- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമ്പൂട്ടാൻ പഴം കുരുവുൾപ്പെടെ തൊണ്ടയിൽ കുടുങ്ങി; പുറത്തെടുക്കാൻ വീട്ടുകാർക്ക് സാധിച്ചതുമില്ല; ആശുപത്രിയിലെത്തിക്കും മുമ്പേ എട്ടു മാസം പ്രായമുള്ള കുട്ടി മരിച്ചു; പൊന്നു മകളുടെ അപ്രതീക്ഷിത വിയോഗം കേട്ട് നടുങ്ങി സൗദിയിലുള്ള അച്ഛൻ
ചെങ്ങന്നൂർ : റമ്പുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെങ്ങന്നൂരിലെ കല്ലിശ്ശേരി വാലിയിൽ ലിൻസൺ-പ്രെറ്റി ദമ്പതികളുടെ കുഞ്ഞാണ് (ലിയാൽ-8 മാസം) ദാരുണമായി മരിച്ചത്. റമ്പൂട്ടാൻ പഴം കുഞ്ഞ് അബദ്ധത്തിൽ വായിലിടുകയും വിഴുങ്ങുകയും ചെയ്തത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പിതാവ് ലിൻസൺ വിദേശത്താണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കഴിക്കുന്നതിനിടെ പഴം കുരുവുൾപ്പെടെ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി. ഇത് പുറത്തെടുക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല. കുഞ്ഞിന്റെ അച്ഛൻ ലിൻസ് സൗദിയിലാണ്. കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതിൽ വീട്ടിൽ കുടുംബാംഗമാണ്. കല്ലിശ്ശേരിയിലേത് പ്രെറ്റിയുടെ വീടാണ്. ഭാര്യയുടെ പ്രസവത്തിനെത്തിയ ലിൻസ് കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് സൗദിയിലേക്ക് മടങ്ങിയത്. അടുത്ത മാസം അവധിക്ക് നാട്ടിൽ വരാനിരിക്കവേയാണ് ദുരന്തം.
ചെങ്ങന്നൂർ : റമ്പുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെങ്ങന്നൂരിലെ കല്ലിശ്ശേരി വാലിയിൽ ലിൻസൺ-പ്രെറ്റി ദമ്പതികളുടെ കുഞ്ഞാണ് (ലിയാൽ-8 മാസം) ദാരുണമായി മരിച്ചത്.
റമ്പൂട്ടാൻ പഴം കുഞ്ഞ് അബദ്ധത്തിൽ വായിലിടുകയും വിഴുങ്ങുകയും ചെയ്തത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പിതാവ് ലിൻസൺ വിദേശത്താണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
കഴിക്കുന്നതിനിടെ പഴം കുരുവുൾപ്പെടെ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി. ഇത് പുറത്തെടുക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല. കുഞ്ഞിന്റെ അച്ഛൻ ലിൻസ് സൗദിയിലാണ്. കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതിൽ വീട്ടിൽ കുടുംബാംഗമാണ്. കല്ലിശ്ശേരിയിലേത് പ്രെറ്റിയുടെ വീടാണ്.
ഭാര്യയുടെ പ്രസവത്തിനെത്തിയ ലിൻസ് കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് സൗദിയിലേക്ക് മടങ്ങിയത്. അടുത്ത മാസം അവധിക്ക് നാട്ടിൽ വരാനിരിക്കവേയാണ് ദുരന്തം.