ടുകയായിരുന്നു. മിഥുനു വേണ്ടി സംഭരിച്ച പണം അർഹിക്കുന്ന രോഗികളുടെ ചികിത്സയ്ക്കു ചിലവഴിക്കണമെന്നായിരുന്നു അതിനു നേത്യത്വം നൽകിയ ഷിബുവും മറ്റു നാട്ടുകാരും തീരുമാനിച്ചത്. അപ്രകാരം അവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 58 പേരുടെ സഹായത്തിനെത്തി.
അതിലൊന്നായിരുന്നു കൊല്ലം ശൂരനാട് കിഷോർ ആനന്ദിന്റേയും ദിവ്യാകുമാരിയുടേയും മൂന്നു വയസ്സുകാരനായ മകൻ സിദ്ധിവിനായക്. സിദ്ധിവിനായകനു 'ക്രൂസോൺ സിൻഡ്രോം' എന്ന ജന്മവൈകല്യമായിരുന്നു . തലയോട്ടിയിലും മുഖത്തിനും വളരെയധികം വൈരൂപ്യം ഉണ്ടാവുന്ന അതിസങ്കീർണ്ണമായ ഒരു ജന്മവൈകല്യമാണ് 'ക്രൂസോൺ സിൻഡ്രോം' എന്ന രോഗാവസ്ഥ. തലയുടെ ആക്യതിയിലുള്ള വ്യതിയാനത്തിനു പുറമേ, കണ്ണുകൾ തമ്മിലുള്ള അകലം കൂടിയിരിക്കുന്നു എന്നതാണ് ഈ രോഗാവസ്ഥയുടെ പ്രത്യേകത. മുഖത്തിനു വളരെയധികം വൈരൂപ്യം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. തലയോട്ടി തുറന്ന് മസ്തിഷ്‌ക്കത്തെ സുരക്ഷിതമായി മാറ്റിപ്പിടിച്ചു കൊണ്ട് അധികമുള്ള അസ്ഥി നീക്കം ചെയത് കണ്ണ് സ്ഥിതി ചെയ്യുന്ന എല്ലുകളെ ശരിയായ സ്ഥാനത്തുകൊണ്ടുവന്ന് ഉറപ്പിക്കുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയ മാത്രമാണ് ഇതിനു പരിഹാരം.
അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് ആൻഡ് ക്രാനിയോ ഫേഷ്യൽ സർജറി വിഭാഗം പ്രൊഫ. ഡോ:പ്രമോദ് സുഭാഷിന്റെ നേത്യത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം സിദ്ധിവിനായകൻ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നു ഡോ:പ്രമോദ് സുഭാഷ് പറഞ്ഞു.